കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബൗണ്‍സര്‍ തലയില്‍കൊണ്ട ഓസ്‌ട്രേലിയന്‍ താരം ഹ്യൂസ് മരിച്ചു

Google Oneindia Malayalam News

സിഡ്‌നി: ആഭ്യന്തര മത്സരത്തിനിടെ ബൗണ്‍സര്‍ തലയില്‍ കൊണ്ട് പരിക്കേറ്റ ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്‍ ഫില്‍ ഹ്യൂസ് മരിച്ചു. അടിയന്തിര ശസ്ത്രക്രിയയ്ക്ക് ശേഷം വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു ഹ്യൂസിനെ. സൗത്ത് ഓസ്‌ട്രേലിയയ്ക്ക് വേണ്ടി കളിക്കവേയാണ് ഫാസ്റ്റ് ബൗളര്‍ സീന്‍ അബോട്ടിന്റെ പന്ത് ഹ്യൂസിന്റെ തലയില്‍ കൊണ്ടത്.

football

61 റണ്‍സുമായി ബാറ്റ് ചെയ്യുകയായിരുന്ന ഹ്യൂസ് ഉടന്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ശസ്ത്രക്രിയ നടത്തി. സെന്റ് വിന്‍സെന്‍്‌റ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിലായിരുന്നു 25 കാരനായ ഹ്യൂസ്. എന്നാല്‍ ഹ്യൂസിനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ ഈ ശ്രമങ്ങള്‍ക്കൊന്നും കഴിഞ്ഞില്ല.

ടെസ്റ്റ് ക്രിക്കറ്റില്‍ ഓസ്‌ട്രേലിയയുടെ ശ്രദ്ധേയനായ യുവ ബാറ്റ്‌സ്മാനായിരുന്നു ഇടങ്കയ്യനായ ഹ്യൂസ്. പരിക്കേറ്റ മൈക്കല്‍ ക്ലാര്‍ക്കിന് പകരക്കാരനായി ഇന്ത്യയ്‌ക്കെതിരെ ഹ്യൂസ് കളിക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നു. 26 ടെസ്റ്റുകളില്‍ നിന്നായി 1535 റണ്‍സും 25 ഏകദിനങ്ങളിലായി 826 റണ്‍സും ഹ്യൂസ് അടിച്ചിട്ടുണ്ട്. 2009 ലാണ് ഹ്യൂസ് ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറിയത്.

ക്രിക്കറ്റ് ഓസ്‌ട്രേലിയ ട്വിറ്ററിലൂടെയാണ് വിവരം പുറത്തുവിട്ടത്. ബൗണ്‍സര്‍ തലയില്‍ കൊണ്ടതിന് ശേഷം ഹ്യൂസ് ബോധം വീണ്ടെടുത്തിട്ടില്ല എന്ന് ടീം ഡോക്ടര്‍ പീറ്റര്‍ ബ്രുക്‌നെര്‍ പറഞ്ഞു. മരണസമയത്ത് അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും ഹ്യൂസിന് അടുത്തുണ്ടായിരുന്നു. ചൊവ്വാഴ്ചയാണ് ഹ്യൂസിന് കളിക്കിടെ പരിക്കേറ്റത്.

English summary
Australia cricketer Phillip Hughes passes away at Sydney's St. Vincent's Hospital
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X