കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലൈംഗിക പീഡനം, ആത്മഹത്യ: കുവൈത്തിലേക്ക് ഗാര്‍ഹിക തൊഴിലാളികളെ അയക്കുന്നത് ഫിലിപ്പീന്‍സ് നിര്‍ത്തി

  • By Desk
Google Oneindia Malayalam News

കുവൈത്ത് സിറ്റി: ലൈംഗിക അതിക്രമങ്ങളുള്‍പ്പെടെ ഗാര്‍ഹിക തൊഴിലാളികള്‍ അനുഭവിക്കുന്ന പീഡനങ്ങളുടെയും അവയെത്തുടര്‍ന്നുള്ള ആത്മഹത്യകളുടെയും പശ്ചാത്തലത്തില്‍ കുവൈത്തിലേക്ക് തൊഴിലാളികളെ അയയ്ക്കുന്നത് നിര്‍ത്തിവച്ചതായി ഫിലിപ്പീന്‍സ് അറിയിച്ചു. തൊഴിലുടമകളുടെ പീഡനം മൂലം ഏതാനും ഫിലിപ്പിനോ ഗാര്‍ഹിക തൊഴിലാളികള്‍ ജീവനൊടുക്കിയതായി ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്രിഗോ ദുതെര്‍ത് കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തിയിരുന്നു. ലൈംഗിക പീഡനമുള്‍പ്പെടെ ഫിലിപ്പിനോകള്‍ക്കെതിരേ നടക്കുന്നതായി തനിക്ക് അറിവുള്ളതാണെന്നും അദ്ദേഹം പറയുകയുണ്ടായി.

സൗദി മരൂഭൂമിയില്‍ ആകാശം തൊടാന്‍ ജിദ്ദ ടവര്‍ വരുന്നു; 1000 മീറ്റര്‍ ഉയരത്തില്‍സൗദി മരൂഭൂമിയില്‍ ആകാശം തൊടാന്‍ ജിദ്ദ ടവര്‍ വരുന്നു; 1000 മീറ്റര്‍ ഉയരത്തില്‍

കുവൈത്തില്‍ നിന്ന് ആത്മഹത്യ ചെയ്ത ഒരു വീട്ടുജോലിക്കാരുടെ മൃതദേഹം ഫിലിപ്പീന്‍സില്‍ എത്തിച്ചതിനെ തുടര്‍ന്ന് വലിയ പ്രതിഷേധം ഉടലെടുത്തിരുന്നു. ശരീരത്തില്‍ പീഡനത്തിന്റെ പാടുകള്‍ കാണപ്പെടുകയും ആന്തരികാവയവങ്ങളില്‍ ചിലത് കാണാതാവുകയും ചെയ്തതിനെ തുടര്‍ന്നായിരുന്നു ഇത്. ഇതിനു പിന്നാലെയാണ് ഫിലിപ്പീന്‍സ് തൊഴില്‍ സെക്രട്ടറി സില്‍വസ്റ്റര്‍ ബെലോ ഫിലിപ്പീന്‍സുകാരെ ഇനി കുവൈത്തിലേക്ക് ജോലിക്ക് അയയ്ക്കില്ലെന്ന കാര്യം പ്രഖ്യാപിച്ചത്. കുവൈത്തില്‍ വച്ച് ഏതാനും ഫിലിപ്പിനോകള്‍ മരണപ്പെട്ട സംഭവങ്ങളെക്കുറിച്ച് അന്വേഷണം നടന്നുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.

kuwait

എന്നാല്‍ തൊഴിലാളികളെ അയക്കുന്നത് നിര്‍ത്തിയ ഫിലിപ്പീന്‍സ് നടപടിയില്‍ അത്ഭുതം പ്രകടിപ്പിച്ച കുവൈത്ത് അധികൃതര്‍, പ്രശ്‌നപരിഹാരത്തിനായി ഫിലിപ്പീന്‍സ് അധികൃതരുമായി ബന്ധപ്പെട്ടുവരികയാണെന്ന് പ്രതികരിച്ചു. നാലുപേരുടെ മരണത്തിലും ആവശ്യമായ നിയമനടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. കുവൈത്തില്‍ 250,000 ഫിലിപ്പീന്‍സുകാരുണ്ട്. അവരെല്ലാവര്‍ക്കും നിയമത്തിന്റെ പരിരക്ഷയുമുണ്ട്. വിദേശികളോട് നല്ലനിലയില്‍ പെരുമാറുന്ന രാജ്യമാണ് കുവൈത്ത്. വിദേശികളുടെ എല്ലാ അവകാശങ്ങളും സംരക്ഷിക്കുന്നുമുണ്ട്. വിദേശികള്‍ രാജ്യത്ത് അനുഭവിക്കുന്ന സുരക്ഷിതത്വബോധമാണ് വിവിധ രാജ്യങ്ങളിനിന്നുമുള്ള തൊഴിലന്വേഷകരുടെ ഇഷ്ടരാജ്യമായി കുവൈത്ത് മാറിയതെന്നും കുവൈത്ത് വിദേശകാര്യ സഹമന്ത്രി ഖാലിദ് അല്‍ ജാറല്ല പറഞ്ഞു.
English summary
philippines stops sending workers to kuwait
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X