കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്തോനേഷ്യയില്‍ അഗ്നിപര്‍വ്വത സ്ഫോടനം: രക്ഷാപ്രവര്‍ത്തകരുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് എട്ട് മരണം

രക്ഷാ പ്രവര്‍ത്തനത്തിനെത്തിയ ഹെലികോപ്റ്റര്‍ തകര്‍ന്ന് എട്ട് മരണം

Google Oneindia Malayalam News

ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ രക്ഷാ പ്രവര്‍ത്തനത്തിന് പോയ ഹെലികോപ്റ്റര്‍ തകര്‍ന്ന് എട്ട് മരണം. അഗ്നിപര്‍വ്വ സ്ഫോടനത്തെത്തുടര്‍ന്ന് സമീപത്തുള്ളവരെ രക്ഷിക്കാന്‍ പോയ ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്. അഗ്നിപര്‍വ്വതത്തിന് സമീപത്തെത്തുന്നതിന് മിനിറ്റുകള്‍ മാത്രം അവശേഷിക്കെ മധ്യ ജാവ പ്രവിശ്യയിലെ തെമാന്‍ഗുങ് പ്രവിശ്യയില്‍ വച്ച് പാറയിലിടിച്ചാണ് ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്. ഇന്തോനേഷ്യയിലെ സെന്‍ട്രല്‍ ജാവയിലാണ് സംഭവം.

ഇന്തോനേഷ്യയിലെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ ദിയെംങ്ക് പീഠഭൂമിയിലാണ് അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചത്. ഹെലികോപ്റ്റര്‍ തകര്‍ന്നു വീണ് ആളുകള്‍ മരിച്ചതിന് പുറമേ അഗ്നിപര്‍വ്വത സ്ഫോടനത്തില്‍ എട്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഹെലികോപ്റ്ററില്‍ സഞ്ചരിച്ച എല്ലാവരും കൊല്ലപ്പെട്ടതായാണ് നാഷണല്‍ സെര്‍ച്ച് ആന്‍ഡ് റസ്ക്യൂ ഏജന്‍സി ഡെപ്യൂട്ടി ഓപ്പറേഷന്‍സ് ചീഫ് മേജര്‍ നല്‍കുന്ന വിവരം. നാല് രക്ഷാപ്രവര്‍ത്തകരും നാല് നാവികരുമാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നതെന്നാണ് വിവരം.

volcano-

ഞായറാഴ്ചയാണ് ജാവ പ്രവിശ്യയിലുള്ള സിലറി ക്രേറ്റര്‍ എന്ന അഗ്നിപര്‍വ്വം മണ്ണും പുകയും പ്രവഹിക്കാന്‍ ആരംഭിച്ചത്. തണുത്ത ലാവയും അഗ്നിപര്‍വ്വതത്തില്‍ നിന്ന് പുറത്തുവന്ന പദാര്‍ത്ഥങ്ങളും 50 മീറ്ററോളം ഉയരത്തില്‍ പൊട്ടിത്തെറിക്കുകയായിരുന്നു. പ്രദേശത്ത് 17 പേരോളം ഉണ്ടായിരിക്കെയാണ് അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചത്. പരിക്കേറ്റ പത്തോളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

English summary
Eight people have died after a rescue helicopter crashed in central Java, Indonesia, while on a rescue mission following a volcanic eruption.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X