കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണയെ തുരത്താന്‍ മഖാം നക്കിത്തുടച്ച് തീര്‍ഥാടകര്‍; മറ്റു ചിലര്‍ മതില്‍ ചുംബിച്ചു, വിചിത്ര രീതി

  • By Desk
Google Oneindia Malayalam News

ടെഹ്‌റാന്‍: ചൈനയ്ക്ക് പുറത്ത ഏറ്റവും കൂടുതല്‍ പേര്‍ കൊറോണ വൈറസ് രോഗം ബാധിച്ച് മരിച്ചത് ഇറാനിലാണ്. 77 പേര്‍ മരിച്ചുവെന്നാണ് ഏറ്റവും ഒടുവിലെ വിവരം. ഇന്ന് മാത്രം ഇറാനില്‍ 11 പേര്‍ മരിച്ചു. ഒട്ടേറെ പേര്‍ രോഗം ബാധിച്ച് ചികില്‍സയിലാണ്. ഇതിനിടെയാണ് അന്ധവിശ്വാസവും വ്യാപിക്കുന്നത്. കൊറോണ വൈറസ് രോഗം ഭേദമാകാന്‍ മഖാം (തീര്‍ഥാടന കേന്ദ്രം) നക്കി തുടയ്ക്കുകയാണ് പുതിയ ചികില്‍സ. മഖാമിലെത്തിയവരില്‍ ചിലര്‍ ഇങ്ങനെ ചെയ്യുന്നതിന്റെ വീഡിയോ പ്രചരിച്ചു.

ഇറാനിലെ ഷിയാക്കളുടെ വിശുദ്ധ നഗരമായ ഖുമ്മിലാണ് വിചിത്രമായ രീതി. മാത്രമല്ല, ഇറാനിലെ മറ്റൊരിടത്ത് മഖാമിന്റെ മതില്‍ ചുംബിക്കുകയാണ് ചികില്‍സാ രീതി. ഇങ്ങനെ ചെയ്താല്‍ ഒരു രോഗവും ബാധിക്കില്ലെന്ന് ഇവര്‍ പറയുന്നു. സംഭവത്തില്‍ ചിലരെ പോലീസ് അറസ്റ്റ് ചെയ്തു. വിശദാംശങ്ങള്‍ ഇങ്ങനെ....

പുണ്യ നഗരമാണ് ഖും

പുണ്യ നഗരമാണ് ഖും

ഷിയാക്കളുടെ ഇറാനിലെ പുണ്യ നഗരമാണ് ഖും. ഇവിടെയുള്ള തീര്‍ഥാടന കേന്ദ്രങ്ങള്‍ നക്കിത്തുടച്ചാല്‍ കൊറോണ വൈറസ് ബാധയേല്‍ക്കില്ലെന്നാണ് പ്രചാരണം. ഇങ്ങനെ ചെയ്യുന്ന വ്യക്തിയുടെ ചിത്രം പുറത്തുവന്നു. രാജ്യത്ത് കൊറോണ വൈറസ് രോഗം വ്യാപിക്കുന്നതിനിടെയാണിത്.

ആരും ഭയപ്പെടേണ്ട

ആരും ഭയപ്പെടേണ്ട

തീര്‍ഥാടന കേന്ദ്രത്തിന്റെ കവാടവും മഖാമിനോട് ചേര്‍ന്ന ഭാഗങ്ങളും നക്കുന്ന യുവാവിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. മറ്റൊരു വീഡിയോയില്‍ ഫാത്തിമ മസൂമി തീര്‍ഥാടന കേന്ദ്രത്തിന്റെ മതില്‍ നക്കുകയാണ് ചിലര്‍. കൊറോണ വൈറസിനെ ആരും ഭയപ്പെടേണ്ടതില്ലെന്നും ഇയാള്‍ പറയുന്നു.

പോലീസ് ഇടപെട്ടു

പോലീസ് ഇടപെട്ടു

മഷ്ഹദ് നഗരത്തിലെ ഇമാം റിസയുടെ മഖാം യുവാവ് നക്കുന്ന ചിത്രവും പുറത്തുവന്നിട്ടുണ്ട്. കൊറോണ വൈറസിനെ നേരിടാനാണ് ഇത് ചെയ്യുന്നതെന്ന് യുവാവ് പറയുന്നു. സമാധാനത്തോടെ മഖാമിലെത്തി ഇങ്ങനെ ചെയ്താല്‍ എല്ലാം ഭേദമാകുമെന്ന് യുവാവ് പറയുന്ന വീഡിയോ പുറത്തുവന്നു. തൊട്ടുപിന്നാലെ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. മഖാമുകള്‍ വൃത്തിയാക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കുകയും ചെയ്തു.

