പാകിസ്താനെ തല്ലിയും ഇന്ത്യയെ തലോടിയും മുഷറഫ്; പാകിസ്താൻ ഒറ്റപ്പെടുന്നു; കാരണം അവർ തന്നെ...
പാക് ചാനലായ ദുനിയ ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് പാകിസ്താനെതിരെ ആഞ്ഞടിച്ച് മുഷറഫ് രംഗത്തെത്തിയത്.
ദുബായ്: പാകിസ്താനെ തല്ലിയും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ തലോടിയും പാക് മുൻ പ്രസിഡന്റ് പർവേസ് മുഷറഫ്. രാജ്യാന്തര തലത്തിൽ പാകിസ്താന് കാര്യമായ കാര്യമായ ബഹുമാനം കിട്ടിലെലന്നും മുഷറഫ് തുറന്നടിച്ചു. പാക് ചാനലായ ദുനിയ ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് പാകിസ്താനെ വിമർശിച്ച് മുഷറഫ് രംഗത്തെത്തിയത്.

ഇന്ത്യയുടെ വിദേശനയം പ്രശംസനീയമാണ്. അതേസമയം പാകിസ്താന്റെ നയതന്ത്ര നീക്കങ്ങൾ പരിതാപകരമാണെന്നും അദേഹം പറഞ്ഞു. പാകിസ്താൻ ഈ സ്ഥിതി തുടർന്നാൽ ആഗോളതലത്തിൽ രാജ്യം ഒറ്റപ്പെട്ടു പോകും. ഇപ്പോൾ തന്നെ രാജ്യത്തിന് വേണ്ടത്ര ബഹുമാനം കിട്ടുണ്ടോ? എന്നും മുഷറഫ് ചോദിക്കുന്നുണ്ട്. താൻ പാക് പ്രസിഡന്റായിരുന്ന കാലത്ത് സജീവ നയതന്ത്രബന്ധമാണ് കൈകൊണ്ടിരുന്നതെന്നും മുഷറഫ് കൂട്ടിച്ചേർത്തു.

കുൽഭൂഷൻ ഭീകരനാണോ?
അഭിമുഖത്തിൽ പാക് ജയിലിൽ കഴിയുന്ന കുൽഭൂഷൻ ജാദവിന്റെ കാര്യവും മുഷറഫ് പരാമർശിച്ചിരുന്നു. കുൽഭൂഷൻ ചാരനാണെന്നു ഇന്ത്യ ഇതുവരെ അംഗീകരിച്ചിട്ടില്ല . പിന്നെയെന്തിനാണ് ജാദവിനെ ഭീകരനായി പാകിസ്താൻ ചിത്രീകരിക്കുന്നത്. ഇന്ത്യൻ ഭീകരനാണെന്നു ആരോപിച്ച് പാക് ജയിലിൽ കഴിയുന്ന ജദാവിന്റെ പേരിൽ ഇന്ത്യ-പാക് പ്രശ്നം കൂടുതൽ വഷളായിട്ടുണ്ട്.

ലഷ്കർ ദേശസ്നേഹ സംഘടന
അടുത്തിടെ ഭീകരസംഘടനകളായ ലഷ്കറെ തയിബയും ഹാഫിസ് സയിദിന്റെ ജമാ അത്തുദ്ദഅവയും ദേശസ്നേ സംഘടനകളാണെന്നു മുഷറഫ് പറഞ്ഞിരുന്നു. പാകിസ്താന്റെ സുരക്ഷക്കായി ദേശസ്നേഹികളായ ഈ സംഘടനകളുമായി ചേർന്ന് പ്രവർത്തിക്കും. കശ്മീരിനു വേണ്ടി ഇവർ ജീവൻ മരണപ്പോരാട്ടമാണ് നടത്തിയതെന്നും മുഷറഫ് പറഞ്ഞിരുന്നു

തിരഞ്ഞെടുപ്പിൽ മത്സരിക്കും
പാക് രാഷ്ട്രീയത്തിൽ വീണ്ടും സജീവമാകാനുള്ള തയ്യാറെടുപ്പിലാണ് മുഷറഫ്. ഇതിനായി 25 ഓളം രാഷ്ട്രീയ പാർട്ടികളുമായി ചർച്ച നടത്തിയിരുന്നു. മഹാസഖ്യം രൂപീകരിച്ച് പാകിസ്താനിലേയ്ക്ക് തിരിച്ചു വരാനാണ് മുഷറഫ് തയ്യാറാകുന്നത്.രാജ്യത്തു മുജാഹിർ വിഭാഗങ്ങളെ പ്രതിനിധീകരിക്കുന്ന എല്ലാ പാർട്ടികളും ഒന്നിക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം മുൻപ് പറഞ്ഞിരുന്നു. ഇതിനായി ചില രാഷ്ട്രീയ പാർട്ടികളെ സഖ്യത്തിലേയ്ക്ക് ക്ഷണിച്ചിട്ടുമുണ്ട്.

ബേനസീർ ഭൂട്ടേ വധക്കേസ്
കഴിഞ്ഞ വർഷം മാർച്ചിലാണ് മുഷറഫ് ദുബായിലേക്കു കടന്നത്. ബേനസിൽ ഭൂട്ടോ വധക്കേസിൽ പിടികിട്ടാപ്പുള്ളിയായും മുഷറഫിനെ 2016 ൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ തനിക്കെതിരെയുള്ള ആരോപണങ്ങളിൽ കുറ്റവിചാരണ നേരിടാൻ തയാറാണെന്ന് മുഷറഫ് അറിയിച്ചിരുന്നു. ബേനസീർ വധക്കേസിൽ കൊലപാതകം, ക്രിമിനൽ ഗൂഢാലോചന, കൊലപാതകത്തിനു സഹായം ചെയ്തു കൊടുക്കൽ തുടങ്ങിയ കുറ്റങ്ങൾ പാക് ഭീകരവിരുദ്ധ കോടതി മുഷറഫിനു മേൽ ചുമർത്തിയിട്ടുണ്ട്.












Click it and Unblock the Notifications