കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗള്‍ഫ് രാജ്യത്തേക്ക് ഫിലിപ്പിനോകള്‍ വരില്ല; നിലപാട് വ്യക്തമാക്കി പ്രസിഡന്റ്, മൃതദേഹവും വീഡിയോയും

Google Oneindia Malayalam News

Recommended Video

cmsvideo
ഗള്‍ഫ് രാജ്യത്തേക്ക് ഇനി ഫിലിപ്പിനോകള്‍ വരില്ല

മനില: ഫിലിപ്പീന്‍സും കുവൈത്തും തമ്മിലുള്ള പ്രശ്‌നം രൂക്ഷമായി. കുവൈത്തിലേക്ക് പോകുന്നതിന് ഏര്‍പ്പെടുത്തിയ വിലക്ക് സ്ഥിരമാണെന്ന് ഫിലിപ്പിന്‍സ് പ്രസിഡന്റ് റോഡ്രിഗോ ദുതര്‍ദ് പറഞ്ഞു. കുവൈത്തില്‍ നിന്ന് ഫിലിപ്പീന്‍ അംബാസഡോറോട് പുറത്തുപോകാന്‍ കുവൈത്ത് ഭരണകൂടം കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു. ഇതോടെ ഫിലിപ്പിനോകള്‍ കുവൈത്തിലേക്ക് ഉടനെ വരില്ലെന്ന് വ്യക്തമായി. പ്രശ്‌നം പരിഹരിക്കാന്‍ ചര്‍ച്ച തുടരവെയാണ് പ്രതിസന്ധി രൂക്ഷമായിരിക്കുന്നത്.

കുവൈത്തില്‍ മൂന്ന് ലക്ഷത്തോളം ഫിലിപ്പിനോകളുണ്ട്. ഇവരെ തിരിച്ചുവിളിക്കുമോ എന്ന ആശങ്കയും വ്യാപകമാണ്. ഫിലിപ്പിനോ യുവതി കുവൈത്തിലെ സ്‌പോണ്‍സറുടെ വീട്ടില്‍ കൊല്ലപ്പെട്ട സംഭവമാണ് ഇരുരാജ്യങ്ങള്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ രൂക്ഷമാക്കിയത്. ഫിലിപ്പീന്‍ പ്രസിഡന്റ് ശക്തമായ ഭാഷയിലാണിപ്പോള്‍ പ്രതികരിച്ചിരിക്കുന്നത്...

 ഫിലിപ്പിനോ യുവതിയുടെ മൃതദേഹം

ഫിലിപ്പിനോ യുവതിയുടെ മൃതദേഹം

ഫിലിപ്പിനോകള്‍ കുവൈത്തില്‍ കൂടുതലും വീട്ടുജോലികള്‍ക്കാണ് എത്തിയിട്ടുള്ളത്. ഇങ്ങനെ ജോലിക്കെത്തിയ ഫിലിപ്പിനോ യുവതിയുടെ മൃതദേഹം സ്‌പോണ്‍സറുടെ വീട്ടിലെ ഫ്രീസറില്‍ കണ്ടെത്തി. തുടര്‍ന്ന് കഴിഞ്ഞ ഫെബ്രുവരിയില്‍ ഫിലിപ്പിനോകള്‍ കുവൈത്തിലേക്ക് പോകുന്നതിന് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

നയതന്ത്ര തര്‍ക്കത്തിലേക്ക്

നയതന്ത്ര തര്‍ക്കത്തിലേക്ക്

ഇക്കാര്യത്തില്‍ പരിഹാരം കാണാന്‍ ശ്രമം നടത്തിവരവെയാണ് പുതിയ വീഡിയോ പുറത്തുവന്നത്. ഈ വീഡിയോയില്‍ കുവൈത്തിനെ മോശമാക്കുന്നുവെന്നാണ് ആരോപണം. തുടര്‍ന്ന് പ്രതിസന്ധി രൂക്ഷമാകുകയായിരുന്നു. കുവൈത്ത് ഫിലിപ്പീസിലെ അംബാസഡറെ തിരിച്ചുവിളിച്ചു. ഫിലിപ്പീന്‍ അംബാസഡറോട് രാജ്യം വിടാനും ആവശ്യപ്പെട്ടു.

