കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎഇ പൊതുമാപ്പില്‍ ഫിലിപ്പീന്‍ യുവതിയുടെ 170,000 ദിര്‍ഹം എഴുതിത്തള്ളി: പിന്നാലെ മംഗല്യ സൗഭാഗ്യം!

  • By Desk
Google Oneindia Malayalam News

അബുദാബി: വിസയില്ലാതെ എട്ടു വര്‍ഷമായി ഷാര്‍ജയില്‍ തങ്ങുകയായിരുന്നു ഫിലിപ്പീന്‍ യുവതി യുനിലിന്‍ ലിയാംസണ്‍. അനധികൃത താമസത്തിനുള്ള പിഴയാവട്ടെ 170,000 ദിര്‍ഹം. അപ്പോഴാണ് അനധികൃത താമസക്കാര്‍ക്ക് പിഴയില്ലാതെ നാട്ടിലേക്ക് മടങ്ങാനുള്ള അവസരം ലഭ്യമാക്കിക്കൊണ്ട് യുഎഇ ഭരണകൂടം പൊതുമാപ്പ് പ്രഖ്യാപിച്ചത്. എന്നാല്‍ തന്റെ പിഴ ഒഴിവായിക്കിട്ടിയതിലോ എട്ടു വര്‍ഷത്തിനു ശേഷം നാട്ടിലേക്ക് പോകാന്‍ അവസരം കിട്ടി എന്നതിലോ അല്ല 40കാരിയായ ലിയാംസണ്‍ ഏറെ സന്തോഷിക്കുന്നത്. മറിച്ച് തന്റെ കാമുകനായ യുഎഇ പൗരനുമൊത്തുള്ള വിവാഹത്തിന് അവസരമൊരുങ്ങി എന്നതിലാണ്. പാസ്‌പോര്‍ട്ട് അടക്കമുള്ള രേഖകളുടെ അഭാവത്തില്‍ വിവാഹം കഴിക്കാനാവാതെ കുടുങ്ങിക്കിടക്കുകയായിരുന്നു ഇരുവരും.

വന്‍തുക പിഴയില്‍ നിന്ന് രക്ഷപ്പെട്ടതിനൊപ്പം നാട്ടിലേക്ക് പോകാനുള്ള വിമാന ടിക്കറ്റും യുഎഇ ഭരണകൂടം നല്‍കിയിട്ടുണ്ട്. എന്നാല്‍ ലിയാംസണ്‍ നാട്ടിലേക്ക് പോകുന്നത് തനിച്ചല്ല. തന്റെ കാമുകനും ഷാര്‍ജ മുനിസിപ്പാലിറ്റി ജീവനക്കാരനുമായ അഹ്മദ് അലി അല്‍ അലീലിയുമൊത്താണ്. ആറു വര്‍ഷമായി തുടരുന്ന പ്രണയത്തിനൊടുവില്‍ തന്റെ ബന്ധുക്കളുടെ സാന്നിധ്യത്തില്‍ വേണം വിവാഹം കഴിക്കാനെന്നാണ് യുവതിയുടെ ആഗ്രഹം. അടുത്തദിവസം ദവാവോ സിറ്റിയില്‍ നടക്കുന്ന ചടങ്ങിലാണ് ഇരുവരുടെയും വിവാഹം. നാട്ടിലേക്കുള്ള യാത്ര തങ്ങളുടെ പെരുന്നാള്‍ ട്രിപ്പായാണ് തനിക്ക് അനുഭവപ്പെടുന്നതെന്നും യുവതി പറഞ്ഞു. ഫിലിപ്പീന്‍സിലെ പ്രധാന സ്ഥലങ്ങളിലെല്ലാം ചുറ്റിക്കറങ്ങിയ ശേഷം യുഎഇയിലേക്ക് തിരികെ വരാനാണ് ഇരുവരുടെയും പരിപാടി. തിരികെയെത്താനുള്ള വിസ ഇനി ഭര്‍ത്താവ് ശരിയാക്കിക്കൊള്ളും.

philippinewoman

2010ലാണ് ബ്യൂട്ടീഷ്യനായി ജോലി ചെയ്യുന്ന ലിയാംസണ്‍ തൊഴില്‍ വിസയില്‍ ഷാര്‍ജയിലെത്തുന്നത്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ 2011ല്‍ ഷോപ്പ് അടച്ചുപൂട്ടേണ്ടി വന്നു. മറ്റൊരു കടയില്‍ ജോലിയില്‍ പ്രവേശിച്ചെങ്കിലും വിസ നല്‍കാമെന്ന് പറയുകയല്ലാതെ അത് ലഭിച്ചില്ല. അതിനിടയില്‍ 2015ല്‍ പാസ്‌പോര്‍ട്ടിന്റെ കാലാവധിയും തീര്‍ന്നു. അതോടെ വിസ പുതുക്കാനുള്ള അവസരവും ഇല്ലാതായി. തങ്ങള്‍ക്കൊരു പുതുജീവിതം സമ്മാനിച്ച യുഎഇ സര്‍ക്കാരിന് നന്ദിപറഞ്ഞാണ് ഇരുവരും നാട്ടിലേക്കുള്ള വിമാനം കയറിയത്.

English summary
philipine woman get relaxation of 170,000 dollars in uae amnesty
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X