14കാരി അമ്മയെ കൊന്ന് മൃതദേഹത്തിനൊപ്പം കഴിഞ്ഞു

മാര്‍ച്ച് 11 നാണ് പെണ്‍കുട്ടിയെ പൊലീസ് അറസ്റ്റ് ചെയ്തത്. സുഗന്ധദ്രവ്യങ്ങള്‍ പൂശി ദുര്‍ഗന്ധം ഉണ്ടാകാത്ത തരത്തിലാണ് പെണ്‍കുട്ടി മൃതദേഹം സൂക്ഷിച്ചത്. തന്റെ കാമുകനാണ് ഡംബല്‍ കൊണ്ട് ഇടിച്ച് അമ്മയെ കൊന്നതെന്ന് പെണ്‍കുട്ടി പറഞ്ഞു. പ്രണയത്തിന് തടസ്സം നില്‍ക്കുമെന്ന് ഭയന്നാണ് കൊലപാതകമെന്നും പറഞ്ഞു.
പെണ്‍കുട്ടിയുടെ കാമുകന്‍ വളരെ മുന്‍പ് തന്നെ അറസ്റ്റിലായിരുന്നു. ജനവരി 11 നാണ് കൊലപാതകം നടന്നത്. താനല്ല പെണ്‍കുട്ടിയുടെ അമ്മയെ കൊന്നതെന്നാണ് കാമുകന്‍ പറയുന്നത്. അള്‍ഷിമേഴ്‌സ് ബാധിച്ച് അച്ഛന്‍ മാത്രമാണ് ഇപ്പോള്‍ പെണ്‍കുട്ടിയ്‌ക്കൊപ്പമുള്ളത്. വീട്ടില്‍ എന്ത് നടന്നാലും തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥ.
കൊലപാതകത്തിന് ശേഷവും യാതൊരു കൂസലുമില്ലാതെ മൃതദേഹം ഒളിപ്പിച്ച് വച്ച് തന്റെ വീട്ടിലേയ്ക്ക് സുഹൃത്തുക്കളെ കൂട്ടിക്കൊണ്ട് വരാനും പെണ്‍കുട്ടി മടിച്ചില്ല. ഫേസ് ബുക്കിലും കുട്ടി ആക്ടീവായിരുന്നു.












Click it and Unblock the Notifications