കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ക്ലോസറ്റിലും നൂഡില്‍സ് കഴിക്കാം; ചുമ്മാ ഒരു വെറൈറ്റി; ചിത്രം വൈറല്‍

ക്ലോസറ്റില്‍ നൂഡില്‍സ് കഴിക്കുന്ന പെണ്‍കുട്ടിയുടെ ചിത്രം ഓണ്‍ലൈനില്‍ വൈറല്‍. വാഷിംഗ്ടണ്‍ സ്വദേശികളായ ടെയ്ലര്‍ ഒ ഡോറ ഹന്ന ഹെല്‍പര്‍ എന്നീ പെണ്‍കുട്ടികളാണ് ചിത്രത്തിന് പിന്നില്‍.

  • By Karthik
Google Oneindia Malayalam News

വാഷിംഗ്ടണ്‍: വെറൈറ്റിക്ക് വേണ്ടി ഏതറ്റം വരെയും പോകുന്നവരുണ്ട്. എന്നാല്‍ അതൊരു ചിത്രത്തതിന് വേണ്ടിയാണെങ്കിലോ..? അല്‍പം അറപ്പുളവാക്കുന്ന ശ്രമമാണെങ്കിലും സംഭവം ശ്രദ്ധിക്കപ്പെട്ടു. വാഷിംഗ്ടണ്‍ സ്വദേശികളായ രണ്ട് പെണ്‍കുട്ടികളാണ് ഓണ്‍ലൈനില്‍ വൈറലായ ഈ ചിത്രം എടുത്തത്.

ചിത്രം എന്താണന്നല്ലേ... ഒരു ക്ലോസറ്റില്‍ നിറച്ചിട്ടിരിക്കുന്ന നൂഡില്‍സ് പ്ലാസ്റ്റിക് ഫോര്‍ക്ക് കൊണ്ട് കഴിക്കുന്നതാണ് ചിത്രം. ടെയ്‌ലര്‍ ഒ ഡോറെയും ഹന്ന ഹെല്‍പറുമാണ് ഈ ഉദ്യമത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. ചിത്രം പിന്നീട് ടെയ്‌ലര്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. വെറുതെയല്ല ആകര്‍ഷകമായ അടിക്കുറിപ്പും നല്‍കി.

ചിത്രം പകര്‍ത്തിയത്

ഹന്ന ഹെല്‍പര്‍ ഒരു ക്ലോസറ്റ് നിറയെ നൂഡില്‍സ് നിറച്ചിട്ട് പ്ലാസ്റ്റിക് ഫോര്‍ക്ക് ഉപയോഗിച്ച് ചുണ്ടോട് ചേര്‍ക്കുന്ന ചിത്രം സുഹൃത്തായ ടെയ്‌ലര്‍ ഒ ഡോറയാണ് എടുത്തത്. പിന്നീട് ചിത്രം ട്വിറ്ററിലും പോസ്റ്റ് ചെയ്തു.

അടിക്കുറിപ്പും

ചിത്രത്തിന് ഇവര്‍ നല്‍കിയ അടിക്കുറിപ്പും ശ്രദ്ധിക്കപ്പെട്ടു. 'ഇനി നിങ്ങളുടെ ഊഴമാണ് വീട്ടില്‍ ക്ലോസറ്റ് ഒഴികെ ബാക്കിയെല്ലാ പാത്രങ്ങളും അഴുക്കായിരിക്കുന്ന സമയത്ത് നിങ്ങള്‍ക്കിത് പരീക്ഷിക്കാം' എന്നായിരുന്നു അടിക്കുറിപ്പ്.

ഇത്രയും നൂഡില്‍സ്

ഹെല്‍പെറിന്റെ സഹോദരിയുടെ 21ാം പിറന്നാളിനിടെയായിരുന്നു സംഭവം. പിറന്നാളിന് തയാറാക്കിയ നൂഡില്‍സ് ബാക്കി വന്നത് ഉപയോഗിച്ചായിരുന്നു ഇവരുടെ ഫോട്ടോ ഷൂട്ട്.

ഫോട്ടോ മാത്രം

ക്ലോസറ്റില്‍ നിറച്ച നൂഡില്‍സ് കഴിക്കുന്നതായി ചിത്രമെടുത്തെങ്കിലും കഴിക്കാന്‍ നിന്നില്ല. ഒരു ഫോട്ടോ എടുക്കുക മാത്രമായിരുന്നു ലക്ഷ്യം.

ഫ്‌ളെഷ് ചെയ്ത് കളഞ്ഞു

സഹോദരിയുടെ പിറന്നാളിന് ബാക്കി വന്ന നൂഡില്‍സ് ഫ്‌ളെഷ് ചെയ്ത് കളയാന്‍ കൊണ്ടുപോയപ്പോള്‍ കാണിച്ച കുസൃതിയായിരുന്നു ഈ ചിത്രം. ചിത്രം എടുത്ത ശേഷം അവര്‍ അത് ഫ്‌ളെഷ് ചെയ്ത് കളഞ്ഞു.

ഇത്രയും പ്രതീക്ഷിച്ചില്ല

ചിത്രം ഇത്രയും വൈറലാകുമെന്ന് ഇരുവരും പ്രതീക്ഷിച്ചില്ല. തങ്ങളുടെ സംഘത്തിലെ സ്ഥിരം കോമാളികളാണ് തങ്ങളെന്നും അവര്‍ പറഞ്ഞു. തന്റെ ട്വിറ്റര്‍ ഫോളോവേഴ്‌സിനേക്കാള്‍ അധകം ആളുകള്‍ ചിത്രം കണ്ടുവെന്ന് ടെയ്‌ലര്‍.

മാതാപിതാക്കളുടെ പ്രതികരണം

ഇത്രയും വിചിത്രമായ കാര്യം ഹന്നയാണോ ചെയ്തതെന്ന് തന്റെ മാതാപിതാക്കള്‍ പോലും അതിശയിച്ചു. എന്നാല്‍ ചിത്രത്തിന് ഇത്രയും ശ്രദ്ധ കിട്ടയതിലായിരുന്നു ഹന്നയുടെ അമ്മയുടെ അതിശയമെന്നും ടെയ്‌ലര്‍ പറഞ്ഞു.

ആക്ഷേപവും അധിക്ഷേപവും

മാതാപിതാക്കളിലും നിന്നും നല്ല പ്രതികരണങ്ങളായിരുന്നെങ്കിലും ചിത്രത്തിന് ട്വിറ്ററില്‍ ആക്ഷേപവും അധിക്ഷേപവും ഏറ്റുവാങ്ങേണ്ടി വന്നു. വധഭീഷണിമുതല്‍ ലൈംഗീക ചൊവയുള്ള കമന്റുകള്‍ വരെ ചിത്രത്തിനുണ്ടായി.

എല്ലാം ആസ്വദിച്ചു

താനും ടെയ്‌ലറും ചിത്രത്തിന് കിട്ടിയ നല്ലതും ചീത്തയുമായ കമന്റുകള്‍ ആസ്വദിച്ചുവെന്ന് ഹന്ന പറഞ്ഞു. ഇത് വ്യത്യസ്തമായ അനുഭവമായെന്നും ഹന്ന പറഞ്ഞു.

English summary
A pair of teens from Washington created a stir online by pretending to eat ramen from a toilet bowl. Taylor O'Dore, 18, snapped a photo of her friend Hannah Hepler, 19, hunched over a toilet full of ramen noodles with a plastic fork placed near her mouth, which O'Dore later posted on Twitter.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X