വിചിത്ര രീതിക്ക് കാരണം

വിചിത്ര രീതിക്ക് കാരണം

മഖാം നക്കിത്തുടക്കുന്ന അന്ധ വിശ്വാസത്തിന് കാരണം ഷിയാക്കളുടെ ആത്മീയ നേതാവ് ആയത്തുല്ല അലി ഖാംനഇയുടെ ഖുമ്മിലെ പ്രതിനിധിയുടെ പ്രസ്താവനയാണ്. വിശുദ്ധ മഖാമുകള്‍ എല്ലാ അസുഖങ്ങളും ഭേദമാക്കും. ജനങ്ങള്‍ ഇവിടെ വന്ന് അസുഖത്തില്‍ നിന്ന് മോചനം നേടണമെന്ന് ഷിയാ പണ്ഡിതന്‍ മുഹമ്മദ് സഈദി പ്രസ്താവന ഇറക്കിയിരുന്നു.

ഒട്ടേറെ തീര്‍ഥാടന കേന്ദ്രങ്ങള്‍

ഒട്ടേറെ തീര്‍ഥാടന കേന്ദ്രങ്ങള്‍

ഷിയാക്കളുടെ ഒട്ടേറെ ഇമാമുമാരുടെ മഖാമുകള്‍ സ്ഥിതി ചെയ്യുന്നത് ഖും നഗരത്തിലാണ്. ഷിയാ മുസ്ലിങ്ങള്‍ ഇവിടെ നിത്യസന്ദര്‍ശകരാണ്. ലോകത്തെ പല ഭാഗങ്ങളില്‍ നിന്നുമുള്ള ഷിയാക്കള്‍ ഖുമ്മിലെത്താറുണ്ട്. ഇറാനില്‍ ആദ്യം കൊറോണ വൈറസ് കണ്ടതും ഇവിടെ തന്നെയാണ്.

Recommended Video

cmsvideo
Corona Virus Spreads In Gulf Countries | Oneindia Malayalam
അടച്ചിടണമെന്ന് ആവശ്യം തള്ളി

അടച്ചിടണമെന്ന് ആവശ്യം തള്ളി

കൊറോണ വൈറസ് നിയന്ത്രണവിധേയമാകും വരെ തീര്‍ഥാടന കേന്ദ്രങ്ങള്‍ അടച്ചിടണമെന്ന് പല കോണുകളില്‍ നിന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. തുടര്‍ന്നാണ് ഷിയാക്കള്‍ ഇവിടെ വന്ന് തീര്‍ഥാടന കേന്ദ്രങ്ങളുടെ കവാടവും ചുമരുകളും നക്കിത്തുടക്കുന്നത്.

ലോകം മൊത്തം കൊറോണ

ലോകം മൊത്തം കൊറോണ

ലോകം മൊത്തം കൊറോണ വൈറസ് ഭീതി നിറഞ്ഞിരിക്കെയാണ് അന്ധവിശ്വാസങ്ങളും ശക്തിപ്പെടുന്നത്. ചൈനയില്‍ തുടങ്ങിയ കൊറോണ വൈറസ് ഭീഷണി പശ്ചിമേഷ്യയെയും പിടിച്ചുലയ്ക്കുകയണ്. ഏറ്റവും ഒടുവില്‍ ഖത്തറിലും രോഗം സ്ഥിരീകരിച്ചു. ഇറാനില്‍ പാര്‍ലമെന്റംഗം മരിച്ചു. സൗദിയില്‍ ഉംറ തീര്‍ഥാടകര്‍ക്ക് വിസ നല്‍കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവച്ചു.

ബഹ്‌റൈനിലും കുവൈത്തിലും

ബഹ്‌റൈനിലും കുവൈത്തിലും

ബഹ്‌റൈനിലും കുവൈത്തിലും ഭീതി തുടരുകയാണ്. യുഎഇയില്‍ നേരത്തെ രോഗം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ചൈനയ്ക്ക് പുറത്ത് ഇറാനിലാണ് കൂടുതല്‍ പേര്‍ രോഗം ബാധിച്ച് മരിച്ചത്. ഇറാനില്‍ നിന്നെത്തിയ 36കാരനാണ് ഖത്തറില്‍ ആദ്യം രോഗം കണ്ടത്. ചികില്‍സ ലഭ്യമാക്കുന്നുണ്ട്. നേരത്തെ തിരിച്ചറിഞ്ഞാല്‍ ചികില്‍സ ലഭ്യമാക്കാനും അസുഖം ഭേദമാക്കാനും സാധിക്കും.

