കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഫ്ഗാനിസ്താനില്‍ കാര്‍ ബോംബ് സ്ഫോടനം: 24 പേര്‍ കൊല്ലപ്പെട്ടു, പിന്നില്‍ ഭീകര സംഘടനകള്‍!!

തിങ്കളാഴ്ച രാവിലെയായിരുന്നു കാറില്‍ സ്ഥാപിച്ച ബോംബ് പൊട്ടിത്തെറിച്ചത്

Google Oneindia Malayalam News

കാബൂള്‍: അഫ്ഗാനിസ്താനിലുണ്ടായ കാര്‍ ബോംബ് സ്ഫോടനത്തില്‍ 24 പേര്‍ കൊല്ലപ്പെട്ടു. 45 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. അഫ്ഗാന്‍ ഉദ്യോഗസ്ഥനാണ് സ്ഫോടത്തെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കിയത്. സ്ഫോടനത്തില്‍ പരിക്കേറ്റവരുടെ മരണനിരക്ക് ഉയരാനുള്ള സാധ്യതയുണ്ടെന്ന് അഫ്ഗാനിസ്താന്‍ ആഭ്യന്തര മന്ത്രാലയ വക്താവ് നജീബ് ഡാനിഷ് സേ ഡാനിഷ് വ്യക്തമാക്കി. ഗവണ്‍മെന്‍റ് ചീഫ് എക്സിക്യൂട്ടീവ് മുഹമ്മദ് മുഹാകിക്കിന്‍റെ വസതിയ്ക്ക് സമീപത്തായിരുന്നു സ്ഫോടനം.

നേരത്തെ പശ്ചിമ കാബൂളിലെ കാറില്‍ സ്ഥാപിച്ചിരുന്ന ബോംബ് പോലീസ് കണ്ടെടുത്ത് നിര്‍വീര്യമാക്കിയിരുന്നു ഇതിന് പിന്നാലെയാണ് പുതിയ സ്ഫോടനം ഉണ്ടാകുന്നത്. എന്നാല്‍ ആക്രമണത്തിനുള്ള കാരണം വ്യക്തമല്ല. സ്ഫോടനത്തെ തുടര്‍ന്ന് ഷിയാ ഹസാര ഭൂരിപക്ഷ പ്രദേശമായ പശ്ചിമ കാബൂള്‍ പോലീസ് വലയത്തിലാണ്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഒരു മിനിബസിനെ ലക്ഷ്യം വെച്ചായിരുന്നു സ്ഫോടനമെന്നാണ് അഫ്ഗാനിസ്താനില്‍ നിന്നുള്ള ദൃക്സാക്ഷിയെ ഉദ്ധരിച്ച് അസോസിയേറ്റ‍ഡ‍് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ രണ്ട് മാസത്തിനിടെ അഫ്ഗാനിസ്താനിലുണ്ടാവുന്ന മൂന്നാമത്തെ വലിയ ആക്രമണമാണിത്.

 blastinkashmir-

മെയ് 31ന് കാബൂളിലുണ്ടായ സ്ഫോടനത്തില്‍ 90 പേര്‍ക്ക് പരിക്കേല്‍ക്കുകയും 450 പേര്‍ക്ക് പരിക്കേല്‍‌ക്കുകയും ചെയ്തിരുന്നു. 2014ല്‍ അഫ്ഗാനിസ്താനില്‍ നിന്ന് വിദേശസൈന്യത്തെ പിന്‍വലിച്ചതിന് പിന്നാലെയാണ് ആക്രമണമുണ്ടാവുന്നത്. ട്രക്ക് ജനക്കൂട്ടത്തിനിടയിലേയ്ക്ക് ഓടിച്ച കയറ്റിയതിനെ തുടര്‍ന്നുണ്ടായ സ്ഫോടനത്തില്‍ സ്ത്രീകളും കുട്ടികളുമാണ് കൊല്ലപ്പെട്ടത്. അഫ്ഗാനിസ്താന്‍ സുരക്ഷാ ഉദ്യോഗസ്ഥരും സ്ഫോടനത്തില്‍ കൊല്ലപ്പെട്ടിരുന്നു. ആരും ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രംഗത്തെത്തിയിരുന്നില്ല എങ്കിലും ഐസിസാണ് ആക്രമണത്തിന് പിന്നിലെന്നാണ് അഫ്ഗാന്‍ സംശയിക്കുന്നത്. ജനക്കൂട്ടത്തെ കൊന്നൊടുക്കിയ ആക്രമണത്തില്‍ വെളിപ്പെടുത്തി താലിബാന്‍ രംഗത്തെത്തിയിരുന്നു.

English summary
An Afghan official says 12 people were killed and another 10 injured in a suicide car bomb attack in a western neighborhood of Kabul early Monday morning.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X