വിമാനം ആകാശത്ത്...കോക്പിറ്റില്‍ പൈലറ്റും ചൈനീസ് യുവതിയും ചെയ്തത് !!! യാത്രക്കാര്‍ ഞെട്ടി!!

  • Written By:
Subscribe to Oneindia Malayalam

കറാച്ചി: പാകിസ്താന്‍ ഇന്റര്‍നാഷനല്‍ എയര്‍ലൈന്‍സ് (പിഐഎ) യാത്രക്കാരുടെ ജീവന്‍ വച്ചു കളിച്ചതിനെ തുടര്‍ന്നു പ്രതിക്കൂട്ടില്‍. വിമാനത്തില്‍ വച്ച് പൈലറ്റിന്‍റെ ഭാഗത്തു നിന്നുണ്ടായ കൃത്യനിര്‍വഹണ പിഴവാണ് സംഭവത്തിനു കാരണം. ഇത് പാകിസ്താനില്‍ വലിയ വിവാദമാവുകയും ചെയ്തിട്ടുണ്ട്.

പൈലറ്റ് ചെയ്തത്

ലാന്‍ഡിങിനിടെ പൈലറ്റ് തന്റെ ക്യാബിനിലേക്ക് ഒരു ചൈനീസ് വനിതയെ ക്ഷണിച്ചതാണ് വിവാദങ്ങള്‍ക്കു കാരണം. ടോക്കിയോവില്‍ നിന്നു ബെയ്ജിങിലേക്കു പുറപ്പെട്ട പികെ 853 എന്ന വിമാനത്തിന്റെ പൈലറ്റായ ഷഹ്‌സാദ് അസീസാണ് പ്രതിക്കൂട്ടിലായത്.

രണ്ടു മണിക്കൂറോളം നിന്നു

ക്യാബിനില്‍ കയറാന്‍ അധികാരമില്ലാത്ത യുവതി രണ്ടു മണിക്കൂറോളം ഇതിനകത്തു തുടര്‍ന്നതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. പൈലറ്റിനെക്കൂടാതെ ഫസ്റ്റ് ഓഫീസറും അപ്പോള്‍ കോക്പിറ്റിലുണ്ടായിരുന്നു.

പുറത്തുവന്നു

വിമാനം ലാന്‍ഡ് ചെയ്തപ്പോള്‍ മാത്രമാണ് യുവതി കോക്പിറ്റില്‍ നിന്നു പുറത്തേക്കു വന്നത്. ചില സമയത്ത് കോക്പിറ്റില്‍ പൈലറ്റും യുവതിയും മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന് പാക് ചാനലായ ജിയോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

അനുവാദമില്ല

അധികാരമില്ലാത്തവര്‍ക്ക് വിമാന യാത്രയ്ക്കിടെ ഒരിക്കല്‍പ്പോലും കോക്പിറ്റില്‍ കയറാന്‍ പാകിസ്താന്‍ നിയമം അനുവദിക്കുന്നില്ല. കോക്പിറ്റില്‍ പുറത്തു നിന്നുള്ള ഒരാളും കയറിയിട്ടില്ലെന്ന് നോക്കേണ്ടത് പൈലറ്റിന്റെ ചുമതലയാണ്.

അന്വേഷിക്കും

വിമാനത്തില്‍ നടന്ന സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷണം നടത്താന്‍ പാക് സിവില്‍ ഏവിയേഷന്‍ അതോറിറ്റി ഡയറക്ടര്‍ ജനറല്‍ ഉത്തരവിട്ടിട്ടുണ്ട്. ഇസ്ലാമാബാദില്‍ നിന്നു ലണ്ടനിലേക്കുള്ള ഫ്‌ളൈറ്റില്‍ മുതിര്‍ന്ന പൈലറ്റ് ട്രെയിനിക്ക് ചുമതല നല്‍കിയ സംഭവത്തില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് പാകിസ്താനില്‍ വീണ്ടുമൊരു വിമാന വിവാദമുണ്ടായത്.

English summary
Pakistan International Airlines is fast earning notoriety for putting the lives of its passengers at risk as a pilot of the country’s flag carrier has been accused of allowing an unauthorised foreign national into the cockpit.
Please Wait while comments are loading...