നിയന്ത്രിക്കാന്‍ സാധിക്കാത്ത വിധം

നിയന്ത്രിക്കാന്‍ സാധിക്കാത്ത വിധം

ഇറാനില്‍ നിയന്ത്രിക്കാന്‍ സാധിക്കാത്ത വിധത്തിലാണ് കൊറോണ വൈറസ് രോഗം പടരുന്നത്. ഇറാനിലുള്ള തങ്ങളുടെ എല്ലാ പൗരന്‍മാരെയും ഖത്തര്‍ കഴിഞ്ഞദിവസം പ്രത്യേക വിമാനത്തില്‍ ദോഹയില്‍ തിരിച്ചെത്തിയിരുന്നു. ഇതില്‍ ഒരാള്‍ക്കാണ് ആദ്യം രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. തൊട്ടുപിന്നലെ ഖത്തറില്‍ മറ്റു ചിലര്‍ക്കും രോഗലക്ഷണങ്ങള്‍ കണ്ടു.

പ്രത്യേക ഹോട്ടലില്‍

പ്രത്യേക ഹോട്ടലില്‍

ഇറാനില്‍ നിന്നെച്ചവരെ പ്രത്യേക ഹോട്ടലിലാണ് ഖത്തര്‍ ആരോഗ്യ വകുപ്പ് താമസിപ്പിച്ചിരിക്കുന്നത്. ഇവരെ ഡോക്ടര്‍മാരുടെ വിദഗ്ധ സംഘം നിരീക്ഷിച്ചുവരികയാണ്. അടുത്ത 14 ദിവസം ഇറാനില്‍ നിന്നെത്തിയവര്‍ ഈ ഹോട്ടലില്‍ തുടരും. ഇവരുടെ ചികില്‍സയ്ക്ക് വേണ്ട എല്ലാ സൗകര്യവും ഹോട്ടലലില്‍ ഒരുക്കിയിട്ടുണ്ട്.

മരണം റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങള്‍

മരണം റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങള്‍

ചൈനയിലെ വുഹാനില്‍ കഴിഞ്ഞ ഡിസംബറിലാണ് ആദ്യം കൊറോണ വൈറസ് കണ്ടത്. ആഗോളതലത്തില്‍ ഇതുവരെ 3000 പേര്‍ മരിക്കുകയും 85000 പേര്‍ക്ക് രോഗം ബാധിക്കുകയും ചെയ്തു. ചൈനയ്ക്ക് പുറമെ, ഇറാന്‍, ദക്ഷിണ കൊറിയ, ഇറ്റലി, ജപ്പാന്‍, ഫിലിപ്പീന്‍സ് എന്നിവിടങ്ങളിലും മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അമേരിക്കയിലും ആസ്‌ത്രേലിയയും തായ്‌ലാന്റിലും കഴിഞ്ഞദിവസം മരണമുണ്ടായി.

ഗള്‍ഫിലെ സ്ഥിതി ഇങ്ങനെ

ഗള്‍ഫിലെ സ്ഥിതി ഇങ്ങനെ

പശ്ചിമേഷ്യയില്‍ ഇറാനില്‍ മാത്രമാണ് മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കൊറോണ രോഗം പശ്ചിമേഷ്യയില്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്തത് യുഎഇയിലാണ്. യുഎഇയില്‍ ഇതുവരെ 21 പേര്‍ക്ക് രോഗം ബാധിച്ചു. അഞ്ചുപേരുടെ രോഗം മാറി. കുവൈത്തില്‍ 45 പേര്‍ക്ക് രോഗബാധയുണ്ട്. ബഹ്‌റൈനില്‍ 38 പേര്‍ക്കും ഒമാനില്‍ ആറ് പേര്‍ക്കും രോഗബാധയുണ്ട്. ഇറാഖില്‍ എട്ട് പേര്‍ക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു.

യോഗിക്ക് വെല്ലുവിളിയായി ആസാദ്; എംപിമാരും എംഎല്‍എമാരും കളം മാറുന്നു, പുതിയ പാര്‍ട്ടി 15ന്യോഗിക്ക് വെല്ലുവിളിയായി ആസാദ്; എംപിമാരും എംഎല്‍എമാരും കളം മാറുന്നു, പുതിയ പാര്‍ട്ടി 15ന്

English summary
Pilgrims in Iran lick shrines to defeat coronavirus
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X