കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയില്‍ മദ്യത്തിന് ഇത്രയേറെ ആവശ്യക്കാരോ? വീട് തന്നെ മദ്യഫാക്ടറിയാക്കി ഫിലിപ്പീന്‍സ് യുവതി

Google Oneindia Malayalam News

റിയാദ്: പഞ്ചനക്ഷത്ര ബാറുകള്‍ ഒഴികെയുള്ളവ പൂട്ടിയപ്പോള്‍ കേരളത്തില്‍ വ്യാജമദ്യം ഒഴുകുമെന്നും ആളുകള്‍ സ്വന്തം നിലയില്‍ മദ്യമുണ്ടാക്കുമെന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു. നിരോധനവും നിയന്ത്രണവുമൊക്കെ പരിധിവിട്ടാല്‍ അതിനെ മറികടക്കാന്‍ ആളുകള്‍ എന്ത് സാഹസത്തിനും തയ്യാറാകും. സൗദി അറേബ്യയില്‍ സ്വന്തം വീട് തന്നെ ഒരു മദ്യ ഫാക്ടറിയാക്കി മാറ്റിയിരിയ്ക്കുകയാണ് ഫിലിപ്പീന്‍സ് ദമ്പതിമാര്‍.

മദ്യമുണ്ടാക്കുന്നതില്‍ ഭാര്യയാണോ ഭര്‍ത്താവാണോ കേമന്‍ എന്ന് ചോദിച്ചാല്‍ കുഴയും. അത്രയ്ക്ക് വിദഗ്ധമായാണ് ഇരുവരും മദ്യമുണ്ടാക്കിയതും വിറ്റഴിച്ചതും. എന്തായാലും പൊലീസ് ഇവരുടെ മദ്യക്കച്ചവടം കണ്ടെത്തുകയും കൈയ്യോടെ പിടികൂടുകയും ചെയ്തു. ജിദ്ദയിലെ ദമ്പതിമാരുടെ താമസ സ്ഥലത്ത് നടത്തിയ റെയ്ഡില്‍ വന്‍ മദ്യ ശേഖരമാണ് കണ്ടെടുത്തത്.

Beer , Bottles

ആറ് ബാരല്‍ മദ്യവും വില്‍ക്കാന്‍ തയ്യാറാക്കി വച്ച 35 കുപ്പി മദ്യവുമാണ് പൊലീസ് കണ്ടെടുത്തത്. വീട്ടില്‍ തന്നെ ഉണ്ടാക്കുന്ന ഈ മദ്യത്തിന് ആവശ്യക്കാര്‍ ഏറെയായതിനാല്‍ വരുമാനത്തിന് യാതൊരു കുറവും ഉണ്ടായിട്ടില്ല. നല്ല സമ്പാദ്യം ഉണ്ടാക്കാന്‍ കഴിഞ്ഞതാണ് വീട് തന്നെ ഒരു മദ്യശാലയാക്കി മാറ്റാന്‍ ദമ്പതിമാരെ പ്രേരിപ്പിച്ചത്. അറസ്റ്റിലായ ഇരുവരും വിചാരണ നേരിടുകയാണ് .

English summary
Philippine couple held for making liquor.Man and wife were arrested in raid on their flat.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X