ഇരട്ടത്തലയന്‍ പന്നിക്കുഞ്ഞിനെ കാണണോ?
ബീജീംഗ്: ഇരട്ടത്തലയന്‍ പന്നിക്കുഞ്ഞിനെ കണ്ടിട്ടുണ്ടോ? ചൈനയില്‍ ഇരട്ടത്തലയന്‍ പന്നിക്കുഞ്ഞിനെ കാണാന്‍ സന്ദര്‍ശകരുടെ പ്രവാഹമാണ്. ചൈനയിലെ ടിയാന്‍ജിന്‍ തെരുവിലെ ബുദ്ധവിഹാരത്തിന് മുന്നില്‍ ഉപേക്ഷിച്ച നിലയിലാണ് ഈ പന്നി കുഞ്ഞിനെ കണ്ടെത്തിയത്.
ഏറെ അവശനായിരുന്ന ഇതിനെ ഒരാള്‍ ഏറ്റെടുത്ത് ശുശ്രൂഷകള്‍ നല്‍കുകയായിരുന്നു . കുഞ്ഞുങ്ങള്‍ക്ക് പാലു കൊടുക്കാനുപയോഗിക്കുന്ന കുപ്പിയില്‍ പാല് കൊടുക്കുന്നുണ്ട്. രണ്ട് വായിലും കുപ്പി മാറി മാറി വച്ച് കൊടുക്കുതയാണിപ്പോള്‍.

പന്നിക്കുഞ്ഞിന് മൂന്ന് ചെവികള്‍ മാത്രമേ ഇതിനുളളൂ. തലകളുടെ അമിത ഭാരം മൂലം ഇതിന് എഴുന്നേറ്റ് നില്‍ക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ല.പന്നിക്കുഞ്ഞിന് ഒന്നരകിലോഗ്രാം ഭാരവും 30 സെന്റിമീറ്റര്‍ നീളവും ഉണ്ട്.
ഈ ഇരട്ടത്തലയന്‍ പന്നിയെ കാണാന്‍ ഒട്ടേറെ പേര്‍ ഇതിന്റെ പുതിയ ഉടമസ്ഥന്റെ വീട്ടിലേക്ക് എത്തുന്നുണ്ട്. മാസങ്ങള്‍ക്ക് മുമ്പ് നാല് കണ്ണുകളും രണ്ട് മൂക്കുകളുമായി ഒരു പന്നിക്കുഞ്ഞ് ഇവിടെ ജനിച്ചിരുന്നു. പന്നിവളര്‍ത്തുകാരനായ ജിഗ് ഗുവാന്‍ഗ്ലാന്‍ ഇരട്ടത്തലയന്‍ പന്നിയുടെ വരവിനെ പ്രതീക്ഷയോടെയാണ് കാണുന്നത്.












Click it and Unblock the Notifications