കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബംഗ്ലാദേശ് ബ്ലോഗറുടെ കൊലപാതകം : ഫോട്ടോ ജേര്‍ണലിസ്റ്റ് അറസ്റ്റില്‍

  • By Mithra Nair
Google Oneindia Malayalam News

ധാക്ക: ബംഗ്ലാദേശ് ബ്ലോഗറും എഴുത്തുകാരനുമായിരുന്ന ആനന്ദ ബിജോയ് ദാസിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരു ഫോട്ടോ ജേര്‍ണലിസ്റ്റിനെ ബംഗ്ലാദേശ് പോലീസ് അറസ്റ്റ് ചെയ്തു.

ബംഗ്ലാദേശിന്റെ വടക്കു കിഴക്കന്‍ നഗരമായ സില്‍ഹെറ്റില്‍ വച്ചാണ് ഇയാള്‍ പിടിയിലായത്. കഴിഞ്ഞ മാസമയിരുന്നു കേസിനാസ്പദമായ സംഭവം. അറസ്റ്റിലായ ഇയാളെ പ്രാദേശിക കോടതിയില്‍ ഹാജരാക്കി.ഇയാളെ ചോദ്യം ചെയ്യാനായി ഏഴു ദിവസത്തേക്ക് റിമാന്റ് ചെയ്തതായി സില്‍ഹെറ്റ് പൊലീസ് ചീഫ് കാംറൂള്‍ അഹ്‌സാന്‍ പറഞ്ഞു.

anantabijoydas.

സില്‍ഹെറ്റിലെ ദേശിയപ്രാദേശിക പത്രങ്ങള്‍ക്കു വേണ്ടി ജോലി ചെയ്തുവരികയാണ് ഇയാളെന്നും പേര് ഇദ്രിസ് അലി എന്നാണെന്നും പ്രദേശിക ചാനലായ ജമുന ടി.വി വെളിപ്പെടുത്തി. മതതീവ്രവാദികള്‍ നടത്തുന്ന കൊലപാതക പരമ്പരയിലെ മൂന്നാമത്തെ ഇരയാണ് ആനന്ദ ബിജോയ് ദാസ്.

സില്‍ഹെറ്റില്‍ ബാങ്ക് ഉദ്യോഗസ്ഥനായിരുന്ന ദാസ് (33) ജോലിസ്ഥലത്തേക്ക് പോകുന്ന വഴിയാണ് കൊലചെയ്യപ്പെട്ടത്. മുഖം മൂടി ധരിച്ചെത്തിയ നാലുപേരടങ്ങുന്ന സംഘം വടിവാളുപയോഗിച്ച് ഇദ്ദേഹത്തെ കൊലപ്പെടുത്തുകയായിരുന്നു.

English summary
A Bangladeshi photojournalist has been arrested over his alleged role in the murder of an "atheist" blogger who was hacked to death last month by masked machete-wielding assailants, police said on Monday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X