കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഈ തിരഞ്ഞെടുപ്പ് അവസാനിച്ചിട്ടില്ല';ഫിലാഡൽഫിയയെ പേരെടുത്ത് പരാമർശിച്ച് ട്രംപ്, മൌനം വെടിഞ്ഞ് ഇവാൻക

Google Oneindia Malayalam News

വാഷിംഗ്ടൺ: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയം തനിക്കാവുമെന്ന് അവകാശപ്പെട്ട ട്രംപ് തിരിച്ചടികളാണ് ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നത്. ഡെമോക്രാറ്റ് സ്ഥാനാർത്ഥി ജോ ബൈഡൻ പെൽസിൽവാനിയയിലും ലീഡ് ചെയ്യാൻ ആരംഭിച്ചതോടെ ട്രംപിന്റെ പ്രതികരണം പുറത്തുവന്നിരുന്നു. തിരഞ്ഞെടുപ്പിന്റെ സത്യസന്ധതയിൽ ഫിലാഡൽഫിയയ്ക്ക് ജീർണ്ണിച്ച ചരിത്രം ലഭിച്ചുവെന്നാണ് ട്രംപ് ട്വിറ്ററിൽ കുറിച്ചത്.

'പ്രായമായ വ്യക്തി ചെയ്യുന്നതിന് അച്ഛനെന്ത് പിഴച്ചു എന്നൊക്കെ ചോദിക്കാം'; ചർച്ചയായി കുറിപ്പ്'പ്രായമായ വ്യക്തി ചെയ്യുന്നതിന് അച്ഛനെന്ത് പിഴച്ചു എന്നൊക്കെ ചോദിക്കാം'; ചർച്ചയായി കുറിപ്പ്

അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനവും യുഎസ് ഭരണഘടനയും ഒപ്പുവച്ച പെൻസിൽവാനിയയിലെ "ഫിലാഡൽഫിയ" യെക്കുറിച്ചാണ് ട്രംപ് ട്വീറ്റിൽ പരാമർശിച്ചിട്ടുള്ളത്. ഈ തിരഞ്ഞെടുപ്പ് അവസാനിച്ചിട്ടില്ലെന്നാണ് ട്രംപ് ക്യാമ്പെയിൻ അനുയായികളോട് ഇമെയിലിൽ പ്രതികരിച്ചത്. ഡെമോക്രാറ്റ് സ്ഥാനാർത്ഥിയായ ജോ ബൈഡൻ ട്രംപിനേക്കാൾ മുന്നിലെത്തിയപ്പോഴാണ് ജോർജിയ, പെൻസിൽവാനിയ എന്നിവിടങ്ങളിൽ ട്രംപ് ക്യാമ്പെയിനിനെ പിന്തുണയ്ക്കുന്നവർക്ക് ട്രംപ് ക്യാമ്പെയിൻ ഇമെയിൽ സന്ദേശം അയച്ചത്. തിരഞ്ഞെടുപ്പ് അവസാനിച്ചിട്ടില്ല. ജോ ബൈഡനെ വിജയിയാക്കാമെന്ന തെറ്റായ പ്രവചനം നാല് സംസ്ഥാനങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും ഇമെയിലിൽ കുറിച്ചു.

trump-25-15

ട്രംപ് 2020 ക്യാമ്പെയിൻ ജനറൽ കൌൺസൽ മാറ്റ് മോർഗൻ ഒപ്പുവെച്ച ഇമെയിൽ ബാലറ്റ്, പെൻസിൽവാനിയ, ജോർജിയ, നെവാഡ, അരിസോണ എന്നിവിടങ്ങളിലെ ബാലറ്റുകളെക്കുറിച്ച് തെറ്റായ അവകാശവാദങ്ങളാണ് ഉന്നയിക്കുന്നത്. ഇതിന് പിന്നാലെ തിരഞ്ഞെടുപ്പിനെക്കുറിച്ച് പ്രതികരിച്ച് ട്രംപിന്റെ മകൾ ഇവാൻക ട്രംപും രംഗത്തെത്തിയിരുന്നു.

നിയമപരമായി രേഖപ്പെടുത്തിയിട്ടുള്ള ഓരോ വോട്ടും കണക്കാക്കണം. നിയമവിരുദ്ധമായി രേഖപ്പെടുത്തുന്ന വോട്ടുകൾ കണക്കാക്കാൻ പാടില്ല. ഇത് വിവാദമാകരുത്. ഇത് പക്ഷപാതപരമായ പ്രസ്താവനയല്ല - സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പുകളാണ് നമ്മുടെ ജനാധിപത്യത്തിന്റെ അടിസ്ഥാനം." എന്നായിരുന്നു ഇവാൻക ട്വിറ്ററിൽ കുറിച്ചത്.

English summary
"Philadelpiha has got a rotten history on election integrity." Trump tweets after Biden got lead in Pennsylvania
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X