കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇസ്രായേൽ പ്രധാനമന്ത്രിക്ക് വോട്ട് പിടിക്കാൻ നരേന്ദ്ര മോദിയും; തിരഞ്ഞെടുപ്പ് ബാനറുകളിൽ ചിത്രങ്ങൾ

Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം നിൽക്കുന്ന ചിത്രം തിരഞ്ഞെടുപ്പ് ബാനറാക്കി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇസ്രയേലിൽ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന്റെ ഭാഗമായി സ്ഥാപിച്ചതാണെന്ന് അവകാശപ്പെടുന്ന ഈ പോസ്റ്ററാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ സംസാര വിഷയം. ഇസ്രയേലി മാധ്യമ പ്രവർത്തകനായ അമിചായി സ്റ്റെയിൻ ആണ് ഈ ചിത്രം ട്വിറ്ററിലൂടെ പുറത്ത് വിട്ടത്.

 കര്‍ണാടകം വീണ്ടും പുകയുന്നു; അയോഗ്യരായ വിമതര്‍ സുപ്രീംകോടതിയിലേക്ക്, സ്പീക്കര്‍ക്കെതിരെ നീക്കം കര്‍ണാടകം വീണ്ടും പുകയുന്നു; അയോഗ്യരായ വിമതര്‍ സുപ്രീംകോടതിയിലേക്ക്, സ്പീക്കര്‍ക്കെതിരെ നീക്കം

അമേരിക്കൻ പ്രഡിഡന്റ് ഡൊണാൾഡ് ട്രംപ്, റഷ്യൻ പ്രസിഡന്റ് വ്ലാഡ്മിർ പുടിൽ എന്നിവരോടൊപ്പം നെതന്യാഹു നിൽക്കുന്ന ചിത്രങ്ങളും ഇതിനോടൊപ്പം സ്ഥാപിച്ചിട്ടുണ്ട്. സെപ്റ്റംബർ 17ാം തീയതിയാണ് ഇസ്രയേലിൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്.

modi

രാജ്യത്തിന്റെ അന്താരാഷ്ട്ര ബന്ധങ്ങൾ ശക്തിപ്പെടുത്താനായി ബെഞ്ചമിൻ നെതന്യാഹു നടത്തിയ ശ്രമങ്ങളും ലോക നേതാക്കളുമായുള്ള അദ്ദേഹത്തിന്റെ ബന്ധവും വോട്ടർമാരുടെ ശ്രദ്ധയിൽപ്പെടുത്തുക എന്ന ലക്ഷ്യത്തോടയൊണ് ഈ ബാനറുകൾ സ്ഥാപിച്ചിരിക്കുന്നത്.

ഏറ്റവും കൂടുതൽ കാലം ഇസ്രായേലിൻറെ പ്രധാനമന്ത്രിയായിരുന്ന വ്യക്തിയാണ് ബെഞ്ചമിൻ നെതന്യാഹു. ഇത്തവണ കനത്ത പോരാട്ടമാകും നടക്കുക എന്നാണ് വിലയിരുത്തപ്പെടുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അടുത്ത ബന്ധം പുലർത്തുന്ന നേതാവാണ് നെതന്യാഹു. 2019ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ വീണ്ടും അധികാരത്തിലെത്തിയെ മോദിയെ ആദ്യം അഭിനന്ദിച്ച ലോക നേതാവ് നെതന്യാഹു ആയിരുന്നു. സാമ്പത്തിക, സൈനിക, നയതന്ത്ര കാര്യങ്ങളിൽ ഇന്ത്യ- ഇസ്രായേൽ ബന്ധം കൂടുതൽ ശക്തമായിട്ടുണ്ട്.

English summary
Photo with Narendra Modi is used in Benjamin Netanyahu's election campaign
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X