കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രൂപമാറ്റം സംഭവിച്ച കൊവിഡ്‌ വൈറസുകളിലും ഫൈസര്‍ വാക്‌സിന്‍ ഫലപ്രദമെന്ന്‌ പഠനം

Google Oneindia Malayalam News

ന്യൂയോര്‍ക്ക്‌; വകഭേദം സംഭവിച്ച കൊവിഡ്‌ വൈറസുകളേയും പ്രതിരോധിക്കാന്‍ ഫൈസര്‍ വാക്‌സിന്‌ കഴിയുന്നുവെന്ന്‌ പഠനം. ഫൈസര്‍ വാക്‌സിന്റെ നിര്‍മാതാക്കളായ ഫൈസറും ബയോണ്‍ ടെക്കും ചേര്‍ന്ന്‌ യുകെയിലും സൗത്ത്‌ ആഫ്രിക്കയിലുമായി നടത്തിയ പഠനങ്ങളില്‍ നിന്നാണ്‌ ഇക്കാര്യം വ്യക്തമായത്‌.

ടെക്‌സാസ്‌ യൂണിവേഴ്‌സിറ്റിയിലെ ശാസ്‌ത്രജ്ഞരുമായി ചേര്‍ന്ന്‌ ഫൈസര്‍ നടത്തിയ പഠനത്തില്‍ വകഭൈദം സംഭവിച്ച വൈറസുകളേ നിര്‍വിര്യമാക്കാന്‍ ഫൈസര്‍ വാക്‌സിന്‌ സാധിക്കുന്നുണ്ടെന്ന്‌ കണ്ടെത്തി. വാക്‌സിന്‍ നല്‍കിയ ആളുകളില്‍ നിന്നും ശേഖരിച്ച രക്തം പരിശോധിച്ച്‌ നടത്തിയ പഠനത്തിലാണ്‌ ഇക്കാര്യം കണ്ടെത്തിയത്‌. എന്നാല്‍ പൂര്‍ണമായും വകഭേദം സംഭവിച്ച വേഗത്തില്‍ പകരുന്ന വൈറസില്‍ പഠനം നടത്താനായില്ല എന്നത്‌ പഠനത്തിന്റെ പരിമിതിയാണ്‌.

covid vaccine

കൊറോണ വൈറസിന്റെ 15 വകഭേദങ്ങളില്‍ നടത്തിയ പഠനത്തില്‍ ഫൈസര്‍ വാക്‌സിന്‍ ഫലപ്രദമാണെന്ന്‌ കണ്ടെത്തയതായി പരീക്ഷണത്തിന്‌ നേതൃത്വം നല്‍കിയ ചീഫ്‌ സയിന്റിസ്റ്റ്‌്‌ ഓഫിസറായ ഡോര്‍മിറ്റൈസര്‍ പഞ്ഞു.

യുകെയിലും ആഫ്രിക്കയിലുമായി കണ്ടെത്തിയ വക ഭേദം സംഭവിച്ച കൂടുതല്‍ വൈറസുകളില്‍ പരീക്ഷണം നടത്തി വിവരങ്ങള്‍ ശേഖരിക്കനൊരുങ്ങുകയാണ്‌ പഠന സംഘം.
ലോകത്ത്‌ ആദ്യം വാക്‌സിനേഷന്‌ അനുമതി ലഭിച്ച ഫൈസര്‍ വാക്‌സിന്‍ ആര്‍എന്‍എ ടെക്‌നോളജി ഉപയോഗിച്ചാണ്‌ നിര്‍മ്മിച്ചിരിക്കുന്നത്‌. ഫൈസര്‍ വാക്‌സിന്‌ പുറമേ മൊഡേണ വാക്‌സിന്‍ നിര്‍മ്മിച്ചതും ആര്‍എന്‍എ ടെക്‌നോളജി ഉപയോഗിച്ചാണ്‌.
നിലവില്‍ നിര്‍മ്മിക്കപ്പെട്ട വാക്‌സിനുകള്‍ ദക്ഷിണാഫ്രിക്കയില്‍ നിലവില്‍ കണ്ടെത്തിയ പരുതിയ ഇനം കൊവിഡ്‌ വൈറസുകള്‍ക്ക്‌ ഫലപ്രദം ആകാന്‍ സാധ്യതയില്ലെന്നുള്ള ആശങ്കയും ശാസ്‌ത്രജ്ഞര്‍ പ്രകടിപ്പിക്കുന്നുണ്ട്‌. നിലവില്‍ വകഭേദം സംഭവിച്ച കൊവിഡ്‌ വൈറസുകളേക്കാള്‍ കൂടുതല്‍ വകഭേദം സംഭവിച്ച വൈറസുകളാണ്‌ സൗത്ത്‌ ആഫ്രിക്കയില്‍ പടരുനന്തെന്ന്‌ ശാസ്‌ത്രജ്ഞര്‍ പറയുന്നു. നിലവിലെ വാക്‌സിനുകള്‍ വകഭേദം സംഭവിച്ച വൈറസുകളില്‍ ഫലപ്രദാമാത്താന്‍ ആഴ്‌ച്ചകള്‍ക്കുള്ളില്‍ കൂടുതല്‍ മാറ്റങ്ങള്‍ വരുത്തുമെന്നും ശാസ്‌ത്രജ്ഞര്‍ അറിയിച്ചു.

Recommended Video

cmsvideo
കോവിഡ് വാക്സീൻ കുത്തിവെപ്പിൽ കാരുണ്യ മോഡൽ നടപ്പാക്കാൻ ആലോചിച്ച് സർക്കാർ

English summary
Pfizer vaccine also appear effective in mutation corona virus says studies
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X