കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫിലിപ്പൈന്‍സില്‍ ഭൂചലനം: നിനയ്‌ക്കൊപ്പം രാജ്യത്തെ കാത്തിരിക്കുന്നത് സുനാമി!!

ഫിലിപ്പൈന്‍സിലെ നമ്വാകില്‍ നിന്നും വടക്കായി 10 കിലോമീറ്റര്‍ വ്യാപ്തിയിലാണ് ഭൂചലനം അനുഭവപ്പെട്ടത്

Google Oneindia Malayalam News

മോസ്‌കോ: നിന കൊടുങ്കാറ്റ് വീശിയതിന് പിന്നാലെ ഫിലിപ്പൈന്‍സില്‍ ഭൂചലനം. റിക്ടര്‍സ്‌കെയിലില്‍ 5.0 തീവ്രതയുള്ള ഭൂചലനം അനുഭവപ്പെട്ടതായി അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വേ വ്യക്തമാക്കി. തിങ്കളാഴ്ച രാവിലെ ഫിലിപ്പൈന്‍സിലെ നമ്വാകില്‍ നിന്നും വടക്കായി 10 കിലോമീറ്റര്‍ വ്യാപ്തിയിലാണ് പ്രഭവകേന്ദ്രം. എന്നാല്‍ നാശഷ്ടങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

ക്രിസ്മസ് ദിനത്തില്‍ ഫിലിപ്പൈന്‍സില്‍ ആഞ്ഞുവീശിയ നിന ചുഴലിക്കാറ്റിന്റെ ഭീതി നിലനില്‍ക്കവേയാണ് ഫിലിപ്പൈന്‍സില്‍ ഭൂചലനം അനുഭവപ്പെടുന്നത്. ഇതോടെ 50,000 കുടുംബങ്ങളെ കാമറിന്‍സില്‍ നിന്ന് മാറ്റിപ്പാര്‍പ്പിച്ചതായി കിഴക്കന്‍ പ്രവിശ്യ ഗവര്‍ണര്‍ ട്വീറ്റില്‍ വ്യക്തമാക്കി.

 നോക്ക് ടെന്‍

നോക്ക് ടെന്‍

ക്രിസ്മസ് ദിനത്തില്‍ നോക്ക് ടെന്‍ എന്ന പേരുള്ള നിന കൊടുങ്കാറ്റ് കരയിലേയ്ക്ക് പ്രവേശിച്ചതോടെ ഫിലിപ്പൈന്‍സിന്റെ കിഴക്കന്‍ പ്രവിശ്യയിലെ താഴ്ന്ന പ്രദേശങ്ങളിലുള്ളവരെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു.

 ശക്തമായ കാറ്റിന് സാധ്യത

ശക്തമായ കാറ്റിന് സാധ്യത

കാറ്റ് ശക്തമായ ബിക്കോള്‍ പ്രദേശത്ത് ശക്തമായ മഴ ലഭിച്ചതായി ഫിലിപ്പൈന്‍ അറ്റ്‌മോസ്ഫിയറിക്, ജിയോഫിസിക്കല്‍ ആന്‍ഡ് അസ്‌ട്രോണമിക്കല്‍ സര്‍വ്വീസ് അഡ്മിനിസ്‌ട്രേഷന്‍ വ്യക്തമാക്കി. മണിക്കൂറില്‍ 240 മുതല്‍ 296 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്ന് സംയുക്ത കാലാവസ്ഥ മുന്നറിയിപ്പ് കേന്ദ്രം വ്യക്തമാക്കിക്കിയിട്ടുണ്ട്.

ചരക്കുകപ്പലുകളും

ചരക്കുകപ്പലുകളും

11,476 യാത്രക്കാരും 1000 ഓളം ചരക്കുകപ്പലുകളും ചെറു കപ്പലുകളും വിവിധ തുറമുഖങ്ങളിലായി കുടുങ്ങിക്കിടക്കുന്നതായി ദേശീയ ദുരന്ത നിവാരണ കൗണ്‍സില്‍ വ്യക്തമാക്കി. കൊടുങ്കാറ്റിനുള്ള മുന്നറിയിപ്പ് വന്നതിനെ തുടര്‍ന്ന് ഫിലിപ്പൈന്‍സിലെ 12ലധികം തുറമുഖങ്ങള്‍ കഴിഞ്ഞ ദിവസം അടച്ചിട്ടിരുന്നു.

 കനത്ത നാശനഷ്ടം

കനത്ത നാശനഷ്ടം

ഫിലിപ്പൈന്‍സിലെ കാറ്റന്‍ഡൈ്വന്‍സ്, കാമറിന്‍സ് സര്‍ എന്നിവിടങ്ങളില്‍ നിന കൊടുങ്കാറ്റ് മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ശക്തമായ കാറ്റ് കൂടതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടാക്കുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നു. കാര്‍ഷിക വിളകള്‍ക്കും കനത്ത നാശനഷ്ടമുണ്ടായിട്ടുണ്ട്.

ഫിലിപ്പൈന്‍സില്‍

ഫിലിപ്പൈന്‍സില്‍

ഫിലിപ്പൈന്‍സ് കടക്കുന്നതോടുകൂടി കാറ്റിന്റെ ശക്തി കുറയുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ മുന്നറിയിപ്പെങ്കിലും മണിക്കൂറില്‍ 150 കിലോമീറ്റര്‍ വേഗതയിലാണ് ഫിലിപ്പൈന്‍സില്‍ കാറ്റ് വീശുന്നത്.

മനിലയില്‍

മനിലയില്‍

കൊടുങ്കാറ്റ് തലസ്ഥാന നഗരമായ മനിലയില്‍ ശക്തമായ മഴ ലഭിക്കുന്നതിന് ഇടയാക്കുമെന്നും തലസ്ഥാനത്ത് വെള്ളപ്പൊക്ക സാധ്യതയുണ്ടെന്നും കാലാവസ്ഥാ പ്രവചചനമുണ്ട്. ക്രിസ്മസ് അവധി പ്രമാണിച്ചുള്ള ആഘോഷങ്ങളുടെ ഭാഗമായി ജനസാന്ദ്രതയുടെ നഗര പ്രദേശങ്ങളും ഭീതിയിലാണ്.

ഹയ്യാന്‍ കൊടുങ്കാറ്റില്‍

ഹയ്യാന്‍ കൊടുങ്കാറ്റില്‍

2013ല്‍ ഫിലിപ്പൈന്‍സിലുണ്ടായ ഹയ്യാന്‍ കൊടുങ്കാറ്റില്‍ 6000 ഓളം പേര്‍ കൊല്ലപ്പെടുകയും നാല്‍പ്പത് ലക്ഷം പേര്‍ക്ക് പാര്‍പ്പിടം നഷ്ടമാവുകയും ചെയ്തിരുന്നു.

English summary
The earthquake occurred at 01:23 GMT on Monday at a depth of 10 kilometers (approximately 6 miles), 61 kilometers (about 38 miles) north of Namuac, a city located in the Philipinne Cagayan Valley region, according to the USGeological Survey.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X