സ്വവര്‍ഗരതിക്കാര്‍ മൃഗങ്ങളേക്കാള്‍ തരംതാണവരെന്ന് ബോക്‌സിംഗ് താരം
മനില: സ്വവര്‍ഗരതിക്കരെ മൃഗങ്ങളുമായി സാമ്യപ്പെടുത്തി ഫിലിപ്പൈന്‍സ് ബോക്‌സിംഗ് ചാംപ്യന്‍ പാക്വോ രംഗത്ത്. മൃഗങ്ങള്‍ വരെ സ്വവര്‍ഗരതിക്ക് മുതിരാത്തവരാണെന്നാണ് പാക്വോയുടെ പരാമര്‍ശം. അതുകൊണ്ടുതന്നെ സ്വവര്‍ഗരതിക്കാര്‍ മൃഗങ്ങളെക്കാള്‍ തരംതാണവരാണെന്നും പാക്വോ പറയുന്നു.
എട്ടു തവണ ലോക ബോക്‌സിംഗ് ചാംപ്യനായ താരമാണ് പാക്വോ. 37കാരനായ പാക്വോ അടുത്ത മത്സരത്തിന്റെ തയ്യാറെടുപ്പിലാണ്. രാഷ്ട്രീയത്തോട് ഏറെ താല്‍പര്യമുള്ള വ്യക്തിയുമാണ്. ഇനി രാഷ്ട്രീയത്തിലേക്ക് കടക്കാനാണ് പാക്വോയുടെ തീരുമാനവും. ഈ വര്‍ഷം തിരഞ്ഞെടുപ്പില്‍ പാക്വോ മത്സരിക്കും. പാക്വോയുടെ പരാമര്‍ശം വിവാദമായതോടെ പലരും വിമര്‍ശനങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്.

കത്തോലിക്ക സഭയുടെ നിര്‍ദ്ദേശ പ്രകാരം സ്വവര്‍ഗാനുരാഗം ഫിലിപ്പൈന്‍സില്‍ നിയമവിരുദ്ധമാണ്. നിയമങ്ങളറിയാവുന്ന വിദഗ്ധരെയാണ് രാഷ്ട്രീയത്തിലേക്ക് വരേണ്ടത്. അല്ലാതെ പാക്വോവിനെ പോലുള്ള അന്ധമാരെ ജനങ്ങള്‍ക്ക് ആവശ്യമില്ലെന്നും ചിലര്‍ പ്രതികരിച്ചു.
തിരഞ്ഞെടുപ്പില്‍ ആരും പാക്വോയെ പിന്തുണയ്ക്കരുതെന്നും പറയുന്നുണ്ട്. ആരാധക ലക്ഷങ്ങളുള്ള പാക്വോ തിരഞ്ഞെടുപ്പില്‍ വിജയിക്കുമെന്നാണ് പൊതു സംസാരം. ഗായികയായ ഐസ സെഗ്യേരയും പാക്വോയ്‌ക്കെതിരെ പ്രതികരിച്ചിട്ടുണ്ട്.












Click it and Unblock the Notifications