ഇനി എങ്ങനെ കോപ്പിയടിക്കും; വൈറലായി പരീക്ഷ ഹാളിലെ 'ആന്റി ചീറ്റിംഗ് തൊപ്പികള്‍'; സംഭവം ഇങ്ങനെ...
ലെഗ്‌സ്പി സിറ്റി: പരീക്ഷകളിലെ കോപ്പിയടി തടയാന്‍ അധ്യാപകര്‍ നിരവധി മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നത് നമുക്കറിയാം. എന്നാല്‍ ഫിലിപ്പീന്‍സിലെ അധ്യാപകര്‍ പരീക്ഷക്കിടെ വിദ്യാര്‍ത്ഥികള്‍ പരസ്പരം തിരിഞ്ഞ് മറിഞ്ഞും ചോദിക്കുന്നതും കോപ്പിയടിക്കുന്നതും ഒഴിവാക്കാന്‍ വേണ്ടി കണ്ടെത്തിയ മാര്‍ഗമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ഹാലോവീനെ ഓര്‍മ്മിപ്പിക്കുന്ന തൊപ്പികള്‍ വിദ്യാര്‍ത്ഥികളെ ധരിപ്പിച്ചാണ് അധ്യാപകര്‍ ഇവിടെ കോപ്പിയടി തടയുന്നത്. പരീക്ഷാവേളയില്‍ ' ഉപയോഗിക്കാന്‍ പറ്റുന്ന ഫലപ്രദമായ ആന്റി കോപ്പി തൊപ്പികള്‍' എന്ന് പറഞ്ഞാണ് ഇതിന്റെ ചിത്രം പലരും ഷെയര്‍ ചെയ്യുന്നത്.

Image Credit: Mandane-Ortiz R Mary Joy@Facebook
ലെഗാസ്പി സിറ്റിയിലെ ബികോള്‍ യൂണിവേഴ്സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗിലെ വിദ്യാര്‍ത്ഥികളാണ് ഇത്തരത്തില്‍ തൊപ്പി ധരിച്ചെത്തിയത്. മിഡ് ടേം പരീക്ഷയ്ക്കിടെ കോപ്പിയടി ഉണ്ടാകുന്നത് തടയാന്‍ സ്വയം തൊപ്പികള്‍ രൂപകല്‍പ്പന ചെയ്യാന്‍ അധ്യാപകര്‍ വിദ്യാര്‍ത്ഥികളോട് നിര്‍ദേശിക്കുകയായിരുന്നു.

Image Credit: Mandane-Ortiz R Mary Joy@Facebook
ബികോല്‍ യൂനിവേഴ്‌സിറ്റി കോളജ് ഓഫ് എഞ്ചിനീയറിംഗിലെ മെക്കാനിക്കല്‍ എഞ്ചിനീയര്‍ പ്രഫസര്‍ ആയ മേരി ജോയ് മന്‍ഡെയ്ന്‍ ഓര്‍ടിസ് ആണ് വിദ്യാര്‍ഥികള്‍ തൊപ്പി ധരിച്ച ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. സൃഷ്ടിപരമായ സ്വാതന്ത്ര്യം ഉപയോഗിച്ച് സ്വന്തം തൊപ്പികള്‍ ഇഷ്ടാനുസൃതമായി നിര്‍മിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അനുമതി നല്‍കിയിരുന്നു.

Image Credit: Mandane-Ortiz R Mary Joy@Facebook
ഒരു തായ് സര്‍വ്വകലാശാലയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഓര്‍ടിസ് ഈ നിര്‍ദേശം നല്‍കിയത് എന്നും റിപ്പോര്‍ട്ടുണ്ട്. ഓര്‍ടിസ് പങ്കുവെച്ച ഫോട്ടോകളില്‍, ചിലര്‍ ഹെല്‍മറ്റ് ധരിച്ചതായി കാണാം. ചിലര്‍ കാര്‍ഡ് ബോര്‍ഡ് കൊണ്ട് കാര്‍ട്ടൂണ്‍ രൂപങ്ങള്‍ക്ക് സമാനമായാണ് തൊപ്പി രൂപകല്‍പന ചെയ്തിരിക്കുന്നത്.

Image Credit: Mandane-Ortiz R Mary Joy@Facebook
എന്റെ വിദ്യാര്‍ത്ഥികളെ ഞാന്‍ ശരിക്കും സ്‌നേഹിക്കുകയും അവരില്‍ അഭിമാനിക്കുകയും ചെയ്യുന്നു, കാരണം അവരുടെ എഞ്ചിനീയറിംഗ് മിഡ്ടേം പരീക്ഷകള്‍ സമ്മര്‍ദ്ദം നിറഞ്ഞതായിരിക്കാം, എന്നിട്ടും അവര്‍ക്ക് കുറച്ച് നിറവും രസവും ചേര്‍ക്കാന്‍ കഴിഞ്ഞു. വിദ്യാര്‍ത്ഥികളേ, വളരെ നന്ദി. നിങ്ങളില്‍ ഞാന്‍ ഏറെ അഭിമാനിക്കുന്നു, മേരി ജോയ് മന്‍ഡെയ്ന്‍ ഓര്‍ടിസ് ഫേസ്ബുക്കിലെഴുതി.

Image Credit: Mandane-Ortiz R Mary Joy@Facebook
അതേസമയം പരീക്ഷയില്‍ സത്യസന്ധത നിലനിര്‍ത്താനാണ് താന്‍ വിദ്യാര്‍ഥികളോട് തൊപ്പി ധരിച്ച് വരാന്‍ ആവശ്യപ്പെട്ടതെന്ന് പ്രഫസര്‍ മേരി ജോയ് മന്‍ഡെയ്ന്‍ ഒര്‍ടിസ് തന്നെ സമീപിച്ച ഒരു മാധ്യമത്തോട് പറഞ്ഞു. ലളിതമായ കാര്‍ഡ് ബോര്‍ഡ് തൊപ്പികളാണ് നിര്‍മിക്കാന്‍ പറഞ്ഞത് എന്നും മേരി ജോയ് മന്‍ഡെയ്ന്‍ ഒര്‍ടിസ് പറഞ്ഞു.

Image Credit: Mandane-Ortiz R Mary Joy@Facebook
എന്നാല്‍ വളരെ ക്രിയാത്മകമായി തൊപ്പികള്‍ ഉണ്ടാക്കുകയാണ് വിദ്യാര്‍ത്ഥികള്‍ ചെയ്തത് എന്നും ഇത് തനിക്ക് ഏറെ സന്തോഷം നല്‍കിയെന്നും മേരി ജോയ് മന്‍ഡെയ്ന്‍ ഒര്‍ടിസ് പറഞ്ഞു. കഴിഞ്ഞ തിങ്കളാഴ്ചയാണ് ചിത്രങ്ങള്‍ മേരി ജോയ് മന്‍ഡെയ്ന്‍ ഒര്‍ടിസ് ഫേസ്ബുക്കില്‍ പങ്കുവെച്ചത്.












Click it and Unblock the Notifications