കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാക്സിൻ വിതരണത്തിന് അനുമതി വേണം: അടിയന്തര അനുമതി തേടി ഫൈസർ, യോഗം ഡിസംബർ 10ന്

Google Oneindia Malayalam News

വാഷിംഗ്ടൺ: കൊവിഡ് വാക്സിൻ പുറത്തിറക്കാൻ അനുമതി തേടി അമേരിക്കൻ കമ്പനി ബയോടെക് ഭീമൻ ഫൈസർ. നേരത്തെ വാക്സിൻ പുറത്തിറക്കുന്നതിനായി വെള്ളിയാഴ്ചയാണ് കമ്പനി ഡ്രഗ് കൺട്രോളറെ സമീപിച്ചിട്ടുള്ളത്. ലോകത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുകയും ലോകരാജ്യങ്ങളെയും ആഗോള സമ്പദ് വ്യവസ്ഥയെയും ബാധിക്കുന്ന സാഹചര്യത്തിലാണ് കൊവിഡ് വാക്സിൻ പുറത്തിറക്കാൻ അനുമതി തേടിയിട്ടുള്ളത്. കൊവിഡ് വ്യാപനത്തിൽ നിന്ന് മുക്തി നേടുന്നതിന് ശാസ്ത്രജ്ഞർ ശ്രമം നടത്തിവരികയാണ്.

അഴിമതിയുടെ ശരശയ്യയിൽ കിടക്കുന്ന മുഖ്യമന്ത്രിക്ക് സമനില തെറ്റി, വിജിലൻസ് കേസ് പകപോക്കൽ: മുല്ലപ്പള്ളിഅഴിമതിയുടെ ശരശയ്യയിൽ കിടക്കുന്ന മുഖ്യമന്ത്രിക്ക് സമനില തെറ്റി, വിജിലൻസ് കേസ് പകപോക്കൽ: മുല്ലപ്പള്ളി

അടിയന്തര യോഗം

അടിയന്തര യോഗം

ഫൈസറിന്റെ അപേക്ഷ പരിഗണിക്കുന്നതിനായി യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ) വാക്സിനേഷൻ കമ്മിറ്റിയുടെ യോഗം ഡിസംബർ 10 ന് ചേരും. യോഗത്തിൽ അടിയന്തര ഉപയോഗ അംഗീകാരത്തിനുള്ള അഭ്യർത്ഥന ചർച്ച ചെയ്യും. ലോകത്ത് കൊവിഡ് വാക്സിനായി നിരവധി പരീക്ഷണങ്ങൾ നടത്തുന്ന സാഹചര്യത്തിലാണ് യുഎസും ശ്രമം ശക്തമാക്കുന്നത്.

ഡിസംബറിൽ

ഡിസംബറിൽ


കോവിഡ് -19 വാക്‌സിനുള്ള എഫ്ഡിഎയുടെ പ്രക്രിയയും ഡാറ്റയുടെ വിലയിരുത്തലും കഴിയുന്നത്ര തുറന്നതും സുതാര്യവുമാണെന്ന് അമേരിക്കൻ ജനതയ്ക്ക് ഉറപ്പ് നൽകാൻ ഞാൻ ആഗ്രഹിക്കുന്നു." എന്നാൽ അവലോകനത്തിന് എത്ര സമയമെടുക്കുമെന്ന് പ്രവചിക്കാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. കൊവിഡ് വാക്സിൻ ഡിസംബറിൽ വരുമെന്ന് ഫെഡറൽ സർക്കാർ നേരത്തെ പറഞ്ഞിരുന്നു.

മോഡേണ കൊവിഡ് വാക്സിൻ

മോഡേണ കൊവിഡ് വാക്സിൻ


"ഒരു കോവിഡ് -19 വാക്സിൻ ലോകത്തിന് എത്തിക്കുന്നതിനുള്ള ഞങ്ങളുടെ യാത്രയിലെ നിർണ്ണായക നാഴികക്കല്ലാണ്" എന്ന് ഫൈസർ ചീഫ് എക്സിക്യൂട്ടീവ് ആൽബർട്ട് ഫയലിംഗ് വിശേഷിപ്പിച്ചു. യു‌എസ് കമ്പനിയായ മോഡേണ വികസിപ്പിച്ചെടുത്ത ബയോ‌ടെക്/ഫൈസർ ഷോട്ടും മറ്റൊരു വാക്സിനുമാണ് കൊവിഡ് വാക്സിനുള്ള പോരാട്ടത്തിൽ മുൻപന്തിയിലുള്ളത്. ഈ വർഷം അവസാനിക്കുന്നതിന് മുമ്പ് യൂറോപ്യൻ യൂണിയനും കൊവിഡ് വാക്സിന് അംഗീകാരം നൽകാമെന്ന് യൂറോപ്യൻ യൂണിയൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ പറഞ്ഞു. മരുന്നിന്റെ ഉൽപ്പാദനവും വിതരണവും എങ്ങനെ സാധ്യമാകുമെന്നത് സംബന്ധിച്ച് ആശങ്ക നിലനിൽക്കുന്നത്.

ഒമ്പത് മില്യൺ പേർക്ക് രോഗം

ഒമ്പത് മില്യൺ പേർക്ക് രോഗം

2019 ഡിസംബറിൽ ചൈനയിലെ വുഹാനിൽ നിന്ന് ആദ്യം റിപ്പോർട്ട് ചെയ്ത കൊറോണ വൈറസ് ഇതിനകം ലോകമെമ്പാടും വ്യാപിച്ചിട്ടുണ്ട്. ലോകത്ത് 1.4 മില്യൺ പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 57 മില്യൺ പേർക്ക് രോഗം ബാധിക്കുകയും ചെയ്തിരുന്നു. ഇന്ത്യയിൽ ഒമ്പത് മില്യൺ പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

English summary
Pfizer moves to Emergency Approval For Covid Vaccine In US
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X