കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗന്ദര്യം കൂടിപ്പോയതിന്റെ പേരില്‍ പണിപോയ പത്രക്കാരിയെ കാണണോ

  • By Soorya Chandran
Google Oneindia Malayalam News

ബെല്‍ഗ്രേഡ്: സൗന്ദര്യം ഒരു ശാപമാണോ.... ചില സിനിമകളിലൊക്കെ ഇങ്ങനെയുള്ള ഡയലോഗുകള്‍ കേട്ടിട്ടുണ്ട്. എന്നാല്‍ ശരിക്കും സൗന്ദര്യം ഒരു ശാപമായാലോ...

സെര്‍ബിയയിലെ ഒരു ഫുട്‌ബോള്‍ ടീമിന്റെ ടിവി റിപിപോര്‍ട്ടറുടെ കഥ കേട്ടാല്‍ ഇത് സത്യമാണെന്ന് കോന്നും. സൗന്ദര്യം അല്‍പം കൂടുതലായതുകൊണ്ട് ആ റിപ്പോര്‍ട്ടറുടെ പണിപോയി എന്നാണ് വാര്‍ത്തകള്‍.

കാതറീന സ്രെക്കോവിക്ക് എന്ന യുവതിക്കാണ് ചാനലിലെ റിപ്പോര്‍ട്ടര്‍ പണി നഷ്ടപ്പെട്ടത്. കാതറീന റിപ്പോര്‍ട്ടിങ്ങിനിറങ്ങുമ്പോള്‍ കളിക്കാരുടെ ഏകാഗ്രത നഷ്ടപ്പെടുന്നു എന്നതാണത്രെ കാരണം. സൗന്ദര്യം കൂടിയതിന്റെ പേരില്‍ പണിപോയ ആ പത്രക്കാരിയെ കാണണ്ടേ...

കാതറീന സ്രെക്കോവിക്

കാതറീന സ്രെക്കോവിക്

സെര്‍ബിയയിലെ റെഡ് സ്റ്റാര്‍ ബെല്‍ഗ്രേഡ് ഫുട്‌ബോള്‍ ടീമിന്റെ റിപ്പോര്‍ട്ടറായിരുന്നു കാതറീന. പക്ഷേ സൗന്ദര്യം കൂടിപ്പോയാല്‍ എന്ത് ചെയ്യും.

ടിവി റിപ്പോര്‍ട്ടര്‍

ടിവി റിപ്പോര്‍ട്ടര്‍

റെഡ് സ്റ്റാര്‍ ബെല്‍ഗ്രേഡിന് സ്വന്തമായി ടിവി ചാനലുണ്ട്. ക്ലബ്ബിന്റെ കളികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത് കാതറീന ആയിരുന്നു.

കളി തോല്‍ക്കുന്നോ...

കളി തോല്‍ക്കുന്നോ...

പരിശീലന സമയത്തും യഥാര്‍ത്ഥ മത്സരങ്ങളുടെ സമയത്തും ടീം അംഗങ്ങളുടെ ശ്രദ്ധ ഗ്രൗണ്ടിലായിരുന്നില്ലത്രെ. ഇത്രയും സുന്ദരിയായ ഒരു യുവതിയെ നോക്കാതിരിക്കുന്നതെങ്ങനെ... അല്ലേ..

എന്നാല്‍ പുറത്ത് പോകട്ടെ

എന്നാല്‍ പുറത്ത് പോകട്ടെ

കളി മോശമാകാന്‍ കാരണം കാതറീനയുടെ സൗന്ദ്രയമാണെങ്കില്‍ പിന്നെ ക്ലബ്ബ അധികൃതര്‍ ഒന്നും ആലോചിച്ചില്ല. പണി നിര്‍ത്തി പൊയ്‌ക്കോളാന്‍ പറഞ്ഞു.

ഇതത്ര വലിയ പ്രശ്‌നമാണോ

ഇതത്ര വലിയ പ്രശ്‌നമാണോ

തന്റെ സാന്നിധ്യം കളിക്കാരെ സ്വാധീനിക്കുന്ന സംഭവം തുടക്കത്തില്‍ ശ്രദ്ധിച്ചിരുന്നു എന്നാണ് കാതറീന പറയുന്നത്. എന്നാല്‍ അതിപ്പോള്‍ ഇത്രയവും വലിയ പ്രശ്‌നമാകുമെന്ന് കരുതിയില്ലത്രെ.

സ്വപ്ന ജോലി

സ്വപ്ന ജോലി

കാതറീന്റെ സ്വപ്ന ജോലിയായിരുന്നു ഒരു ഫുട്‌ബോള്‍ ടീമിന്റെ റിപ്പോര്‍ട്ടര്‍ ആവുക എന്നത്. എന്നാല്‍ തന്റെ സൗന്ദര്യം ഇങ്ങനെ പണിതരുമെന്ന് അവര്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.

ചൈനീസ് അറിയാം

ചൈനീസ് അറിയാം

സാഹിത്യവും ചൈനീസ് ഭാഷയും പഠിച്ച ആളാണ് കാതറീന.

ചിത്രങ്ങള്‍

ചിത്രങ്ങള്‍

ഫേസ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും ഒക്കെ കാതറിന അപ് ലോഡ് ചെയ്ത ഫോട്ടോകള്‍ കണ്ടാല്‍ ആരോപണത്തില്‍ ഇത്തിരി കഴമ്പില്ലാതില്ല എന്ന് തന്നെ തോന്നും.

ടീമിന്റെ ഗതി

ടീമിന്റെ ഗതി

1991 ല്‍ യൂറോപ്യന്‍ കപ്പ് ജയിച്ച ടീം ആണ് റെഡ് സ്റ്റാര്‍ ബെല്‍ഗ്രേഡ്. എന്നാല്‍ പിന്നീടങ്ങോട് മികച്ച വിജയങ്ങളൊന്നും നേടാനായിട്ടില്ല.

കടത്തില്‍ മുങ്ങി

കടത്തില്‍ മുങ്ങി

ചാമ്പ്യന്‍സ് ലീഗില്‍ റെഡ് സ്റ്റാര്‍ ടീമിന് വിലക്കുണ്ട്. കടത്തില്‍ മുങ്ങിക്കിടക്കുകയാണ് ഇപ്പോള്‍. എഴുപത് മില്യണ്‍ ഡോളറാണ് കടം. എന്നിട്ടും അവര്‍ സ്വന്തമായി ഒരു റിപ്പോര്‍ട്ടറെ ഒക്കെ വച്ചിട്ടുണ്ട് എന്നതാണ് രസകരം.

English summary
Photos of Red Star Belgrade TV Reporter who fired from job for looking more attractive
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X