 നിരോധനം സ്ഥിരപ്പെടുത്തി

നിരോധനം സ്ഥിരപ്പെടുത്തി

ഈ പശ്ചാത്തലത്തിലാണ് ഫിലിപ്പീന്‍സ് പ്രസിഡന്റിന്റെ പ്രതികരണം. കുവൈത്തിലേക്ക് ജോലിക്കു പോകുന്നതിനുള്ള നിയന്ത്രണം താല്‍ക്കാലികമല്ലെന്നും സ്ഥിരമാണെന്നും പ്രസിഡന്റ് ദുതര്‍ദ് വ്യക്തമാക്കി. ഫിലിപ്പിനോകളെ കുവൈത്തില്‍ നിന്ന് പുറത്തേക്ക് കടത്താന്‍ ഫിലിപ്പീന്‍ എംബസിയിലെ ഉദ്യോഗസ്ഥര്‍ സഹായിക്കുന്ന വീഡിയോയാണ് കഴിഞ്ഞദിവസം പുറത്തുവന്നത്.

അംബാസഡറുടെ പ്രതികരണം

അംബാസഡറുടെ പ്രതികരണം

ഇതിനെ ന്യായീകരിച്ച് ഫിലിപ്പീന്‍ അംബാസഡര്‍ പ്രതികരിക്കുകയും ചെയ്തു. ഫിലിപ്പിനോകള്‍ കുവൈത്തില്‍ കടുത്ത പീഡനം നേരിടുന്നുണ്ടെന്നും അവരെ രക്ഷിക്കുകയാണ് എംബസി ഉദ്യോഗസ്ഥര്‍ ചെയ്യുന്നതെന്നുമായിരുന്നു അംബാസഡറുടെ പ്രതികരണം. ഇതോടെയാണ് ഇദ്ദേഹത്തോട് രാജ്യം വിടാന്‍ കുവൈത്ത് ആവശ്യപ്പെട്ടത്.

 വീട്ടുജോലിക്ക് അയക്കില്ല

വീട്ടുജോലിക്ക് അയക്കില്ല

മെയ് ആദ്യവാരം ഇരുരാജ്യങ്ങളും തമ്മില്‍ ഒപ്പുവയ്ക്കുമെന്ന് കരുതിയ തൊഴില്‍ കരാര്‍ പുതിയ സാഹചര്യത്തില്‍ നടപ്പാകാന്‍ സാധ്യതയില്ല. കുവൈത്തിലേക്ക് ഇനി ജോലിക്ക് ആളെ അയക്കില്ല, പ്രത്യേകിച്ച് വീട്ടുജോലികള്‍ക്ക്. ഇക്കാര്യത്തിലുള്ള നിരോധനം സ്ഥായിയാണെന്നും പ്രസിഡന്റ് വ്യക്തമാക്കി.

262000 ത്തോളം ഫിലിപ്പിനോകള്‍

262000 ത്തോളം ഫിലിപ്പിനോകള്‍

262000 ത്തോളം ഫിലിപ്പിനോകള്‍ കുവൈത്തില്‍ ജോലി ചെയ്യുന്നുണ്ട്. ഇതില്‍ പകുതിയിലധികവും വീട്ടുജോലികള്‍ക്ക് വന്നവരാണെന്ന് ഫിലിപ്പീന്‍ വിദേശകാര്യമന്ത്രാലയത്തിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. വീഡിയോ പുറത്തുവന്നതില്‍ ഫിലിപ്പീന്‍ സര്‍ക്കാര്‍ മാപ്പ് ചോദിച്ചിരുന്നു. എന്നാല്‍ ഫിലിപ്പീന്‍ എംബസി ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന് കുവൈത്തില്‍ ആവശ്യം ശക്തമാണ്.

അറസ്റ്റും വാറണ്ടും

അറസ്റ്റും വാറണ്ടും

തുടര്‍ന്നാണ് അംബാസഡറെ കുവൈത്ത്് പുറത്താക്കിയത്. ഫിലിപ്പീന്‍ എംബസിയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്ന നാല് പേരെ കുവൈത്ത് ഭരണകൂടം തടവിലാക്കി. മൂന്ന് നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. എല്ലാ വിഷയങ്ങളും ചര്‍ച്ച ചെയ്തു പരിഹരിക്കാന്‍ തയ്യാറാണെന്ന് കുവൈത്ത് വിദേശകാര്യ സഹമന്ത്രി ഖാലിദ് അല്‍ ജറല്ല സൂചിപ്പിച്ചു.

