കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലാവാ തടാകം മുതൽ ടോംഗോയിലെ പുതിയ ദ്വീപ് വരെ, 2019ൽ നാസ പകർത്തിയ ഭൂമിയിലെ അത്ഭുതങ്ങൾ

  • By Desk
Google Oneindia Malayalam News

ഭൂമിയിൽ അവിസ്മരണീയമായ നിരവധി പ്രതിഭാസങ്ങൾ ഭൂമിയിൽ നടന്ന വർഷമാണ് 2019. ഭൂമിയിൽ പ്രകൃതി തീർത്ത പല അത്ഭുതങ്ങളെയും ദുരന്തങ്ങളുടെയും ചിത്രങ്ങൾ നാസയുടെ ഉപഗ്രഹങ്ങളും ബഹിരാകാശ യാത്രികരും പകർത്തിയിട്ടുണ്ട്. ഭൂമിയിൽ മറഞ്ഞിരുന്ന ചിലതിനെ കണ്ടെത്തിയത് മുതൽ ചില പുതിയ പ്രതിഭാസങ്ങൾ വരെ ഇതിൽപ്പെടും. 2019ൽ ബഹിരാകാശത്ത് നിന്നും പകർത്തിയ ഭൂമിയിലെ ചില 'വലിയ സംഭവങ്ങൾ' കാണാം

റിപ്പബ്ലിക് ദിന പരേഡ്: ബംഗാളിനും മഹാരാഷ്ട്രയ്ക്കും പിന്നാലെ കേരളത്തേയും ഒഴിവാക്കി കേന്ദ്രംറിപ്പബ്ലിക് ദിന പരേഡ്: ബംഗാളിനും മഹാരാഷ്ട്രയ്ക്കും പിന്നാലെ കേരളത്തേയും ഒഴിവാക്കി കേന്ദ്രം

 റായ്കോക്ക് അഗ്നിപർവ്വതം

റായ്കോക്ക് അഗ്നിപർവ്വതം

കുറിൽ ദ്വീപിലെ റായ്കോക്ക് അഗ്നിപർവ്വതം അപൂർവ്വമായി മാത്രമെ പൊട്ടിത്തെറിക്കു,. ചെറിയ ഓവൽ ഷെയ്പ്പിലുള്ള ഈ ദ്വീപിൽ 1994ലായിരുന്നു അവസാനമായി സ്ഫോടനം നടന്നത്. അതിന് ശേഷമുള്ള റായ്കോക്കിന്റെ പ്രവർത്തന രഹിതമായ ഈ കാലയളവ് 2019 ജൂൺ 22ന് പ്രാദേശിക സമയം പലർച്ചെ 4 മണിക്ക് അവസാനിച്ചു. ഇതിൽ നിന്നും വലിയ രീതിയിൽ ചാരവും അഗ്നിപർവ്വത വാതകങ്ങളും പുറത്തേയ്ക്ക് വന്നതിന്റെ ദൃശ്യങ്ങൾ നാസ പകർത്തി.(ചിത്രം കടപ്പാട്/ നാസ)

ലെന നദി ഡെൽറ്റ

ലെന നദി ഡെൽറ്റ

സൈബീരിയയിൽ നിന്നും ഉത്ഭവിച്ച് ആർട്ടിക് കടലിൽ പതിക്കുന്ന നദിയാണ് ലെന നദി. സൈബീരിയയുടെ ബേക്കൽ മലനിരകളാണ് ഈ നദിയുടെ ഉത്ഭവ സ്ഥാനം. 100 കിലോമീറ്ററോളം നീളത്തിലാണ് ലെന ഡെൽറ്റയുള്ളത്. വർഷത്തിൽ ഭൂരിഭാഗവും തണുത്തുറഞ്ഞ നിലയിലായിരിക്കും ഇത്. മഞ്ഞുപാളികളികൾ ഉരുകി മാറുന്നതിന്റെ വിവിധ ഘട്ടങ്ങൾ നാസയുടെ ഉപഗ്രഹങ്ങൾ പകർത്തി. (ചിത്രം കടപ്പാട്/നാസ)

 ലാവാ തടാകം

ലാവാ തടാകം

ശാസ്ത്ര സാങ്കേതിക രംഗങ്ങൾ ഒരുപാട് വളർന്നിട്ടും മനുഷ്യൻ എത്തിപ്പെടാത്ത ഒരു പാട് ഇടങ്ങളുണ്ട് ഭൂമിയിൽ. തെക്കൻ അറ്റ്ലാൻഡിക് സമുദ്രത്തിലെ സൗത്ത് സാൻഡ്വിച്ച് ദ്വീപിലെ സജീവ അഗ്നിപർവ്വതമായ നൗണ്ട് മിഖായേൽ അഗ്നിപർവ്വത ഗർത്തം അത്തരത്തിൽ ഒന്നായിരുന്നു, ഇവിടെ ഒരു ലാവാ തടാകമുണ്ടെന്ന് നാസ കണ്ടെത്തുകയും ഇതിന്റെ ചിത്രങ്ങൾ പകർത്തുകയും ചെയ്തു. ഇതോടെ ഭൂമിയിൽ ഇതുവരെ കണ്ടെത്തിയിട്ടുള്ള ലാവാ തടാകങ്ങളുടെ എണ്ണം ഏഴായി.(ചിത്രം കടപ്പാട്/ നാസ)

ടോംഗയിലെ പുതിയ ദ്വീപ്

ടോംഗയിലെ പുതിയ ദ്വീപ്

ലതേക്കി ദ്വീപിൽ കടലിനടിയിലുണ്ടായ സ്ഫോടനത്തെ തുടർന്ന് ‌‌ടോംഗോയിൽ പുതിയ ദ്വീപ് രൂപപ്പെട്ടു. ലാൻഡ് സാറ്റ് 8ലെ ഓപ്പറേഷണൽ ലാൻഡ് ഇമേജറാണ് ഇതിന്റെ ദൃശ്യങ്ങൾ പകർത്തിയത്.(ചിത്രം കടപ്പാട്/ നാസ)

 ആമസോൺ കാടുകളിലെ തീ

ആമസോൺ കാടുകളിലെ തീ

ആമസോൺ കാടുകളിൽ തീ പടർന്നതിന്റെ ഗൗരവം വ്യക്തമാക്കുന്ന ചിത്രങ്ങൾ നാസ പുറത്ത് വിട്ടിരുന്നു. തീപിടുത്തം ബഹിരാകാശത്ത് നിന്ന് കാണാൻ സാധിക്കുന്നുണ്ടെന്ന് നാസ വ്യക്തമാക്കിയിരുന്നു.(ചിത്രം കടപ്പാട്/നാസ)

കൂടുതൽ ദൃശ്യങ്ങൾ

2019ൽ നാസ പകർത്തിയ മറ്റു ചിത്രങ്ങൾ കാണാം

English summary
Pictures of Actions on earth captured by NASA in 2019
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X