Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇയിൽ നിന്ന് 17ന് പ്രത്യേക വിമാന സർവീസ്: പാകിസ്താനിലേക്ക് മടങ്ങാൻ അവസരം കാത്ത് 25000 പേർ

ദുബായ്: യുഎഇയിൽ കുടുങ്ങിക്കിടക്കുന്ന പ്രവാസികൾക്ക് ആശ്വാസ പ്രഖ്യാപനവുമായി പാക് സർക്കാർ. കൊറോണ വ്യാപനത്തോടെ യുഎഇയിൽ കുടുങ്ങിടക്കുന്ന പ്രവാസികളെ തിരികെയെത്തിക്കാൻ ഏപ്രിൽ ഏഴിന് പാകിസ്താൻ ഇന്റർനാഷണൽ എയർലൈൻസ് പ്രത്യേക സർവീസ് നടത്തുമെന്നാണ് പ്രഖ്യാപനം. എന്നാൽ പിന്നീട് ലോകത്തുള്ള എല്ലാ പാകിസ്താനികളെയും തിരികെയെത്തിക്കുന്നതിനായി ചൊവ്വാഴ്ച മാത്രമാണ് പ്രത്യേക വിമാന സർവീസ് നടത്തുകയെന്നാണ് കമ്പനി പിന്നീട് വ്യക്തമാക്കിയത്.

 പ്രത്യേക വിമാന സർവീസ്

പ്രത്യേക വിമാന സർവീസ്


ചൊവ്വാഴ്ചത്തെ വിമാനത്തിന് പുറമേ കൂടുതൽ വിമാനങ്ങൾ പിഐഎ ഉടൻ പ്രഖ്യാപിക്കും. ഫ്ലൈദുബായ്, എമിറേറ്റ്സ് എയർലൈൻസ് എന്നീ വിമാനകമ്പനികൾ യുഎഇയിൽ കുടുങ്ങിക്കിടക്കുന്ന പാകിസ്താനികളെ തിരിച്ചുകൊണ്ടുപോകുന്നതിനായി വിമാന സർവീസ് നടത്താൻ അനുമതി നൽകിയിട്ടുണ്ട്. വിമാനത്താവളങ്ങളിൽ നിരീക്ഷണത്തിനുള്ള സംവിധാനങ്ങൾ ഒരുക്കുന്നതോടെ ഉടൻ അനുമതി നൽകുമെന്നാണ് ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്. ഇതിനുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണെന്നും മുൻഗണനാ ക്രമത്തിൽ ഇത് പൂർത്തിയാക്കുമെന്നുമാണ് ഉദ്യോഗസ്ഥർ നൽകുന്ന വിവരം.

 കുടുങ്ങിക്കിടക്കുന്നത് 25000 പേർ

കുടുങ്ങിക്കിടക്കുന്നത് 25000 പേർ

25000 ഓളം പാകിസ്താനികളാണ് കൊറോണ വൈറസ് വ്യാപനത്തോടെ പാകിസ്താനിൽ കുടുങ്ങിക്കിടക്കുന്നത്. ഇവർ മടങ്ങിപ്പോകുന്നതിനായി യുഎഇയിലെ പാക് എംബസിയിൽ രജിസ്റ്റർ ചെയ്ത് മടങ്ങിപ്പോകാനുള്ള കാത്തിരിപ്പിലാണ്. സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങാൻ ആഗ്രഹമുള്ള പൌരന്മാരെ തിരിച്ചുകൊണ്ടുപോകണമെന്ന് യുഎഇ നേരത്തെ ലോകരാജ്യങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ഇത് പാലിക്കാത്ത പക്ഷം വിസാ ചട്ടങ്ങൾ പരിഷ്കരിക്കുമെന്ന മുന്നറിയിപ്പും യുഎഇ നൽകിയിരുന്നു. ഏപ്രിൽ 14ന് പാക് പൌന്മാരെ നാട്ടിലെത്തിക്കുന്നതിനായി ഫ്ലൈ ദുബായ് ദുബായിൽ നിന്ന് ഫൈസലാബാദിലേക്ക് ഒരു പ്രത്യേക സർവീസ് നടത്തിയിരുന്നു.