ഫിലിപ്പിനോകളെ ബലാല്‍സംഗം ചെയ്യുന്നു

ഫിലിപ്പിനോകളെ ബലാല്‍സംഗം ചെയ്യുന്നു

ഒരു കോടിയോളം ഫിലിപ്പിനോകളാണ് വിദേശരാജ്യങ്ങളില്‍ ജോലി ചെയ്യുന്നത്. ഇതില്‍കൂടുതലും ഗള്‍ഫ് രാജ്യങ്ങളിലാണ്. ഫിലിപ്പീന്‍ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാണ് ഇവരുടെ വരുമാനം. പക്ഷേ, വിദേശരാജ്യങ്ങളില്‍ ഫിലിപ്പിനോകള്‍ക്ക് കടുത്ത പീഡനം നേരിടേണ്ടിവരുന്നുവെന്നാണ് പ്രചാരണം. കുവൈത്തില്‍ ഫിലിപ്പിനോ സ്ത്രീകളെ ബലാല്‍സംഗം ചെയ്യുന്നത് പതിവാണെന്ന് പ്രസിഡന്റ് ദുതര്‍ദ് ഫെബ്രുവരിയില്‍ കുറ്റപ്പെടുത്തിയിരുന്നു.

പേരുകള്‍ കൈമാറിയില്ല

പേരുകള്‍ കൈമാറിയില്ല

ജോലിക്കെത്തിയവരെ നാട്ടിലേക്ക് തിരികെ കൊണ്ടുപോകാന്‍ ശ്രമിച്ച ഫിലിപ്പീന്‍സ് ഉദ്യോഗസ്ഥരുടെ നീക്കങ്ങളാണ് വീഡിയോയില്‍ പുറത്തായത്. സംഭവത്തില്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥരുടെ പേര് വിവരങ്ങള്‍ കൈമാറാന്‍ കുവൈത്ത് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഫിലിപ്പീന്‍ എംബസി അതിന് തയ്യാറായിട്ടില്ല.

കുവൈത്തില്‍ അത്യാപത്ത്

കുവൈത്തില്‍ അത്യാപത്ത്

കുവൈത്തില്‍ ജോലിക്കെത്തുന്നവര്‍ക്ക് അത്യാപത്താണെന്നാണ് ഫിലിപ്പീന്‍ പ്രസിഡന്റ് ദുതര്‍ദ് കുറ്റപ്പെടുത്തിയത്. പീഡനങ്ങള്‍ നേരിടുന്നവരെ നാട്ടിലെത്തിക്കും. കുവൈത്തില്‍ തുടരണമെന്ന് ആഗ്രഹമുള്ളവര്‍ക്ക് അവിടെ തുടരാം. രാജ്യത്തിന്റെ പ്രതിസന്ധി കാര്യമാക്കേണ്ട. പ്രശ്‌നങ്ങള്‍ നേരിട്ട് എവിടെയും നില്‍ക്കേണ്ട. നിങ്ങള്‍ക്ക് മാതൃരാജ്യത്തേക്ക് വരാമെന്നും ഫിലിപ്പീന്‍സ് പ്രസിഡന്റ് വ്യക്തമാക്കി.

അറബികള്‍ക്കെതിരെ

അറബികള്‍ക്കെതിരെ

കുവൈത്തിലെ അറബികള്‍ക്കെതിരെ രൂക്ഷമായ ഭാഷയിലാണ് ഫിലിപ്പീന്‍സ് പ്രസിഡന്റ് അടുത്തിടെ പ്രതികരിച്ചിരുന്നത്. അറബ് തൊഴിലുടമകള്‍ ഫിലിപ്പിനോ യുവതികളെ ബലാല്‍സംഗം ചെയ്യുകയാണ്. അവരെ 21 മണിക്കൂര്‍ ജോലി ചെയ്യിപ്പിക്കുന്നുവെന്നും ദുര്‍തര്‍ദ് കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ അദ്ദേഹം അല്‍പ്പം മയപ്പെടുത്തിയാണ് പ്രതികരിച്ചിരിക്കുന്നത്.

സൗദി ടെലിവിഷനില്‍ അല്‍പ്പവസ്ത്രം ധരിച്ച സ്ത്രീകള്‍; ഞെട്ടിത്തരിച്ച് കാണികള്‍!! അധികൃതര്‍ ഇടപെട്ടുസൗദി ടെലിവിഷനില്‍ അല്‍പ്പവസ്ത്രം ധരിച്ച സ്ത്രീകള്‍; ഞെട്ടിത്തരിച്ച് കാണികള്‍!! അധികൃതര്‍ ഇടപെട്ടു

English summary
Philippine president Rodrigo Duterte says Kuwait work ban is 'permanent' as diplomatic standoff intensifiesv
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X