കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മദ്യം കഴിച്ചാല്‍ ആയുസ് കൂടുമെന്ന് റിപ്പോര്‍ട്ട്

  • By Meera Balan
Google Oneindia Malayalam News

ഓസ്റ്റിന്‍: മിതമായ അളവില്‍ മദ്യം കഴിയ്ക്കുന്നത് ആയുസ് വര്‍ധിപ്പിയ്ക്കുന്നതിന് സഹായിക്കുമെന്ന് പഠന റിപ്പോര്‍ട്ട്. ടെക്‌സാസ് യൂണിവേഴ്‌സിറ്റിയിലെ സൈക്കോളജിസ്റ്റ് ചാള്‍ഡ് ഹെലന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഗവേഷണം നടത്തിയത്.

മദ്യം മിതമായ അളവില്‍ കുടിയ്ക്കുന്നത് ആയുസ്സിന് ഗുണകരമാണെന്ന് മാത്രമേ പഠനത്തില്‍ പറയുന്നുള്ളൂ. ആള്‍ക്കഹോള്‍ ഉത്പ്പന്നങ്ങള്‍ അവഗണിയ്ക്കുന്നവരും ഇത്തരം ഉത്പന്നങ്ങള്‍ കൂടുതലായി ഉപയോഗിയ്ക്കുന്നവരും മരണപ്പെടാനനുള്ള സാധ്യത വളരെ കൂടുതലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

Beer

ദിവസം 17. 7 മില്ലി മുതല്‍ 53.1 മില്ലി വരെ മദ്യം കഴിയ്ക്കുന്നത് ആരോഗ്യത്തിന് ഗുണകരമാണെന്നും ആയുസ്സ് വര്‍ദ്ധിപ്പിയ്ക്കുമെന്നുമാണ് പഠനത്തില്‍ പറയുന്നത്. എന്നാല്‍ കൂടിയ അളവില്‍ മദ്യം കഴിയ്ക്കുന്നത് ആരോഗ്യത്തിന് ദോഷകരമായി ബാധിയ്ക്കും. അമിതമായി മദ്യം കഴിയ്ക്കുന്നവര്‍ മരിയ്ക്കാനുള്ള സാധ്യത മറ്റുള്ളവരെക്കാള്‍ 45 മുതല്‍ 51 ശതമാനം വരെ കൂടുതലാണെന്നും പഠനം പറയുന്നു.

മിതമായ അളവിലുള്ള മദ്യപാനത്തെ ആരോഗ്യത്തിന് ഗുണകരമായിട്ടാണ് പഠനത്തില്‍ പറയുന്നത്.20 വര്‍ഷം 1824 പേരില്‍ നടത്തിയ പഠനത്തിന്റെ ഫലമാണ് യൂണിവേഴ്‌സിറ്റി പുറത്ത് വിട്ടത്.

English summary
People who drink alcohol live longer
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X