Get Updates
Get notified of breaking news, exclusive insights, and must-see stories!

അനുവാദമില്ലാതെ സോഷ്യല്‍ മീഡിയയില്‍ ചിത്രം പോസ്റ്റിയാല്‍ ആറ്മാസം വരെ തടവ്

ദുബായ്: സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് അപമാനിക്കുന്നു എന്ന വാര്‍ത്ത നമ്മള്‍ ദിവസവും കേള്‍ക്കുന്നതാണ്. ഇതിന്റെ പേരില്‍ ആത്മഹത്യകള്‍ വരെ നടക്കാറുണ്ട്. എന്നാല്‍ ദുബായ് പോലീസ് ഇത്തരം അധിഷേപങ്ങള്‍ തടയാനുള്ള ശ്രമത്തിലാണ്.

Social Media

ദുബായിയില്‍ അനുമതി കൂടാതെ മറ്റുള്ളവരുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്താല്‍ അറു വര്‍ഷം വരെ തടവും അഞ്ച് ലക്ഷം ദിര്‍ഹം വരെ പിഴയും ലഭിക്കും. യുഎഇ ഐടി നിയമത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. യുഎഇയില്‍ നടന്ന സോഷ്യല്‍ മീഡിയ ബോധവല്‍ക്കരണ കാമ്പയിന്റെ ഉദ്ഘാടനത്തിനു ശേഷമാണ് അഡ്മിനിസ്‌ട്രേഷന്‍ വിഭാഗം അസിസ്റ്റന്‍റ് കമാന്റര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

കുട്ടികള്‍ സോഷ്യല്‍ മീഡിയയില്‍ അക്കൗണ്ട് ഉപയോഗിക്കുന്നത് ബ്ലാക്ക്‌മെയിലിംഗ് അടക്കമുള്ള അപകടങ്ങളിലേക്ക് നയിക്കും. ഇത് സംബന്ധിച്ച് മാതാപിതാകള്‍ക്കും ദുബായ് പോലീസ് മുന്നറിയിപ്പ് നല്‍കി.

സോഷ്യല്‍ മീഡിയ ഉപഭോക്താക്കളില്‍ പലര്‍ക്കും അത് എങ്ങിനെ ഉപയോഗിക്കണമെന്ന് അറിയില്ലെന്ന് ദുബായ് പോലീസ് അഡ്മിനിസ്‌ട്രേഷന്‍ വിഭാഗം അസിസ്റ്റന്റ് കമാന്ഡര്‍ മുഹമ്മദ് അല്‍ ഷരീഫ് പറഞ്ഞു. അനുമതി കൂടാതെ ഒരാളുടെ ചിത്രം സോഷ്യല്‍ മീഡിയിയല്‍ പോസ്റ്റ് ചെയ്യുന്നത് ഗൗരവമേറിയ കുറ്റമാണെന്ന് പൊതു സമൂഹത്തെ ബോധ്യപ്പെടുത്താനാണ് ദുബായ് പോലീസിന്റെ ശ്രമം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+