കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാണാതായ ചിത്രങ്ങളെ തിരഞ്ഞ് ഒരു രാജ്യം

  • By Meera Balan
Google Oneindia Malayalam News

മനില: കാണാതായ ആളുകള്‍, വിലപിടിപ്പുള്ള വസ്തുക്കള്‍ എന്നിവയെ തിരയുക പതിവാണ്. എന്നാല്‍ ഫിലിപ്പീന്‍സുകാരെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് നഷ്ടമായത് 150 ഓളം പെയിന്റിംഗുകളാണ്. നിസാരമായി തള്ളിക്കളയാനാവുന്നതല്ല അവര്‍ക്കീ ചിത്രങ്ങള്‍. കാരണം നഷ്ടമായിരിയ്ക്കുന്നത് വിന്‍സന്റ് വാന്‍ഗോഗ്, മൈക്കലാഞ്ചലോ എന്നീ പ്രശസ്തരുടെ ചിത്രങ്ങളാണ്.

കാണാതായ ചിത്രങ്ങളുടെ വിവരം ഇവര്‍ ഇതിനോടകം തന്നെ രേഖപ്പെടുത്തി കഴിഞ്ഞു. 20 വര്‍ഷം നീണ്ട ഫെര്‍ഡിന്റ് മാര്‍ക്കോസിന്റെ സ്വേച്ഛാധിപത്യ ഭരണം അവസാനിപ്പിച്ചാണ് ഫിലിപ്പീന്‍സില്‍ പുതിയ ഭരണം നിലവില്‍ വരുന്നത്.

Philippines

മാര്‍ക്കോസിന്റെ ഭരണകാലത്താണ് ചിത്രങ്ങള്‍ നഷ്ടമായതെന്നാണ് അരോപണം. ചിത്രങ്ങളുടെ വിപണന മൂല്യം കണ്ടറിഞ്ഞ് ഈ ചിത്രങ്ങള്‍ വിറ്റതാണോ എന്ന് പോലും സംശയിക്കുന്നുണ്ട്. മാര്‍ക്കോസിന്റെ സഹായികള്‍ കോടിക്കണക്കിന് രൂപയ്ക്ക് ചിത്രങ്ങള്‍ വിറ്റതായി പറയപ്പെടുന്നു.

എന്നാല്‍ ചിത്രങ്ങള്‍ അന്വേഷിച്ച് കണ്ടെത്തുന്നതിന് വന്‍ തുക തന്നെ ചെലവാകും. എന്നാല്‍ ഈ തുക കണ്ടെത്താനുള്ള ബുദ്ധിമുട്ടിലാണ് ഫിലിപ്പീന്‍സിലെ കലാസ്നേഹികള്‍

English summary
Philippines searching for 150 missing paintings
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X