Get Updates
Get notified of breaking news, exclusive insights, and must-see stories!

വിമാനത്തില്‍ നിന്ന് ചാടിയിറങ്ങി കീ കീ ചലഞ്ച്; പുലിവാല് പിടിച്ചപ്പോള്‍ തട്ടിപ്പെന്ന് മറുപടി- വീഡിയോ

ലോകവ്യാപകമായി ഈയിടെ പ്രചരിച്ച ചലഞ്ചുകളില്‍ ഏറ്റവും പുതിയതായിരുന്നു കീ കീ ചലഞ്ച്. നടുറോഡിലൂടെ ഓടുന്ന വണ്ടിയില്‍ നിന്നിറങ്ങി നൃത്തം ചെയ്ത് ഓടുന്ന വണ്ടിക്കൊപ്പം നീങ്ങണം. ഇതായിരുന്നു കീ കീ ചലഞ്ച്. വളരെ പെട്ടെന്ന് തന്നെ പ്രചാരണം ലഭിച്ചെങ്കിലും നിരവധി അപകടങ്ങളാണ് ഇതുവരുത്തിവെച്ചിരുന്നത്. ആളെകൊല്ലി ചലഞ്ചുകളുടെ കൂട്ടത്തിലാണ് കീ കീ ചലഞ്ചിനെ ഉള്‍പ്പെടുത്തിയിരുന്നത്.

പ്രചാരണത്തോടൊപ്പം തന്നെ കീ കീ ചലഞ്ചിനെതിരെയും ആളുകള്‍ രംഗത്തെത്തിയിരുന്നു. ഇതിനിടയിലാണ് മെക്‌സിക്കോയില്‍ നിന്ന് വ്യത്യസ്തമായൊരു കി കീ ചലഞ്ച് വീഡിയോ പുറത്തുവന്നത്.. കാറിലും ട്രെയിനിലുമൊന്നുമായിരുന്നില്ല വിമാനത്തില്‍ നിന്നായിരുന്നു ഇവരുടെ കീ കീ ചലഞ്ച്. സംഭവം ഇങ്ങനെ..

കീ കീ ചലഞ്ച്

കീ കീ ചലഞ്ച്

കാറില്‍ നിന്നും ട്രെയിനില്‍ നിന്നും ചാടിയിറങ്ങി ഡാന്‍സ് കളിക്കുന്നു കീ കീ ചലഞ്ച് വീഡിയോകള്‍ മാത്രമായിരുന്നു ഇതുവരെ പുറത്തുവന്നിരുന്നത്. ഇതില്‍ തൃപ്തിവരാത്ത രണ്ട് പൈലറ്റുമാര്‍ വിമാനത്തില്‍ നിന്നിറങ്ങി നൃത്തം ചെയ്യുകയായിരുന്നു.

പൈലറ്റുമാര്‍

പൈലറ്റുമാര്‍

രണ്ട് വനിതാ പൈലറ്റുമാരാണ് വിമാനത്തില്‍ നിന്ന് ചാടിയിറങ്ങി നൃത്തം ചെയ്ത് പുലിവാല് പിടിച്ചത്. വീഡിയോ പ്രചരിച്ചതോടെ ഇരുവര്‍ക്കുമെതിരെ വ്യാപക വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്. ഇതോടെ പുലിവാല് പിടിച്ചിരിക്കുകയാണ് വനിതാ പൈലറ്റുമാര്‍.

ട്വീറ്റ്

വെെറല്‍ വീഡിയോ

പ്രൈവറ്റ് ജെറ്റ്

പ്രൈവറ്റ് ജെറ്റ്

പ്രൈവറ്റ് ജെറ്റിലെ പൈലറ്റായ അലക്‌സാ മാന്റിക്വസാണ് വിമാനത്തില്‍ നിന്ന് ചാടിയിറങ്ങി കി കീ ചലഞ്ച് നടത്തിയത്. വിമാനത്തിന്റെ കോക്പിറ്റില്‍ ഇരുവരും ഇരിക്കുന്നതാണ് ആദ്യം ദൃശ്യങ്ങളില്‍ കാണുന്നത്. പിന്നീട് ഇരുവരും വിമാനത്തില്‍ നിന്നിറങ്ങി ഡാന്‍സ് കളിക്കുകയായിരന്നു.

കോക്പിറ്റില്‍

കോക്പിറ്റില്‍

ആരും കോക്പിറ്റില്‍ ഇല്ലാതിരുന്നിട്ട് വിമാനം നിരങ്ങി നീങ്ങുകയായിരുന്നു. ഇതിനൊപ്പമാണ് പൈലറ്റുമാര്‍ നൃത്തം വെച്ചത്. ഇതോടെ സുരക്ഷാ വീഴ്ച്ച ചൂണ്ടിക്കാണിച്ച് ആളുകള്‍ വിമര്‍ശനവുമായി രംഗത്തെത്തി. ഇതോടെ സംഭവത്തിലെ വിശദീകരണവുമായി പൈലറ്റുമാര്‍ രംഗത്ത് എത്തുകയായിരുന്നു.

ടാക്‌സി വലിച്ചുകൊണ്ടുപോകുമ്പോള്‍

ടാക്‌സി വലിച്ചുകൊണ്ടുപോകുമ്പോള്‍

വിമാനം ടാക്‌സി വലിച്ചുകൊണ്ടുപോകുമ്പോഴാണ് കീ കീ ചലഞ്ച് നടത്തിയതെന്നാണ് പൈലറ്റുമാര്‍ വിശദീകരിക്കുന്നത്. പൈലറ്റിന്റെ ലൈസന്‍സ് റദ്ദാക്കണമെന്ന് ആവശ്യമുള്‍പ്പെടെ ഇപ്പോള്‍ പലരും ഉന്നയിക്കുന്നുണ്ട്. അതേ സമയം പൈലറ്റിനെ അനുകൂലിച്ചും ആളുകള്‍ രംഗത്തെത്തിയിട്ടുണ്ട്.

വിശദീകരണം

പെെലറ്റിന്‍റെ വിശദീകരണം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+