Get Updates
Get notified of breaking news, exclusive insights, and must-see stories!

റോഹിങ്ക്യ മുസ്ലീങ്ങള്‍ക്ക് ഫിലിപ്പീന്‍സ് അഭയം നല്‍കും

മനില: ആഴ്ചകളായി കടലില്‍ ആഹാരവും വെള്ളവുമില്ലാതെ നരകിക്കുന്ന റോഹിങ്ക്യ മുസ്ലീങ്ങള്‍ക്ക് അഭയം നല്‍കാന്‍ ഫിലിപ്പീന്‍സ് തീരുമാനിച്ചു. അയല്‍ രാജ്യങ്ങളായ മലേഷ്യ ഇന്തോനേഷ്യ തായ്‌ലന്‍ഡ് തുടങ്ങിവര്‍ അഭയാര്‍ഥികള്‍ക്ക് അഭയം നല്‍കാതിരുന്നതിനെ തുടര്‍ന്നാണ് ഫിലിപ്പീന്‍സ് ഇവരെ കരയില്‍ കയറാന്‍ അനുവാദം നല്‍കിയത്.

ദുരതമനുഭവിക്കുന്ന അഭയാര്‍ഥികളുടെ ചിത്രങ്ങളടക്കം അന്താരാഷ്ട്ര മാധ്യമങ്ങള്‍ പുറത്തുവിട്ടതിനെ തുടര്‍ന്ന് മനുഷ്യാവകാശ സംഘടനകളും ഐക്യരാഷ്ട്രസഭയും വിഷയത്തില്‍ ഇടപെട്ടിരുന്നു. ഇതേതുര്‍ന്നാണ് ഫിലിപ്പീന്‍സ് അഭയാര്‍ഥികളെ ഉള്‍ക്കൊള്ളാന്‍ തീരുമാനിച്ചത്. ഇവരെ സ്വീകരിക്കാന്‍ ഫിലിപ്പീന്‍സും നേരത്തെ തയ്യാറായിരുന്നില്ല.

rohingya-women

മ്യാന്‍മാര്‍ വംശജരായ റോഹിങ്ക്യ മുസ്ലീങ്ങളെ സ്വരാജ്യത്ത് കൂട്ടക്കൊല നടത്തുകയും പൗരന്മാരായി അംഗീകരിക്കാന്‍ മടിക്കുകയും ചെയ്തതോടെയാണ് ഇവര്‍ കൂട്ടത്തോടെ വലിയ ബോട്ടുകളില്‍ കയറി അയല്‍ രാജ്യങ്ങളിലേക്ക് പാലായനം ചെയ്തത്. എന്നാല്‍ ഇവരെ സ്വീകരിക്കാന്‍ മറ്റു രാജ്യങ്ങളും മടിച്ചതോടെ അഭയാര്‍ഥികള്‍ കടലില്‍ കുടുങ്ങി.

പട്ടിണി മൂലം ഇതിനകം തന്നെ ഒട്ടേറെപ്പേര്‍ കടലില്‍ മരിച്ചുവീണിരുന്നു. അതിനിടെ ഇന്തോനേഷ്യ കഴിഞ്ഞദിവസം ഒരു സംഘത്തെ സ്വീകരിക്കുകയും ചെയ്തു. ഫിലിപ്പീന്‍സ് പ്രശ്‌നത്തില്‍ അനുകമ്പയോടെ ഇടപെട്ടത് അഭയാര്‍ഥികളെ സംബന്ധിച്ചിടത്തോളം ജീവന്‍ തിരിച്ചുകിട്ടുന്നതിന് തുല്യമാണ്. അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകള്‍ ഫിലിപ്പീന്‍സിന്റെ തീരുമാനത്തെ അഭിനന്ദിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+