പെറുവിൽ ഭൂചലനം; 7.2 തീവ്രത, സുനാമി മുന്നറിയിപ്പ് പുറപ്പെടുവിപ്പിച്ചു, വിശദ വിവരം
പെറു: പെറുവിലെ സെൻട്രൽ തീരത്ത് ഭൂചലനം അനുഭവപ്പെട്ടു. യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ (യു എസ് ജി എസ്) റിപ്പോർട്ട് ചെയ്തതനുസരിച്ച് പെറുവിലെ സെൻട്രൽ തീരത്ത് വെള്ളിയാഴ്ചയാണ് 7.2 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം ഉണ്ടായത്. ഭൂചലനത്തെ തുടർന്ന് സുനാമി മുന്നറിയിപ്പ് നൽകി.
അതിക്വിപ ജില്ലയിൽ നിന്ന് 8. 8 കിലോമീറ്റർ ( 5.5 മൈൽ ) അകലെയാണ് ഭൂചലനത്തിൻ്റെ പ്രഭവകേന്ദ്രം. തുടക്കത്തിൽ, പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം സുനാമി ഭീഷണി ഇല്ലെന്ന് അവകാശപ്പെട്ടിരുന്നു. എന്നിരുന്നാലും, "ചില തീരങ്ങളിൽ മൂന്ന് മീറ്റർ വരെ തിരമാലകൾ ഉണ്ടാകാം" എന്ന് അവർ പിന്നീട് അറിയിച്ചതായാണ് ലഭിക്കുന്ന വിവരം. ഭൂകമ്പം ഉണ്ടായതിന് തൊട്ടുപിന്നാലെ യു എസ് ജി എസ് അവരുടെ പ്രാരംഭ മാഗ്നിറ്റ്യൂഡ് റേറ്റിംഗും പരിഷ്കരിച്ചു.













Click it and Unblock the Notifications