കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൈലറ്റ് പണി പറ്റിച്ചു, വിമാനം ലാന്‍ഡ് ചെയ്തത് ഭൂഖണ്ഡം മാറി!!!

  • By Sandra
Google Oneindia Malayalam News

സിഡ്‌നി: സിഡ്‌നിയില്‍ നിന്ന് മലേഷ്യയിലേക്ക് യാത്ര തിരിച്ച വിമാനം എത്തിയത് മെല്‍ബണില്‍. വിമാനത്തിന്റെ സ്റ്റാര്‍ട്ടിംഗ് പൊസിഷനില്‍ മാറ്റം വരുത്തിയ പൈലറ്റാണ് വിമാനം വഴി തിരിച്ചുവിട്ടതെന്നാണ് ആസ്‌ട്രേലിയന്‍ ഏവിയേഷന്റെ അന്വേഷണത്തില്‍ കണ്ടെത്തിയത്. 2015 മാര്‍ച്ച് 10ന് സിഡ്‌നിയില്‍ നിന്ന് മലേഷ്യയിലേക്ക് 212 യാത്രക്കാരുമായി പുറപ്പെട്ട വിമാനമാണ് സിഡ്‌നിയില്‍ നിന്ന് ടേക്ക് ഓഫ് ചെയ്ത ഉടനെ പൈലറ്റ് വഴി തിരിച്ചുവിട്ടത്.

കശ്മീരിലേത് മനുഷ്യത്വരഹിതവും ഹൃദയഭേദകവുമായ സംഭവങ്ങള്‍, ഐക്യരാഷ്ട്ര സഭ ഇടപെടണമെന്ന് മലാല യൂസഫ്‌സായ്കശ്മീരിലേത് മനുഷ്യത്വരഹിതവും ഹൃദയഭേദകവുമായ സംഭവങ്ങള്‍, ഐക്യരാഷ്ട്ര സഭ ഇടപെടണമെന്ന് മലാല യൂസഫ്‌സായ്

വിമാനത്തിന്റെ സ്ഥാനത്തില്‍ തെറ്റായ വിവരങ്ങള്‍ അധികമായി കൂട്ടിച്ചേര്‍ത്തതായിരുന്നു ഇതിന് പിന്നിലുള്ള കാരണം. രാവിലെ 11.55ന് സിഡ്‌നി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട വിമാനത്തിലെ കമ്പ്യൂട്ടര്‍ സംവിധാനത്തിലെ തകരാറും സിഡ്‌നിയിലെ മോശം കാലാവസ്ഥയും കാരണം ഉച്ചയ്ക്ക് രണ്ടുമണിയോടെ മെല്‍ബണില്‍ ലാന്‍ഡ് ചെയ്യുകയായിരുന്നു.

airasia

ക്യാപ്റ്റന്‍മാര്‍ക്ക് പിണഞ്ഞ അബദ്ധങ്ങളെക്കുറിച്ച് ആസ്‌ട്രേലിയന്‍ ട്രാന്‍സ്‌പോര്‍ട്ട് സേഫ്റ്റി ബ്യൂറോ ബുധനാഴ്ച പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. തെറ്റുതിരിച്ചറിഞ്ഞിട്ടും തിരുത്താന്‍ ശ്രമിച്ചില്ലെന്നാരോപിച്ച് ക്യാപ്റ്റനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു.

English summary
Pilot diverted flight from Sydney to Malassia. After pilot entered incorrect coordinates of the plane's starting position makes errors in the route of the flight.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X