ബൗണ്‍സര്‍ തലയില്കൊണ്ട ഓസ്ട്രേലിയന്‍ താരം ഹ്യൂസ് മരിച്ചു
സിഡ്നി: ആഭ്യന്തര മത്സരത്തിനിടെ ബൗണ്‍സര്‍ തലയില്‍ കൊണ്ട് പരിക്കേറ്റ ഓസ്ട്രേലിയന്‍ ബാറ്റ്സ്മാന് ഫില്‍ ഹ്യൂസ് മരിച്ചു. അടിയന്തിര ശസ്ത്രക്രിയയ്ക്ക് ശേഷം വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു ഹ്യൂസിനെ. സൗത്ത് ഓസ്ട്രേലിയയ്ക്ക് വേണ്ടി കളിക്കവേയാണ് ഫാസ്റ്റ് ബൗളര്‍ സീന്‍ അബോട്ടിന്റെ പന്ത് ഹ്യൂസിന്റെ തലയില്‍ കൊണ്ടത്.

61 റണ്‍സുമായി ബാറ്റ് ചെയ്യുകയായിരുന്ന ഹ്യൂസ് ഉടന്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ശസ്ത്രക്രിയ നടത്തി. സെന്റ് വിന്‍സെന്‍്റ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിലായിരുന്നു 25 കാരനായ ഹ്യൂസ്. എന്നാല്‍ ഹ്യൂസിനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ ഈ ശ്രമങ്ങള്‍ക്കൊന്നും കഴിഞ്ഞില്ല.
ടെസ്റ്റ് ക്രിക്കറ്റില്‍ ഓസ്ട്രേലിയയുടെ ശ്രദ്ധേയനായ യുവ ബാറ്റ്സ്മാനായിരുന്നു ഇടങ്കയ്യനായ ഹ്യൂസ്. പരിക്കേറ്റ മൈക്കല്‍ ക്ലാര്‍ക്കിന് പകരക്കാരനായി ഇന്ത്യയ്ക്കെതിരെ ഹ്യൂസ് കളിക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നു. 26 ടെസ്റ്റുകളില്‍ നിന്നായി 1535 റണ്‍സും 25 ഏകദിനങ്ങളിലായി 826 റണ്‍സും ഹ്യൂസ് അടിച്ചിട്ടുണ്ട്. 2009 ലാണ് ഹ്യൂസ് ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറിയത്.
ക്രിക്കറ്റ് ഓസ്ട്രേലിയ ട്വിറ്ററിലൂടെയാണ് വിവരം പുറത്തുവിട്ടത്. ബൗണ്‍സര്‍ തലയില്‍ കൊണ്ടതിന് ശേഷം ഹ്യൂസ് ബോധം വീണ്ടെടുത്തിട്ടില്ല എന്ന് ടീം ഡോക്ടര്‍ പീറ്റര്‍ ബ്രുക്നെര് പറഞ്ഞു. മരണസമയത്ത് അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും ഹ്യൂസിന് അടുത്തുണ്ടായിരുന്നു. ചൊവ്വാഴ്ചയാണ് ഹ്യൂസിന് കളിക്കിടെ പരിക്കേറ്റത്.
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
'ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്? മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിച്ചയാളാണ് ഞാൻ'; അഖിൽ മാരാർ -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി












Click it and Unblock the Notifications