കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതീക്ഷയോടെ ഒമാൻ; ഫൈസർ കോവിഡ് വാക്സിൻ ഡിസംബർ അവസാനത്തോടെ എത്തിയേക്കും

Google Oneindia Malayalam News

മസ്കറ്റ്; ഫൈസർ കൊവിഡ് വാക്സിൻറെ ആദ്യ ഡോസ് ഡിസംബർ അവസാനത്തോടെ രാജ്യത്തെത്തിയേക്കുമെന്ന് റിപ്പോർട്ട്. ഒമാൻ ആരോഗ്യമന്ത്രാലയം അധികൃതരെ ഉദ്ധരിച്ച് കൊണ്ട് പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഫൈസര്‍ കൊവിഡ് വാക്‌സിന്റെ 3.70 ലക്ഷം ഡോസ് ബുക്ക് ചെയ്തിട്ടുണ്ടെന്ന് നേരത്തേ ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു.

Covid vaccine

യൂറോപ്യൻ മെഡിക്കല്‍ ഏജൻസി (ഇഎംഎ), അമേരിക്കയുടെ ഫുഡ് ആൻഡ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ) എഎന്നിവയുടെ അനുമതി ലഭിച്ച വാക്സിനുകൾ മാത്രമേ രാജ്യത്ത് ഉപയോഗിക്കുകയുള്ളൂ.നേരത്തേ ഫൈസറിന് ഇഎംഐ ലഭിച്ചിട്ടുണ്ട്. ഉടൻ തന്നെ എഫ്ഡിഐ അനുമതി ലഭിക്കുമെന്നാണ് കരുതുന്നത്. അനുമതി ലഭിക്കുന്ന മുറയ്ക്ക് ഒമാനിൽ വാക്സിൻ രജിസ്റ്റർ ചെയ്യാൻ സാധിക്കും.

എഫ്ഡിഐ അനുമതി ലഭിക്കുന്നതോടെ വാക്സിൻ ഇറക്കുമതിക്ക് നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുള്ള റിപ്പോർട്ടിൽ പറയുന്നു.അങ്ങനെയെങ്കിൽ ഇരുപതിനായിരം ഡോസ് ഈ മാസം തന്നെ ലഭ്യമാകും.അമേരിക്കൻ കമ്പനിയായ ഫൈസർ നിർമ്മിച്ച വാക്സിൻ ഉപയോഗിക്കാൻ ഒരാഴ്ച മുൻപ് ബ്രിട്ടൻ അനുമതി നൽകിയിരുന്നു. മെഡിസിൻസ് ആൻഡ് ഹെൽത്ത് കെയർ പ്രൊഡക്ട്സ് റെഗുലേറ്ററി ഏജൻസി (എംഎച്ച്ആർഎ)യുടെ ശുപാർശയാണ് സർക്കാർ അംഗീകരിച്ചത്.

വാക്സിൻ 90 ശതമാനത്തിലേറെ ഫലപ്രദമാണെന്ന് പരീക്ഷണത്തിൽ നിന്ന് തെളിഞ്ഞതായി ഫൈസർ കഴിഞ്ഞ മാസം ആദ്യം അറിയിച്ചിരുന്നു. ക്ലിനിക്കൽ പരീക്ഷണത്തിൽ ഗൗരവമേറിയ പാർശ്വഫലങ്ങൾ ഉണ്ടായിട്ടില്ലെന്നായിരുന്നു കമ്പനി വ്യക്തമാക്കിയത്. ബ്രിട്ടന് പിന്നാലെ ഫൈസർ വാക്സിന് ബഹ്റൈനും അനുമതി നൽകിയിരുന്നു.

Recommended Video

cmsvideo
Pfizer seeks emergency use authorization for its COVID-19 vaccine in India | Oneindia Malayalam

ലഭ്യമായ എല്ലാ വിവരങ്ങളും പരിശോധിച്ച് വിശകലനം ചെയ്ത ശേഷമാണ് വാക്‌സിന് നാഷണല്‍ ഹെല്‍ത്ത് റഗുലേറ്ററി അംഗീകാരം നല്‍കിയതെന്ന് ബഹ്‌റൈന്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി വ്യക്തമാക്കിയിരുന്നു. അതേസമയം എത്ര ഡോസ് ആണ് ബഹ്റൈൻ ബുക്ക് ചെയ്തതെന്ന് വിവരം ലഭ്യമല്ല.

ഗള്‍ഫ് ജോലി: ദുബായ് ഇസ്ലാമിക് ബാങ്കില്‍ ഒഴിവുകള്‍, ഗ്ലോബല്‍ എയ്‌റോ സ്‌പേസ് ലോജിസ്റ്റിക്‌സിലും ഒട്ടേറെ ഒഴിവുകള്‍ഗള്‍ഫ് ജോലി: ദുബായ് ഇസ്ലാമിക് ബാങ്കില്‍ ഒഴിവുകള്‍, ഗ്ലോബല്‍ എയ്‌റോ സ്‌പേസ് ലോജിസ്റ്റിക്‌സിലും ഒട്ടേറെ ഒഴിവുകള്‍

 'ആർഎസ്എസുകാർ കൊന്നു, മാതൃഭൂമി കുഴിച്ചുമൂടി.. 8ാം പേജിൽ മനോരമയും';മാധ്യമങ്ങൾക്കെതിരെ രാജേഷ് 'ആർഎസ്എസുകാർ കൊന്നു, മാതൃഭൂമി കുഴിച്ചുമൂടി.. 8ാം പേജിൽ മനോരമയും';മാധ്യമങ്ങൾക്കെതിരെ രാജേഷ്

തദ്ദേശ തിരഞ്ഞെടുപ്പ്; കൂട്ടിയും കിഴിച്ചും മുന്നണികൾ...ആദ്യഘട്ടം ചൊവ്വാഴ്ച.. രാഷ്ട്രീയ ചിത്രം ഇങ്ങനെതദ്ദേശ തിരഞ്ഞെടുപ്പ്; കൂട്ടിയും കിഴിച്ചും മുന്നണികൾ...ആദ്യഘട്ടം ചൊവ്വാഴ്ച.. രാഷ്ട്രീയ ചിത്രം ഇങ്ങനെ

English summary
Pfizer Covid vaccine is expected to arrive by the end of December in oman
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X