പാകിസ്താന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിന് വധശിക്ഷ; പാക് ചരിത്രത്തില്‍ ആദ്യ വിധി
ഇസ്ലാമാബാദ്: പാകിസ്താന്‍ മുന്‍ പട്ടാള ഭരണാധികാരി പര്‍വേസ് മുഷറഫിന് വധശിക്ഷ. വിവിധ ഹൈക്കോടതികളിലെ ജഡ്ജിമാരടങ്ങുന്ന മൂന്നംഗ ബെഞ്ചാണ് ശിക്ഷ വിധിച്ചത്. പാകിസ്താന്‍ ചരിത്രത്തില്‍ ആദ്യമായിട്ടാണ് മുന്‍ പ്രസിഡന്റിനെ വധശിക്ഷക്ക് വിധിക്കുന്നത്. രാജ്യദ്രോഹ വകുപ്പ് പ്രകാരം വിചാരണ ചെയ്ത കേസിലാണ് ശിക്ഷ. 2007 നവംബര്‍ മൂന്നിന് പാകിസ്താനില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ടാണ് കേസ്. പെഷാപര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് വഖാര്‍ അഹമ്മദ് സേഠ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി.

പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫാണ് മുഷറഫിനെതിരായ നിയമ നടപടി ആരംഭിച്ചത്. വിധി വന്നെങ്കിലും മുഷറഫിനെതിരായ ശിക്ഷ നടപ്പാക്കാന്‍ സാധിക്കുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല. കാരണം അദ്ദേഹം 2016ല്‍ ദുബായിലേക്ക് പോയതാണ്. ചികില്‍സാവശ്യാര്‍ഥം ദുബായില്‍ പോയ മുഷറഫ് പിന്നീട് തിരിച്ചുവന്നിട്ടില്ല.
രാജ്യദ്രോഹ കേസില്‍ ഡിസംബര്‍ അഞ്ചിന് മുഷറിന്റെ മൊഴി രേഖപ്പെടുത്താന്‍ പ്രത്യേക കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ മുഷറഫ് അപ്പീല്‍ സമര്‍പ്പിച്ചു. തന്റെ അഭാവത്തില്‍ നടക്കുന്ന വിചാരണ നിര്‍ത്തിവയ്ക്കണമെന്നും അദ്ദേഹം ലാഹോര്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു. ആരോഗ്യം വീണ്ടെടുത്ത് കോടതിയില്‍ ഹാജരാകുന്നത് വരെ തനിക്കെതിരെ നടപടികളുണ്ടാകരുത് എന്നും മുഷറഫ് സമര്‍പ്പിച്ച അപ്പീലില്‍ അഭ്യര്‍ഥിച്ചിരുന്നു.
മുഷറഫിനെതിരെ നിയമ നടപടി സ്വീകരിച്ച നവാസ് ഷരീഫ് നിലവില്‍ ലണ്ടനില്‍ ചികില്‍സയിലാണ്. ഇദ്ദേഹത്തെ അഴിമതിക്കേസില്‍ ഏഴ് വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് കോടതി ജാമ്യം നല്‍കുകയും ലണ്ടനില്‍ ചികില്‍സയ്ക്ക് പോകാന്‍ അനുവദിക്കുകയുമായിരുന്നു. മുഷറഫിനെതിരെ നടപടി ആരംഭിച്ചതോടെ തന്റെ പിതാവിനെ ചിലര്‍ ലക്ഷ്യമിട്ടിരുന്നുലെന്ന് നവാസിന്റെ മകള്‍ മറിയം ആരോപിച്ചിരുന്നു.
പ്രമുഖ നേതാവിനെതിരായ കേസില്‍ വിചാരണ ചെയ്യാന്‍ പ്രത്യേക കോടതി രൂപീകരിക്കുകയായിരുന്നു. പെഷാവര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് സേഠിന് പുറമെ സിന്ധ് ഹൈക്കോടതി ജസ്റ്റിസ് നാസര്‍ അക്ബര്‍, ലാഹോര്‍ ഹൈക്കോടതി ജസ്റ്റിസ് ഷാഹിദ് കരീം എന്നിവരാണ് ഡിവിഷന്‍ ബെഞ്ചിലുണ്ടായിരുന്നത്. വിചാരണ നവംബര്‍ 19ന് അവസാനിച്ചിരുന്നു. അടിയന്തരവാസ്ഥ പ്രഖ്യാപിക്കുകയും ഭരണഘടന റദ്ദ് ചെയ്യുകയുമാണ് മുഷറഫ് 2007ല്‍ ചെയ്തത്. ഇത് രാജ്യദ്രോഹമാണെന്ന് കോടതി കണ്ടെത്തി. 2013ലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. 2014ല്‍ കുറ്റം ചുമത്തി. തനിക്കെതിരായ കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് മുഷറഫ് ഇതുവരെ പ്രതികരിച്ചിട്ടുള്ളത്.












Click it and Unblock the Notifications