കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെഷവാര്‍ സ്‌കൂള്‍ കൂട്ടക്കൊല ആസൂത്രണം ചെയ്ത തീവ്രവാദിയെ പാകിസ്താന്‍ കൊന്നു

  • By Soorya Chandran
Google Oneindia Malayalam News

പെഷവാര്‍: പെഷവാറിലെ സൈനിക സ്‌കൂളിന് നേര്‍ക്ക് പാക് താലിബാന്‍ നടത്തിയ ചാവേര്‍ ആക്രമണം ഉണ്ടാക്കിയ മുറിവ് അടുത്ത കാലത്തൊന്നും ലോകത്തിന്റെ മനസ്സില്‍ നിന്ന് മായുകയില്ല. പിഞ്ചു കുഞ്ഞുങ്ങളെ ക്രൂരമായി കൊലപ്പെടുത്തിയ തീവ്രവാദികളെ എല്ലാം തന്നെ സൈന്യം വധിച്ചു.

അതുമാത്രം പോരായിരുന്നു. ആ കൂട്ടക്കുരുതി ആസൂത്രണം ചെയ്ത് നടപ്പാക്കിയ കൊടും ഭീകരനെ കൂടി ശിക്ഷിക്കേണ്ടിയിരുന്നു. കുഞ്ഞുങ്ങളെ കൊന്നു തള്ളിയ ആക്രമണം ഒരുക്കിയത് സദ്ദാം എന്ന പാക് താലിബാന്‍ കമാണ്ടര്‍ ആയിരുന്നു.

Peshawar Attack

ഖൈബര്‍ മേഖലയില്‍ നടത്തിയ ആക്രമണത്തില്‍ സദ്ദാമിനെ വധിച്ചു എന്നാണ് ഇപ്പോള്‍ പാക് സേന അവകാശപ്പെടുന്നത്. 2013 ല്‍ പോളിയോ മരുന്നുവിതരണം നടത്തുന്ന സംഘത്തെ ആക്രമിച്ചതിന് പിന്നിലും സദ്ദാം തന്നെ ആയിരുന്നു.

ജംറുദ് മേഖലയില്‍ ക്രിസ്മസ് രാത്രിയില്‍ നടത്തിയ ആക്രമണത്തിലാണ് സദ്ദാം കൊല്ലപ്പെട്ടതെന്ന് അധികൃതര്‍ പറയുന്നു. സദ്ദാമിന്റെ അടുത്ത അനുയായികളില്‍ ഒരാളെ ജീവനോടെ പിടികൂടാനായിട്ടുണ്ടെന്നും സൈനിക അധികൃതര്‍ വ്യക്തമാക്കി.

ഖൈബര്‍ മേഖലയിലെ ഗോത്ര വര്‍ഗ്ഗക്കാര്‍ക്ക് നേരേയും സദ്ദാമിന്റെ നേതൃത്വത്തില്‍ പല ആക്രമണങ്ങളും നടന്നിട്ടുണ്ടെന്നാണ് സൈനിക അധികൃതര്‍ പറയുന്നത്. പെഷവാറിലെ സ്‌കൂളില്‍ നടന്ന ആക്രമണത്തില്‍ മാത്രം 148 പേരാണ് കൊല്ലപ്പെട്ടത്. ഇതില്‍ 132 പേരും കുട്ടികളായിരുന്നു.

English summary
A militant commander who facilitated the Peshawar school attack was killed by security forces in Khyber Agency late Thursday night.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X