ബസ്സുകള്‍ കൂട്ടിയിടിച്ച് 27 മരണം, 60 പേര്‍ക്ക് പരിക്ക്
കറാച്ചി: പാകിസ്താനിലെ പഞ്ചാബ് പ്രവശ്യയില്‍ ബസ്സുകള്‍ കൂട്ടിയിടിച്ച് 27 പേര്‍ മരിച്ചു. അപകടത്തില്‍ 60 പേര്‍ക്ക് പരിക്ക് പറ്റി. ഖാന്‍പൂര്‍ ഏരിയയിലാണ് അപകടം നടന്നത്.
ബഹവാല്‍പൂരില്‍ നിന്നും ഫൈസലാബാദിലേക്ക് പോകുകയായിരുന്ന ബസ്സും കറാച്ചിയില്‍ നിന്നും റഹിം യാര്‍ ഖാനിലേക്ക് പോകുകയായിരുന്ന ബസ്സും തമ്മിലാണ് കൂട്ടിയിടിച്ചത്. അമിത വേഗതയാണ് അപകടത്തിന് കാരണമെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

ബസ്സുകള്‍ പൊള്ളിച്ച് നീക്കിയാണ് ആളുകളെ പുറത്തെടുത്തത്. അപകടത്തിന്റെ ആഴം അത്രയ്ക്ക് വലുതായിരുന്നു എന്ന് രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു. 22 പേര്‍ സംഭവ സ്ഥലത്ത് വെച്ചും ബാക്കിയുള്ള ആശുപത്രിയില്‍ വച്ചുമാണ് മരിച്ചത്.
പരിക്ക് പറ്റിയവരെ റഹിം യാര്‍ ഖാന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതില്‍ ചിലരുടെ നില അതീവ ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.












Click it and Unblock the Notifications