കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ന് രാത്രി ഉറക്കമൊഴിച്ചിരിക്കാന്‍ തയ്യാറാണോ ? ആകാശത്ത് തീഗോളങ്ങള്‍ കാണാം!

  • By Vishnu
Google Oneindia Malayalam News

എല്ലാവര്‍ഷവും ആകാശത്ത് ഒരു അത്ഭുതം സംഭവിക്കും. ഓഗസ്റ്റ് 12 എന്നൊരു ദിവസമുണ്ടെങ്കില്‍ ആകാശത്ത് ഉല്‍ക്കകള്‍ പ്രത്യക്ഷപ്പെടും. ഉറക്കമൊഴിച്ച്‌ പലരും അതിനായി കാത്തിരിക്കാറുണ്ട്. ഇന്നാണ് ആ ദിനം. പക്ഷെ മുന്‍ വര്‍ഷങ്ങളെപ്പോലെയല്ല, അമ്പരിപ്പിക്കുന്ന കാഴ്ചയാകും ഇന്ന് ആകാശത്ത് കാണാനാവുക.

ഉല്‍ക്കമഴ പെയ്യുക, അത് നേരിട്ട് കാണാനാവുക.. അത്ഭുതപ്പെടേണ്ട. ഇന്ന് രാത്രി അത് സംഭവിച്ചിരിക്കുമെന്നാണ് നാസയുള്‍പ്പടെ വാനനിരീക്ഷകര്‍ പറയുന്നത്. ഇന്ത്യയില്‍ ഉല്‍ക്കമഴ വളരെ വ്യക്തമായി കാണാമത്രേ. നമ്മുടെ ഭൂപ്രകൃതിയുടെ പത്യേകതകൊണ്ടാണത്. എല്ലാവരും രാത്രി ഉറക്കമൊഴിച്ച് കാത്തിരുന്ന് ഈ അത്ഭുതം കാണണമെന്നാണ് വാനനിരീക്ഷകര്‍ പറയുന്നത്. പക്ഷെ അതിന് മുമ്പ് ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കണം.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

അത്ഭുതം

അത്ഭുതം

മണിക്കൂറില്‍ 200 ഓളം ഉല്‍ക്കകള്‍ ഇന്ന് ആകാശത്ത് പ്രത്യക്ഷപ്പെടുമെന്നാണ് നാസയടക്കമുള്ള വാനനിരീക്ഷകര്‍ പറയുന്നത്. ഓരോ പ്രദേശത്തിന്റെയും പ്രത്യേകത അനുസരിച്ച് 60 മുതല്‍ 200 വരെ ഉല്‍ക്കകള്‍ കാണാനാകും.

ഇന്ത്യ

ഇന്ത്യ

നാസയുടെ കണക്ക്കൂട്ടല്‍ പ്രകാരം ഇന്ത്യയാണ് നന്നായി ഉല്‍ക്കവര്‍ഷം കാണാനാവുന്ന രാജ്യം. ഓഗസ്റ്റ് 12 അര്‍ദ്ധരാത്രി മുതല്‍ 13ന് നേരം പുലരും വരെ തീഗോളങ്ങള്‍ പറക്കുന്നത് കാണാം.

നാസ

നാസ

2009ല്‍ ആണ് വന്‍തോതിലുള്ള ഉല്‍ക്കമഴയുണ്ടാകുന്നത്. 2015ല്‍ ആകാശം മേഘാവൃതമായിരുന്നതിനാല്‍ ഉല്‍ക്കമഴ(പഴ്‌സീയസ് ഷോ) കാണാനാില്ല. എന്നാല്‍ ഇന്ന് രാത്രി വലിയ അത്ഭുതമാണ് നടക്കുക.

ഉല്‍ക്ക

ഉല്‍ക്ക

133 വര്‍ഷത്തിലൊരിക്കല്‍ സൂര്യനെ ചുറ്റിപ്പോകുന്ന സ്വിഫ്റ്റ് -ടട്ടല്‍ എന്ന വാല്‍നക്ഷത്രത്തില്‍ നിന്ന് അടര്‍ന്ന് പോകുന്നവ വര്‍ഷത്തിലൊരിക്കല്‍ ഭൂമിയുടെ അന്തരീക്ഷവുമായി സമ്പര്‍ക്കത്തില്‍ വരും. അപ്പോഴാണ് ഉല്‍ക്കവര്‍ഷമുണ്ടാകുന്നത്.

സ്വിഫ്റ്റ്-ടട്ട്‌ലില്‍

സ്വിഫ്റ്റ്-ടട്ട്‌ലില്‍

ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇങ്ങനെ സ്വിഫ്റ്റ്-ടട്ട്‌ലില്‍ നിന്ന് തെറിച്ച് പോയവയാണ് ഇത്തവണ ഭൗമാന്തരീക്ഷത്തിലേക്ക് കടക്കുന്നത്. സെക്കന്റില്‍ 60 കിലോമീറ്ററാണേ്രത ഉല്‍ക്കളുടെ വേഗത.

നിങ്ങള്‍ക്കും കാണാം

നിങ്ങള്‍ക്കും കാണാം

വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ആ അത്ഭുതം നിങ്ങള്‍ക്കും കാണേണ്ടേ. അര്‍ദ്ധരാത്രിവരെ ഉറങ്ങാതിരിക്കു. രാത്രി ഒരു 30 മനിറ്റ് ഇരുട്ടില്‍ നിന്ന് രാത്രിയുമായി കാഴ്ചയെ അഡ്ജസ്റ്റ് ചെയ്യൂ. അര്‍ദ്ധരാത്രികഴിഞ്ഞാല്‍ ഓരോ മിനിറ്റിലും രണ്ടോ മൂന്നോ ഉല്‍ക്കള്‍ പറക്കുന്നത് കാണാം.

English summary
Perseid Meteor Shower to Light Up August Night 12th Mid night
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X