കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫിലിപ്പൈന്‍സില്‍ വന്‍ സ്‌ഫോടനം; 14 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

  • By Anwar Sadath
Google Oneindia Malayalam News

മനില: ഫിലിപ്പൈന്‍സ് തലസ്ഥാനമായ മനിലയില്‍ നിന്നും 940 കിലോമീറ്റര്‍ അകലെയുള്ള ദവാഓ സിറ്റിയിലുണ്ടായ സ്‌ഫോടനത്തില്‍ കുറഞ്ഞത് 14 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. വെള്ളിയാഴ്ച രാത്രി പ്രാദേശിക സമയം 10.30ഓടെയുണ്ടായ സ്‌ഫോടനത്തില്‍ നൂറിലധികം പേര്‍ക്ക് പരിക്കേറ്റതായും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Philippines blast

പ്രസിഡന്റ് റോഡ്രിയോ ഡ്യുട്ടെര്‍ട്ടിന്റെ സ്വദേശമാണ് ദവാഓ. സ്‌ഫോടനത്തിന്റെ കാരണം അറിവായിട്ടില്ല. അന്വേഷണം നടക്കുകയാണെന്നും തീവ്രവാദി ആക്രമമാണോ എന്ന കാര്യം സ്ഥിരീകരിച്ചില്ലെന്നുമാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഒട്ടേറെ വിദേശികള്‍ എത്തുന്ന ദവാഓയിലെ പ്രധാന ഹോട്ടലിന് സമീപമുള്ള ഓപ്പണ്‍ മാര്‍ക്കറ്റിലായിരുന്നു സ്‌ഫോടനം.

നൈറ്റ് മാര്‍ക്കറ്റ് ആയതിനാലും വെള്ളിയാഴ്ചയായതിനാലും വന്‍ തിരക്കുണ്ടായിരുന്നു. പ്രദേശത്തുനിന്നും ആളുകളെ ഒഴിപ്പിച്ചുകൊണ്ടിരിക്കുകയാണ്. വിദേശികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. ഐസിസിന്റെ ആക്രമണ ഭീഷണിയുണ്ടായിരുന്നതിനാല്‍ ഇതേക്കുറിച്ചും സര്‍ക്കാര്‍ പരിശോധിച്ചുവരികയാണെന്നാണ് റിപ്പോര്‍ട്ട്.

English summary
Deadly blast strikes market in Philippines' Davao city
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X