Get Updates
Get notified of breaking news, exclusive insights, and must-see stories!

അവള്‍ അധര ചുംബനം ആസ്വദിച്ചിരുന്നു!! യുവതിയെ ചുംബിച്ചതിന് പ്രസിഡന്‍റിന്‍റെ വിശദീകരണം

കടുത്ത സ്ത്രീ വിദ്വേഷിയെന്ന് സ്വയം വിശേഷിപ്പിക്കുന്ന ഫിലപ്പിനോ പ്രസിഡന്‍റ് റോഡ്രിഗസ് ഡ്യൂട്ടാര്‍ട്ടേ സ്ത്രീയെ പരസ്യമായ അധരചുംബനം നടത്തിയത് വിവാദത്തില്‍. ദക്ഷിണ കൊറിയയില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തിയതിനിടെയായിരുന്നു പൊതുവേദിയില്‍ വെച്ച് ഡ്യൂട്ടാര്‍ട്ടേ വിവാഹിതയും അമ്മയുമായ ഒരു വനിതയെ ചുംബിച്ചത്.

ഡ്യൂട്ടാര്‍ട്ടേയുടെ നടപടിക്കെതിരെ വന്‍ വിമര്‍ശനമാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഉയര്‍ത്തുന്നത്. വനിതാ വിമോചകരും ഡ്യൂട്ടാര്‍ട്ടിന്‍റെ പ്രവൃത്തിയെ പരിഹസിച്ച് രംഗത്തെത്തിയിട്ടുണ്ട്.

പൊതുപരിപാടിക്കിടെ

പൊതുപരിപാടിക്കിടെ

ഞായറാഴ്ച നടന്ന പൊതുപരിപാടിക്കിടെയാണ് ഡ്യൂട്ടാര്‍ട്ട് വന്‍ ജനാവലിക്കിടയില്‍ വെച്ച് ബിം കീം എന്ന യുവതിയെ പരസ്യമായി അധരചുംബനം നടത്തിയത്. പരിപാടിക്കിയടയില്‍ നിന്ന ഒരാളുടെ വെല്ലുവിളി ഏറ്റെടുത്തായിരുന്നു വിവാഹിതയും അമ്മയുമായ യുവതിയെ ഡ്യൂട്ടാര്‍ട്ട് ചുംബിച്ചത്. ചുംബിച്ച പിന്നാലെ ഇതൊരു തമാശയായി മാത്രം കണ്ടാമതിയെന്നായിരുന്നു ഡ്യൂട്ടേര്‍ട്ടിന്‍റെ പ്രതികരണം.

വിവാദം

വിവാദം

എന്നാല്‍ ഡ്യൂട്ടേര്‍ട്ടിന്‍റെ നടപടി അന്താരാഷ്ട്ര മാധ്യമങ്ങളും വനിതാ വിമോചകരും ഏറ്റെടുത്ത് വന്‍ ചര്‍ച്ചയ്ക്ക് തുടക്കമിട്ടു. ഡ്യൂട്ടേര്‍ട്ടിന്‍റെ ചുംബനം ചൂടപ്പം പോലെയാണ് സമൂഹമാധ്യമങ്ങളിലൂടെ വൈറലായിരക്കൊണ്ടിരിക്കുന്നത്. പരിപാടിക്കായി കൂടിയ ജനങ്ങളെ കൈയ്യിലെടുക്കാനും പരിപാടിയില്‍ ഓളം ഉണ്ടാക്കാനുമാണ് ഡ്യൂട്ടേര്‍ട്ട് യുവതിയെ ചുംബിച്ചതെന്നായിരുന്നു ഒരു കൂട്ടം ഉയര്‍ത്തുന്ന വിമര്‍ശനം. അതേസമയം സ്ത്രീ വിദ്വേഷിയുടെ നിയന്ത്രണം വിട്ടതാണെന്നാണ് വനിതാ വിമോചകര്‍ ഉയര്‍ത്തുന്ന പരിഹാസം.

അവള്‍ ആസ്വദിച്ചു

അവള്‍ ആസ്വദിച്ചു

എന്നാല്‍ ചുംബനത്തിന് ഡ്യൂട്ടേര്‍ട്ട് നടത്തിയ വിശദീകരണം അതിലും വിചിത്രമാണ്. താന്‍ ചുംബിച്ചത് ആ സ്ത്രീയും ആസ്വദിച്ചിരുന്നു. അവര്‍ക്ക് എന്തെങ്കിലും പരാതി ഉണ്ടെങ്കില്‍ താന്‍ രാജിവെയ്ക്കാന്‍ തയ്യാറാണെന്നായിരുന്നു ഡ്യൂട്ടേര്‍ട്ടിന്‍റെ പ്രതികരണം. ഉപദ്രവമില്ലാത്ത ഒരു ചുംബനം ഇത്രയും വിവാദമാക്കേണ്ട കാര്യമില്ലെന്നും ഡ്യൂട്ടേര്‍ട്ട് പറയുന്നു.

ചുംബന വീരന്‍

ചുംബന വീരന്‍

ചുംബിക്കുന്നത് തന്‍റെ ശൈലിയാണെന്നാണ് മറ്റൊരു വിശദീകരണം. തന്‍റെ 22 ാം വയസില്‍ മേയര്‍ഷിപ്പിന് വേണ്ടിയുള്ള തിരഞ്ഞെടുപ്പിനിടെ താന്‍ പല സ്ത്രീകളേയും ചുംബിച്ചിട്ടുണ്ടെന്നും ഡ്യൂട്ടേര്‍ട്ട് പറഞ്ഞു. എന്നെ നിങ്ങള്‍ക്ക് അറിയില്ല, അതുകൊണ്ടാണ് അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കുന്നതെന്നായിരുന്നു ഡ്യൂട്ടേര്‍ട്ടിന്‍റെ മറുപടി. ചുംബനം ലഭിച്ച സ്ത്രീക്ക് പോലും പരാതിയില്ലെന്നിരിക്കെ അനാവശ്യ വിവാദങ്ങള്‍ ഒഴിവാക്കാം എന്നും ഡ്യൂട്ടേര്‍ട്ട് പ്രതികരിച്ചു.

വീഡിയോ

ഡ്യൂട്ടേര്‍ട്ടിന്‍റെ വീഡിയോ

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+