30 ലക്ഷംപേരെ കൊന്നൊടുക്കണം; ഹിറ്റ്‌ലറോട് സ്വയം ഉപമിച്ച് ഫിലിപ്പീന്‍സ് പ്രസിഡന്റ്
മനില: രാജ്യത്ത് ലഹരിക്ക് അടിമകളായ 30 ലക്ഷംപേരെ കൊന്നൊടുക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ച ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡീഗ്രോ ഡ്യൂടേര്‍ട് പുതിയ വിവാദക്കുരുക്കില്‍. ജര്‍മനിയില്‍ ജൂതന്മാരെ കൊന്നൊടുക്കിയ ഹിറ്റ്‌ലറുടെ മാതൃകയില്‍ രാജ്യത്തുനിന്നും ലഹരിക്ക് അടിമകളായവരെ തുടച്ചുനീക്കണമെന്നാണ് പ്രസിഡന്റിന്റെ സ്വപ്നം.
മാതൃനഗരമായ ദവാവോ സിറ്റിയിലെ ഒരു ചടങ്ങില്‍ പ്രസംഗിക്കവെയാണ് പ്രസിഡന്റിന് വാക്കുകള്‍ പിഴച്ചത്. ജര്‍മനിക്ക് ഹിറ്റ്‌ലറുണ്ടായിരുന്നതുപോലെ ഫിലിപ്പീന്‍സിന് കുറഞ്ഞത് ഞാനെങ്കിലും വേണ്ടേ? 30 ലക്ഷത്തോളം ലഹരിക്കടിമപ്പെട്ടവര്‍ ഫിലിപ്പീന്‍സിലുണ്ട്. അവരെ കൊന്നൊടുക്കാന്‍ സാധിച്ചാല്‍ അതില്‍പ്പരം ഒരു സന്തോഷം വേറെയില്ലെന്നും പ്രസിഡന്റ് പറയുന്നു.

ഫിലിപ്പീന്‍സ് പ്രസിഡന്റിന്റെ പ്രസ്താവനയെ ലോക ജൂത കോണ്‍ഗ്രസ് പ്രസിഡന്റ് റൊണാള്‍ഡ് ലൗഡര്‍ അപലപിച്ചു. തന്റെ പരാമര്‍ശം പിന്‍വലിച്ച് ഡ്യൂടേര്‍ട് മാപ്പു പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അടുത്തിടെ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയെ തെറിവിളിച്ച് ഡ്യുടേര്‍ട് വിവാദത്തിലകപ്പെട്ടിരുന്നു. പിന്നീട് ക്ഷമ ചോദിച്ച് തടിതപ്പുകയായിരുന്നു.
ഫിലിപ്പീന്‍സ് നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നങ്ങളൊന്നായ ലഹരി മരുന്ന് മാഫിയയെ തുടച്ചുനീക്കാനാണ് പ്രസിഡന്റിന്റെ തീരുമാനം. ഇതുവരെ 2400 പേരോളം ഇതുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് ഡ്യൂടേര്‍ട്ടിന്റെ ഭരണകൂട ഭീകരതയ്‌ക്കെതിരെ യുഎസും ഐക്യരാഷ്ട്ര സംഘടനയും പലകുറി രംഗത്തെത്തിയിരുന്നു.












Click it and Unblock the Notifications