 ഷെഡ്യൂൾ പുറത്തിറക്കി

ഷെഡ്യൂൾ പുറത്തിറക്കി



ചൊവ്വാഴ്ചയാണ് യുഎഇയിൽ കുടുങ്ങിക്കിടക്കുന്ന പാക് പൌരന്മാരെ തിരികെയെത്തിക്കുന്നതിനായി പിഐഎ പ്രത്യേക വിമാനങ്ങളുടെ ഷെഡ്യൂൾ പുറത്തുവിടുന്നത്. മാഞ്ചസ്റ്ററിൽ നിന്ന് ഇസ്ലാമാബാദിലേക്ക് ഏപ്രിൽ 17നും 18 നും വിമാന സർവീസ് നടത്തും. ഇസ്ലാമാബാദിനും സിയോളിനും ഇടയിൽ ഏപ്രിൽ 17നും രണ്ട് വിമാനങ്ങൾ സർവീസ് നടത്തും. ഏപ്രിൽ 18ന് കറാച്ചിക്കും ജക്കാർത്തയ്ക്കും ഇടയിൽ ഒരു വിമാന സർവീസും പിഐഎ നടത്തും. കറാച്ചിക്കും ടൊറന്റോയ്ക്കും ഇടയിൽ 15നും 19നും ഓരോ പ്രത്യേക വിമാന സർവീസും ഉണ്ടാകും. ദുബായിൽ നിന്നുള്ള പാക് പൌരന്മാരുമായി ഏപ്രിൽ 17നാണ് പാകിസ്താനിലേക്ക് വിമാനം പറന്നുയരുക. ഏപ്രിൽ 15, 16 തിയ്യതികളിൽ ഒമാനിൽ നിന്നുള്ള 360 പാക് തടവുകാരുമായി രണ്ട് വിമാനങ്ങളും പാകിസ്താനിൽ പറന്നിറങ്ങും.

 പാകിസ്താനികളെ തിരികെയെത്തിക്കാൻ

പാകിസ്താനികളെ തിരികെയെത്തിക്കാൻ

യുഎഇയിൽ കുടുങ്ങിയ മടങ്ങാൻ ആഗ്രഹിക്കുന്ന 39, 748 പാകിസ്താനികളെ തിരികെയെത്തിക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുന്നതായി പാക് വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷിയാണ് പാർലമെന്ററി കമ്മറ്റിയെ അറിയിച്ചത്. 12 വിമാനങ്ങളിലായി 1,640 പാകിസ്താനികളെ യുഎഇയിൽ നിന്ന് തിരിച്ചെത്തിച്ചതായി ഈ റിപ്പോർട്ടിനെ ഉദ്ധരിച്ച് വിദേശകാര്യമന്ത്രി വ്യക്തമാക്കിയിരുന്നു. അടുത്ത ഘട്ടത്തിൽ കൂടുതൽ പേരെ തിരിച്ചെത്തിക്കുന്നതിനുള്ള ശ്രമങ്ങൾ തുടർന്നുവരികയാണെന്നും ജിയോ ടിവി റിപ്പോർട്ട് ചെയ്യുന്നു. ഈ ഘട്ടത്തിൽ പാകിസ്താൻ ഇന്റർനാഷണൽ എയർലൈൻസ് 1800 ഓളം പാകിസ്താനികളെ തിരിച്ചെത്തിച്ചിരുന്നു.

 പ്രത്യേക വിമാന ടിക്കറ്റ് എങ്ങനെ ബുക്ക് ചെയ്യാം

പ്രത്യേക വിമാന ടിക്കറ്റ് എങ്ങനെ ബുക്ക് ചെയ്യാം

പിഐഎ ഓഫീസുകൾ, വെബ്സൈറ്റ്, കോൾ സെന്ററുകൾ എന്നിവ വഴിയാണ് പ്രത്യേക വിമാനങ്ങൾക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കുക. പാകിസ്താനിൽ നിന്നും ടിക്കറ്റെടുക്കുന്നതിനുള്ള സൌകര്യമുണ്ടെന്ന് വിമാന കമ്പനി വ്യക്തമാക്കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+