കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എ രക്തഗ്രൂപ്പുകാര്‍ക്ക് കൊറോണ വെെറസ് രോഗ സാധ്യത കൂടുതല്‍; ഒ ഗ്രൂപ്പുകാര്‍ക്ക് താരതമ്യേന കുറവ്

  • By Anupama
Google Oneindia Malayalam News

ബെയിജിങ്: ആഗോള വ്യാപകമായി കൊറോണ വൈറസ് ബാധ പടരുകയാണ്. ഇതിനെ പ്രതിരോധിക്കുന്നതിനുള്ള ശ്രമത്തിലാണ് ശാസ്ത്രലോകം. കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിനായി ആന്റി കൊറോണ വൈറസ് വാകിസിനുകള്‍ നിര്‍മ്മിക്കുന്നതിനിടെ ചില രക്തഗ്രൂപ്പുകാര്‍ക്ക് കൊറോണ പടരാനുള്ള സാധ്യത കൂടുതലാണെന്ന് അമേരിക്കയില്‍ നടത്തിയ ഒരു പഠനത്തില്‍ പറയുന്നു.

എ ഗ്രൂപ്പ് രക്തമുള്ളവര്‍ക്ക് രോഗം വരാനുള്ള സാധ്യത കൂടുതലും ഒ രക്തഗ്രൂപ്പുമാര്‍ക്ക് കൊറോണവൈറസ് പടരാനുള്ള സാധ്യത താരതമ്യേന കുറവുമാണ്. സൗത്ത് ചൈന മോര്‍ണിംഗ് പോസ്റ്റാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ചൈനയില്‍ കൊറോണ സ്ഥിരീകരിച്ചവരില്‍ നടത്തിയ പ്രാഥമിക പഠനത്തിന്റെ അടിസ്ഥാനത്തിലാണ് കണ്ടെത്തല്‍.

എ,ഒ രക്തഗ്രൂപ്പുകള്‍

എ,ഒ രക്തഗ്രൂപ്പുകള്‍

ചൈനയിലെ വുഹാന്‍ സര്‍വ്വകലാശാലയിലെ സോങ്‌നാന്‍ ഹോസ്പിറ്റലിലെ ഒരു സംഘം ശാസ്ത്രജ്ഞര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. വുഹാനിലേയും ഷെന്‍സെനിലേയും 2000 രോഗ ബാധിതരിലാണ് പഠനം നടത്തിയത്. എ ഗ്രൂപ്പ് രക്തമുള്ളവരില്‍ കൂടുതല്‍ അണുബാധയുണ്ടാവുകയും കൂടുതല്‍ കഠിനമായ ലക്ഷണങ്ങള്‍ കണ്ടുവരികയും ചെയ്യുന്നുണ്ട്. 206 രോഗികളില്‍ 85 പേര്‍ക്ക് എ രക്തഗ്രൂപ്പാണ്. 63 ശതമാനം ആളുകളില്‍ 52 ഉം ഒ ഗ്രൂപ്പാണ്.

എ രക്തഗ്രൂപ്പുകാര്‍ അണുബാധയുണ്ടാവാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും രോഗം സ്ഥിരീകരിച്ചവരും നീരീക്ഷണത്തിലുള്ളവരും കൂടുതല്‍ ജാഗ്രതയോടെ ഇരിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം ഒ രക്തഗ്രൂപ്പുകാര്‍ക്ക് രോഗം പടരാനുള്ള സാധ്യത താരതമ്യേന കുറവാണെന്നും പഠനത്തില്‍ വ്യക്തമാക്കുന്നു.

ഇന്ത്യ

ഇന്ത്യ

അമേരിക്കയിലെ നാഷണല്‍ സെന്റര്‍ ഫോര്‍ ബയോ ടെക്‌നോളജി ഇന്‍ഫര്‍മേഷന്റെ പഠനത്തില്‍ ഇന്ത്യയില്‍ ഒ ഗ്രൂപ്പ് രക്തമുള്ളരാണ് കൂടുതല്‍. 37.12 ശതമാനമാണിത്. ബി ഗ്രൂപ്പ് 32.26 ഉം എ ഗ്രൂപ്പ് രക്തമുള്ളവര്‍ 22.88 ശതമാനവുമാണ്. ഇന്ത്യയില്‍ ഏറ്റവും കുറവ് എബി രക്തഗ്രൂപ്പുള്ളവരാണ്. 7.74 ശതമാനം മാത്രമാണ് എബി രക്തഗ്രൂപ്പുകാര്‍. എന്നാല്‍ അമേരിക്കയില്‍ ജനസംഖ്യയുടെ 44 ശതമാനവും ഒ ഗ്രൂപ്പുകാരാണ്. 41 ശതമാനം എ ഗ്രൂപ്പും.

അമേരിക്ക

അമേരിക്ക

കൊറോണ വൈറസ് വ്യാപനത്തെ ആദ്യഘട്ടത്തില്‍ വളരെ ലളിതമായി എടുത്ത രാജ്യമായിരുന്നു അമേരിക്ക. എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്ന വിവരങ്ങള്‍ അമേരിക്കയില്‍ മാത്രം 22 ലക്ഷം പേര്‍ കൊറോണ വൈറസ് ബാധയില്‍ മരണപ്പെട്ടേക്കാം എന്നതാണ്. ഇംഗ്ലണ്ടിലും മരണസംഖ്യ ഉയര്‍ന്ന് അഞ്ച് ലക്ഷം കടന്നേക്കാമെന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. ലണ്ടന്‍ ഇംപീരിയല്‍ കോളെജിലെ മാത്തമാറ്റിക്കല്‍ ബയോളജി പ്രൊഫസര്‍ ആയ നീല്‍ ഫെര്‍ഗുസന്റെ നേതൃത്വത്തിലുള്ള പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

Recommended Video

cmsvideo
Virus uncontrollably spreading world wide | Oneindia Malayalam
കൊറോണ മരണം

കൊറോണ മരണം

അമേരിക്കയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 103 ആയി. വാഷിംഗ്ടണിലാണ് കൂടുതല്‍ പേര്‍ മരിച്ചത്. 54 പേരാണ് വാഷിംഗ്ടണില്‍ മരിച്ചത്.
ഇന്ത്യയില്‍ ഇതുവരേയും 142 പേര്‍ക്കാണ് കൊറോണ ബാധ സ്ഥിരീകരിച്ചത്. ഇതില്‍ 113 പേര്‍ ഇന്ത്യക്കാരും 34 പേര്‍ വിദേശികളുമാണ്. മൂന്ന് പേര്‍ കൊറോണ ബാധയെത്തുടര്‍ന്ന മരണപ്പെട്ടിട്ടുണ്ട്.

ഇന്ത്യന്‍ സൈന്യത്തിലും ആദ്യത്തെ കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. ലഡാക്കിലെ കരസേന വിഭാഗത്തിലെ ലാന്‍സ് നായിക് റാങ്കിലെ ജവാനാണ് കഴിഞ്ഞ ദിവസം കൊറോണ വൈറസ് സ്ഥിരീകരിച്ചത്. സൈനികന്റെ പിതാവ് ഈയടുത്ത് ഇറാനില്‍ തീര്‍ത്ഥാടനത്തിന് പോയി തിരിച്ചെത്തിത്തിയതാണ്. ഇദ്ദേഹത്തില്‍ നിന്നാണ് വൈറസ് ബാധയേറ്റത്.

English summary
People with Blood Type A More Vulnerable to Coronavirus; O at Low Risk Study
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X