ക്രിസ്തുുമസിന് മുന്നോടിയായി ക്രിസ്ത്യന്‍ പള്ളിയില്‍ ഇരട്ടസ്ഫോടനം: കൊല്ലപ്പെട്ടത് എട്ട് പേര്‍!
ഇസ്ലാമാബാദ്: പാകിസ്താനില്‍ ഇരട്ട സ്ഫോടനങ്ങളിലായി എട്ട് മരണം. സൗത്ത് വെസ്റ്റേണ്‍ പാകിസ്താനിലെ കാത്തലിക് പള്ളിയിലാണ് ക്രിസ്തുുമസിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ ഞായറാഴ്ച സ്ഫോടനമുണ്ടായത്. 45 പേര്‍ക്ക് സ്ഫോടനത്തില്‍ പരിക്കേറ്റിട്ടുണ്ട്. സ്ഫോടക വസ്തുുക്കളുമായെത്തിയ ചാവേര്‍ പൊട്ടിത്തെറിയ്ക്കുകയായിരുന്നു. സ്ഫോടനത്തില്‍ പോലീസ് ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടതായി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവരാണ് കൊല്ലപ്പെട്ടത്.

ക്വറ്റ നഗരത്തിലെ പള്ളിയിലേയ്ക്ക് കയറിയ ചാവേറാണ് പൊട്ടിത്തെറിച്ചത്. അക്രമി വിശ്വാസികള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയും ചെയ്യുകയായിരുന്നുവെന്ന് ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ ആഭ്യന്തര മന്ത്രി സര്‍ഫ്രാസ് ബുഗ്തി വ്യക്തമാക്കി. സ്ഫോടനമുണ്ടായതോടെ അക്രമികളും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മില്‍ വെടിവെയ്പ് നടന്നതായും പോലീസ് വ്യക്തമാക്കി. 400 പേര്‍ ക്രിസ്ത്യന്‍ പള്ളിയ്ക്കുള്ളില്‍ ഉണ്ടായിരിക്കെയാണ് ആക്രമണം നടന്നത്.












Click it and Unblock the Notifications