കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒമ്പത് മാസത്തെ ആര്‍ത്തവ രക്തം ഉപയോഗിച്ച് യുവതിയുടെ ചിത്രരചന! ദി ഡയറി ഓഫ് മൈ പിരീഡ്....

ഒമ്പത് ക്യാന്‍വാസുകളും ചേര്‍ത്തുവെച്ചാല്‍ ഗര്‍ഭസ്ഥ ശിശുവിന്റെ മനോഹരമായ ചിത്രമാകും.

  • By Afeef Musthafa
Google Oneindia Malayalam News

ബ്യൂക്കറെസ്റ്റ്: ആര്‍ത്തവ രക്തം അശുദ്ധമല്ല എന്ന് പ്രഖ്യാപിച്ച്, തന്റെ സ്വന്തം ആര്‍ത്തവ രക്തം ഉപയോഗിച്ച് മനോഹരമായ ചിത്രം വരച്ചിരിക്കുകയാണ് റൊമേനിയന്‍ യുവതി. റൊമേനിയന്‍ സ്വദേശിനിയായ ടിമി പാളാണ് ഒമ്പത് മാസത്തെ ആര്‍ത്തവ രക്തം കൊണ്ട് ചിത്രരചന നടത്തിയിരിക്കുന്നത്.

ടിമിയെ സംബന്ധിച്ചടത്തോളം ആര്‍ത്തവ കാലം മനോഹരമാണെന്നാണ് അഭിപ്രായം. അതുകൊണ്ടാണ് ആര്‍ത്തവ രക്തം കൊണ്ട് ചിത്രം വരയ്ക്കാന്‍ തീരുമാനിച്ചത്. ഓരോ മാസത്തെയും ആര്‍ത്തവം രക്തം കൊണ്ട് വ്യത്യസ്ത ക്യാന്‍വാസുകളിലായാണ് ടിമി ചിത്രം വരച്ചത്. ഈ ഒമ്പത് ക്യാന്‍വാസുകളും ചേര്‍ത്തുവെച്ചാല്‍ ഗര്‍ഭസ്ഥ ശിശുവിന്റെ മനോഹരമായ ചിത്രമാകും.

ആര്‍ത്തവ രക്തം...

ആര്‍ത്തവ രക്തം...

ആര്‍ത്തവ കാലവും, ആര്‍ത്തവ രക്തവും അശുദ്ധമല്ലെന്നും, ഇത് വെറുക്കപ്പെടേണ്ട ഒന്നല്ലെന്നുമാണ് ടിമി പാളിന്റെ അഭിപ്രായം.

മനോഹരമായ അനുഭവം...

മനോഹരമായ അനുഭവം...

ജീവിതത്തിലെ വ്യത്യസ്തവും, മനോഹരവുമായ ഒരു അനുഭവമാണ് ആര്‍ത്തവ കാലമെന്നും ടിമി പാള്‍ പറയുന്നു.

ഒമ്പത് ക്യാന്‍വാസുകള്‍...

ഒമ്പത് ക്യാന്‍വാസുകള്‍...

തന്റെ ഒമ്പത് മാസത്തെ ആര്‍ത്തവ രക്തം ഉപയോഗിച്ചാണ്, ഒമ്പത് വ്യത്യസ്ത ക്യാന്‍വാസുകളിലായി ടിമി പാള്‍ ചിത്രം വരച്ചത്.

ഗര്‍ഭസ്ഥ ശിശുവിന്റെ ചിത്രം...

ഗര്‍ഭസ്ഥ ശിശുവിന്റെ ചിത്രം...

ഒമ്പത് ക്യാന്‍വാസുകളും ചേര്‍ത്തുവെച്ചാല്‍ ഗര്‍ഭസ്ഥ ശിശുവിന്റെ മനോഹരമായ ഒരു ചിത്രമാണ് കാണുക. ദി ഡയറി ഓഫ് മൈ പിരീഡ് എന്നാണ് ചിത്രത്തിന് ടിമി നല്‍കിയിട്ടുള്ള പേര്.

അറിയപ്പെടുന്ന ചിത്രകാരി...

അറിയപ്പെടുന്ന ചിത്രകാരി...

റൊമേനിയയിലെ അറിയപ്പെടുന്ന ചിത്രകാരിയും ഗ്രാഫിക്ക് ഡിസൈനറുമാണ് ടിമി പാള്‍. ടിമിയുടെ ദി ഡയറി ഓഫ് മൈ പിരീഡ് എന്ന ചിത്രം ഇതിനോടകം ലോക ശ്രദ്ധനേടിക്കഴിഞ്ഞു.

English summary
Romanian graphic designer, painter and artist Timi Pall thought her period was beautiful, and simply just decided to paint with the blood her body discarded every month, for nine straight months.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X