Get Updates
Get notified of breaking news, exclusive insights, and must-see stories!

വിമാനം പറത്താന്‍ കൂട്ടിന് പോണ്‍ താരം, പൈലറ്റിന് പണികിട്ടി!

കുവൈത്ത് സിറ്റി: പ്രശസ്ത മോഡലും പോണ്‍താരവുമായ ക്ലോ ഖാനെയും സുഹൃത്തിനെയും വിമാനത്തിന്റെ കോക്പിറ്റില്‍ കയറ്റിയ പൈലറ്റിന് പണി കിട്ടി. കുവൈത്ത് എയര്‍വേയ്‌സ് പൈലറ്റാണ് ക്ലോ ഖൈനെയും സുഹൃത്തിനെയും കോക്പിറ്റില്‍ കയറ്റി സെല്‍ഫി എടുക്കാന്‍ അനുവദിച്ചത്.

സെല്‍ഫി എടുക്കാന്‍ അനുവദിക്കുക മാത്രമല്ല, പോണ്‍ താരത്തിനോട് മടിയില്‍ ഇരിക്കാന്‍ പൈലറ്റ് ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. ഇവര്‍ക്ക് കുടിക്കാന്‍ ഷാംപെയ്‌നും നല്‍കിയത്രെ. ക്ലോ ഖാന്റെയും സുഹൃത്തിന്റെയും സെല്‍ഫി സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളില്‍ പ്രചരിച്ചിരുന്നു. (ചിത്രങ്ങള്‍ ക്ലോ ഖാന്റെ ഫേസ്ബുക്ക് പേജില്‍ നിന്നും)

 ക്ലോ ഖാന്‍ പറയുന്നു

ക്ലോ ഖാന്‍ പറയുന്നു

കോക്പിറ്റ് സംഭവം ശരിക്കും എന്താണ് ക്ലോ ഖാന്‍ ആരാധകരോട് മറ്റൊരു പോസ്റ്റിലൂടെ വിശദീകരിച്ചു. ക്ലോ ഖാന്‍ പറയുന്നത് പോലെയാണ് കാര്യങ്ങളെങ്കില്‍ തികച്ചും സംഭവബഹുലമായിരുന്നു കാര്യങ്ങള്‍. കാണൂ

 ബിസിനസ് ക്ലാസിലായിരുന്നു

ബിസിനസ് ക്ലാസിലായിരുന്നു

താനും സുഹൃത്തും ബിസിനസ് ക്ലാസിലായിരുന്നു എന്ന് താരം പറഞ്ഞു. ഏകദേശം മുപ്പത് മിനുട്ട് കഴിഞ്ഞതോടെയാണ് പൈലറ്റ് ഞങ്ങളെ കോക്പിറ്റിലേക്ക് ക്ഷണിച്ചത്

എന്തും ചെയ്യാമെന്ന്

എന്തും ചെയ്യാമെന്ന്

കോക്പിറ്റില്‍ ഇരുന്ന് പൈലറ്റ് പുകവലിച്ചതായും റിപ്പോര്‍ട്ടുണ്ട്. ചോദിച്ചപ്പോള്‍ താന്‍ പൈലറ്റാണ് എന്തും ചെയ്യാമെന്ന് പൈലറ്റ് പറഞ്ഞതായി മോഡല്‍ വെളിപ്പെടുത്തി എന്നാണ് റിപ്പോര്‍ട്ടുകള്‍

 സംഭവം നടന്നത് ഇപ്പോഴല്ല

സംഭവം നടന്നത് ഇപ്പോഴല്ല

2013 ലാണ് വിവാദത്തിന് അടിസ്ഥാനമായ സംഭവം നടന്നത്. ഞായറാഴ്ച ഒരു ബ്രിട്ടീഷ് പത്രം ചിത്രങ്ങള്‍ പുറത്തുവിട്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

 ഷാംപെയ്ന്‍ തന്നു, മടിയില്‍ ഇരിക്കാന്‍ പറഞ്ഞു

ഷാംപെയ്ന്‍ തന്നു, മടിയില്‍ ഇരിക്കാന്‍ പറഞ്ഞു

കുടിക്കാന്‍ ഷാംപെയ്ന്‍ തന്ന ശേഷം തന്നോട് മടിയില്‍ ഇരിക്കാന്‍ ആവശ്യപ്പെട്ടതായും ക്ലോ ഖാന്‍ പറയുന്നു. വിമാനം സ്വയം പറന്നോളും എന്നും ഇയാള്‍ പറഞ്ഞത്രേ.

 ന്യൂയോര്‍ക്കിലേക്ക് പറക്കവേ

ന്യൂയോര്‍ക്കിലേക്ക് പറക്കവേ

ലണ്ടനില്‍ നിന്നും ന്യൂയോര്‍ക്കിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു മോഡലും പോണ്‍താരവുമായ ക്ലോ ഖാനെ പൈലറ്റ് കോക്പിറ്റില്‍ കയറാന്‍ അനുവദിച്ചത്.

 പൈലറ്റിനെ തിരിച്ചുവിളിച്ചു

പൈലറ്റിനെ തിരിച്ചുവിളിച്ചു

ഞായറാഴ്ച സംഭവം പുറത്തറിഞ്ഞ ഉടന്‍ തന്നെ കുവൈത്ത് അധികൃതര്‍ പൈലറ്റിനെ തിരിച്ചുവിളിച്ചു. തായ്‌ലന്‍ഡിലെ ബാങ്കോക്കിലായിരുന്നു അപ്പോള്‍ ഈ പൈലറ്റ്

 അന്വേഷണം ഉടന്‍

അന്വേഷണം ഉടന്‍

കുവൈത്ത് കമ്യൂണിക്കേഷന്‍ മന്ത്രി ഇസ അല്‍ ഖാദിരി സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. കുറ്റം തെളിഞ്ഞാല്‍ ഇയാള്‍ക്കെതിരെ നടപടിയുണ്ടാകും

 ചിത്രം സോഷ്യല്‍ മീഡിയയില്‍

ചിത്രം സോഷ്യല്‍ മീഡിയയില്‍

ക്ലോ ഖാന്‍ ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയ സൈറ്റുകളില്‍ ഈ ചിത്രം പോസ്റ്റ് ചെയ്തിരുന്നു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+