കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രസിദ്ധമായ ബൊറാക്കെ ദ്വീപ് അടച്ചു പൂട്ടുന്നു; തിരിച്ചടിയാകുന്നത് 10000 തൊഴിലാളികൾക്ക്, കാരണം....

  • By Desk
Google Oneindia Malayalam News

മനില: ഫിലിപ്പീനിലെ പ്രസിദ്ധമായ ഹോളിഡേ ദ്വീപ് അടച്ചുപൂട്ടു. 'ബൊറാക്കെ' വിനോദ സഞ്ചാര ദ്വീപാണ് അടച്ചു പൂട്ടുന്നത്. ആറ് മാസത്തേക്കാണ് അടച്ചുപൂട്ടുന്നത്. ഏപ്രിൽ 26 മുതൽ ദ്വീപിലേക്ക് പ്രവേശനം ഉണ്ടായിരിക്കില്ലെന്ന് ഫിലിപ്പീൻ പ്രസിഡന്റ് റോഡ്രിഗോ ഡുട്ടർട്ട് ഉത്തരവിട്ടതായി വക്താവ് ഹാരി റോക്യു ട്വിറ്റരിൽ കുറിച്ചു. ദ്വീപ് മാലിന്യം കൊണ്ട് നിറഞ്ഞതാണ് വിനോദ സഞ്ചാരത്തിന് വിലക്കേർപ്പെടുത്താൻ കാരണം.

രണ്ട് മില്ല്യൺ വിനോദ സഞ്ചാരികളാണ് ഈ ദ്വീപിൽ എത്തിച്ചേരുന്നത്. ദ്വീപിലെ വിനോദ സഞ്ചാര ബിസിനസിനെ ആശ്രയിച്ച് പതിനായിരക്കണക്കിന് തൊഴിലാളികളാണ് ഉപജീവന മാർഗം കണ്ടെത്തുന്നത്. ദ്വീപിലേക്ക് വരുന്ന വിനോദസഞ്ചാരികളെ തടയുന്നതോടെ ഇവർ വൻ തിരിച്ചടിയാണ് നേരിടുക.

Boracay

അഞ്ചൂറിലധികം ബിസിനസുകളാണ് ദ്വീപുമായി ചുറ്റിപറ്റി നടന്നിരുന്നത്. ദ്വീപിലെ ഹോട്ടലുകളും ബിസിനസ് സ്ഥാപനങ്ങളും മാലിന്യങ്ങളും കടലിൽ തള്ളി, സമുദ്രം മാലിന്യ കൂമ്പാരമാക്കുകയായിരുന്നു. മാലിന്യങ്ങൾ ജലത്തിൽ പതിക്കാതെ ഡ്രൈനേജ് സിസ്റ്റം കൊണ്ടുവണമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുണ്ട്. ദ്വീപുമായി ചുറ്റപ്പെട്ട് 195 ബിസിനസ് സ്ഥാപനങ്ങളും അവരുടെ നാലായിരത്തോളം വീടുകളുമാണുള്ളത്. ഇതൊന്നും തന്നെ ഡ്രൈനേജ്മായി കണക്ട് ചെയ്തിട്ടില്ല.

വ്യാപാരികൾ ശസ്ത്രീയമായി മാലിന്യം സംസ്ക്കരിക്കാത്തതുതകൊണ്ട് തന്നെ സർക്കാരിനും വിനോദ സഞ്ചാരികളെ കേന്ദ്രീകരിച്ച് ജീവിക്കുന്നവ വർക്കും കനത്ത തിരിച്ചടിയാണ് ലഭിക്കാൻ പോകുന്നത്. എല്ലാ രാജ്യങ്ങളിലും വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചുപൂട്ടാൻ ഒരുങ്ങുന്നത് ഇതേ മാലിന്യ പ്രശ്നം കൊണ്ട് തന്നെയാണ്. കേരളത്തിലെ മീപുല മലയിലും പ്ലാസ്റ്റിക് മാലിന്യങ്ങൾ കുമിഞ്ഞുകൂടുന്നതുകാരണം വിനോദ സഞ്ചാരികളുടെ പ്രവേശനം നിയന്ത്രിച്ചിരുന്നു.

<strong>കർണാടകയിൽ കോൺഗ്രസ് ഇറക്കുന്നത് 35 പ്രകടന പത്രികകൾ; എല്ലാ ജില്ലയിലും ഓരോന്ന്!!</strong>കർണാടകയിൽ കോൺഗ്രസ് ഇറക്കുന്നത് 35 പ്രകടന പത്രികകൾ; എല്ലാ ജില്ലയിലും ഓരോന്ന്!!

<strong>മോദി സർക്കാരിന് ചിപ്പ് വിട്ട് ഒരു കളിയുമില്ല; മാധ്യമപ്രവർത്തകരെ നിരീക്ഷിക്കാൻ ചിപ്പ്, വാസ്തവമെന്ത്?</strong>മോദി സർക്കാരിന് ചിപ്പ് വിട്ട് ഒരു കളിയുമില്ല; മാധ്യമപ്രവർത്തകരെ നിരീക്ഷിക്കാൻ ചിപ്പ്, വാസ്തവമെന്ത്?

English summary
The Philippines has announced its best-known holiday island Boracay will be closed to tourists for six months over concerns that the once idyllic white-sand resort has become a “cesspool” tainted by dumped sewage.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X