കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇരട്ടത്തലയന്‍ പന്നിക്കുഞ്ഞിനെ കാണണോ?

  • By Aiswarya
Google Oneindia Malayalam News

ബീജീംഗ്: ഇരട്ടത്തലയന്‍ പന്നിക്കുഞ്ഞിനെ കണ്ടിട്ടുണ്ടോ? ചൈനയില്‍ ഇരട്ടത്തലയന്‍ പന്നിക്കുഞ്ഞിനെ കാണാന്‍ സന്ദര്‍ശകരുടെ പ്രവാഹമാണ്. ചൈനയിലെ ടിയാന്‍ജിന്‍ തെരുവിലെ ബുദ്ധവിഹാരത്തിന് മുന്നില്‍ ഉപേക്ഷിച്ച നിലയിലാണ് ഈ പന്നി കുഞ്ഞിനെ കണ്ടെത്തിയത്.

ഏറെ അവശനായിരുന്ന ഇതിനെ ഒരാള്‍ ഏറ്റെടുത്ത് ശുശ്രൂഷകള്‍ നല്‍കുകയായിരുന്നു . കുഞ്ഞുങ്ങള്‍ക്ക് പാലു കൊടുക്കാനുപയോഗിക്കുന്ന കുപ്പിയില്‍ പാല് കൊടുക്കുന്നുണ്ട്. രണ്ട് വായിലും കുപ്പി മാറി മാറി വച്ച് കൊടുക്കുതയാണിപ്പോള്‍.

-pig.jp

പന്നിക്കുഞ്ഞിന് മൂന്ന് ചെവികള്‍ മാത്രമേ ഇതിനുളളൂ. തലകളുടെ അമിത ഭാരം മൂലം ഇതിന് എഴുന്നേറ്റ് നില്‍ക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ല.പന്നിക്കുഞ്ഞിന് ഒന്നരകിലോഗ്രാം ഭാരവും 30 സെന്റിമീറ്റര്‍ നീളവും ഉണ്ട്.

ഈ ഇരട്ടത്തലയന്‍ പന്നിയെ കാണാന്‍ ഒട്ടേറെ പേര്‍ ഇതിന്റെ പുതിയ ഉടമസ്ഥന്റെ വീട്ടിലേക്ക് എത്തുന്നുണ്ട്. മാസങ്ങള്‍ക്ക് മുമ്പ് നാല് കണ്ണുകളും രണ്ട് മൂക്കുകളുമായി ഒരു പന്നിക്കുഞ്ഞ് ഇവിടെ ജനിച്ചിരുന്നു. പന്നിവളര്‍ത്തുകാരനായ ജിഗ് ഗുവാന്‍ഗ്ലാന്‍ ഇരട്ടത്തലയന്‍ പന്നിയുടെ വരവിനെ പ്രതീക്ഷയോടെയാണ് കാണുന്നത്.

English summary
A piglet with two heads has been found outside a Buddhist temple in China.The pig was found on a street in Tianjin and was taken back to the man's home
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X