Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണത്തിൽ നിർമിച്ച ക്ലോസറ്റിന് വജ്രങ്ങൾ പതിപ്പിച്ച ടോയ്ലറ്റ് സീറ്റ്; വില 9 കോടി

സ്വർണവും വജ്രവും നിറഞ്ഞ കൗതുകകരമായ ഒരു വാർത്തയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. സ്വർണത്തിൽ പണിതീർത്ത ഒരു ക്ലോസറ്റാണ് ആളുകളെ അമ്പരിപ്പിക്കുന്നത്. ചൈന ഇന്റർനാഷണൽ ഇംപോർട്ട് എക്സ്പോയിലാണ് കോടികൾ വിലമതിക്കുന്ന ഈ ക്ലോസറ്റ് പ്രദർശിപ്പിച്ചിരിക്കുന്നത്.

13 ലക്ഷം യുഎസ് ഡോളർ, അതായത് 9.2 കോടി രൂപയാണ് ഈ ക്ലോസറ്റിന്റെ വില. സ്വർണം കൊണ്ട് പണിത ക്ലോസറ്റുകളെക്കുറിച്ച് മുമ്പ് കേട്ടിട്ടുണ്ടെങ്കിലും ഈ രാജകീയ ടോയ്ലറ്റ് അവയേക്കാളൊക്കെ മുകളിലാണ്. സ്വർണം കൊണ്ട് നിർമിച്ച ക്ലോസറ്റിനെ മനോഹരമാക്കുന്നത് ടോയ്ലറ്റ് സീറ്റിൽ പതിപ്പിച്ച വജ്രങ്ങളാണ്.

viral

40,815 വജ്രങ്ങളാണ് ടോയ്ലറ്റ് സീറ്റിൽ പതിപ്പിച്ചിരിക്കുന്നത്. ബുള്ളറ്റ് പ്രൂഫ് ഗ്ലാസുകൾ കൊണ്ടാണ് ഇതിന്റെ ടോയ്ലറ്റ് സീറ്റുകൾ നിർമിച്ചിരിക്കുന്നതെന്നാണ് മറ്റൊരു പ്രത്യകത. ഹോംഗ്കോംഗിലെ ഒരു സ്വർണവ്യാപാരിയാണ് ഈ അത്യപൂർവ്വ ക്ലോസറ്റ് നിർമിച്ചിരിക്കുന്നത്. ഇത് വിൽക്കാനില്ലെന്നാണ് ഉടമസ്ഥരുടെ പക്ഷം.

പലതരത്തിലുള്ള പ്രതികരണമാണ് സ്വർണ ക്ലോസറ്റിനെക്കുറിച്ച് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. ചിലർ ഇതിനെ കൗതുകത്തോടെ നോക്കുമ്പോൾ മറ്റ് ചിലർ വിമർശനവും ഉന്നയിക്കുന്നുണ്ട്. സ്വർണ ക്ലോസറ്റിനെക്കുറിച്ച് ചർച്ച ചെയ്യാതെ നമുക്ക് ദാരിദ്രത്തെക്കുറിച്ച് സംസാരിക്കാമെന്നാണ് ചില പ്രതികരണങ്ങൾ.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+