കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വധ ശ്രമത്തില്‍നിന്ന് പര്‍വേസ് മുഷറഫ് രക്ഷപ്പെട്ടു

  • By Aswathi
Google Oneindia Malayalam News

ഇസ്ലാമാബാദ്: മുന്‍ പാകിസ്താന്‍ സൈനിക ഭരണ മേധാവി പര്‍വേസ് മുഷറഫിന്റെ വാഹനവ്യൂഹത്തിന് നേരെ സ്‌ഫോടനം. പരിക്കുകളൊന്നും ഏല്‍ക്കാതെ മുഷറഫ് രക്ഷപ്പെട്ടതായി അധികൃതര്‍ അറിയിച്ചു.

റാവല്‍പിണ്ടിയിലെ സൈനിക ആശുപത്രിയില്‍ നിന്നും മുഷറഫിനെ തടവില്‍ പാര്‍പ്പിച്ചിരുന്ന ചക് ഷെഹസാദിലെ ഫാം ഹൗസിലേക്ക് കൊണ്ടുവരും വഴിയാണ് ശക്തമായ ആക്രമണമുണ്ടായത്. മുഷറഫിന്റെ വാഹനവ്യൂഹം കടന്നു പോകുമ്പോള്‍ പാതയ്ക്ക് സമീപം വച്ചിരുന്ന ആറ് കിലോ സ്‌ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിക്കുകയായിരുന്നു.

pervez-musharraf

മുഷറഫിനെ ലക്ഷ്യം വച്ചാണ് സ്‌ഫോടന വസ്തുക്കള്‍ സ്ഥാപിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. പാലത്തിനടിയലൂടെ കടന്നു പോകുന്ന പൈപ്പിനുള്ളിലായിരുന്നു ബോംബ് സ്ഥാപിച്ചിരുന്നത്. നാലു കിലോയോളം സ്‌ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിച്ചു.

രാജ്യദ്രോഹമടക്കെ നിരവധി കുറ്റങ്ങള്‍ക്ക് വിചാരണ നേരിടുന്ന മുഷറഫിനെ സ്വന്തം ഫാം ഹൗസ് ജയിലാക്കി മാറ്റി അവിടെ തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പാകിസ്താനില്‍ തിരിച്ചെത്തിയ മുഷറഫിന് അല്‍ഖ്വയ്ദ, പാക് താലിബാന്‍ തുടങ്ങിയ ഭീകര സംഘടനകളില്‍ നിന്ന് വധഭീഷണിയുണ്ടായിട്ടുണ്ട്.

English summary
Former Pakistan president Pervez Musharraf escaped a bid on his life early on Thursday in Faizabad, Pakistan.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X