Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യന്‍ എയര്‍ ആംബുലന്‍സ് തകര്‍ന്നു വീണ് പൈലറ്റ് മരിച്ചു; അപകടം ബാങ്കോക്കില്‍!!

ബാങ്കോക്ക്: ദില്ലിയില്‍ നിന്ന് പുറപ്പെട്ട എയര്‍ ആംബുലന്‍സ് തകര്‍ന്ന് വീണ് പൈലറ്റ് മരിച്ചു. വിമാനത്തിലുണ്ടായിരുന്ന നാല് പേര്‍ക്ക് പരിക്കേറ്റു. എയര്‍ ആംബുലന്‍സിന്റെ പൈലറ്റ് അരുണാക്ഷ നന്ദിയാണ് മരിച്ചത്. ബാങ്കോക്കിന് സമീപത്തായിരുന്നു അപടകം. പരിക്കേറ്റ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള നാല് പേര്‍ ബാങ്കോക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.

ഡോ. ശൈലേന്ദ്ര, ഡോ. കോമള്‍, എന്നിവര്‍ ഐസിയുവിലാണ്, മറ്റുരണ്ടുപേര്‍ ചെറിയ പരിക്കുകളോടെ ചികിത്സയില്‍ കഴിയുകയാണ്. അഞ്ച് ക്രൂ അംഗങ്ങളുമായി പോയ എയര്‍ ആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടത്.
ദില്ലിയെ മേദാന്ത ആശുപത്രിയുടേതാണ് അപകടത്തില്‍പ്പെട്ട എയര്‍ ആംബുലന്‍സ്. ഇന്ത്യയില്‍ നിന്നുള്ള രോഗിയെ ബാങ്കോക്കിലെത്തിച്ച് ചികിത്സിയ്കാനുള്ള ശ്രമത്തിനിടെയായിരുന്നു അപകടത്തില്‍പ്പെട്ടിരുന്നു.
വിദേശകാര്യമന്ത്രി സുഷമാ സ്വാരാജ് ട്വീറ്റിലാണ് ഇക്കാര്യം അറിയിച്ചത് പരിക്കേറ്റവരെ സൈന്യത്തിന്‍രെ ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ച് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

വിമാനത്തിന് തീപിടിച്ചതിനെ തുടര്‍ന്ന് നഹ്‌തോണ്‍ പതോം വിമാനത്താവളത്തില്‍ ഇറക്കുന്നതിനിടെ തകര്‍ന്നുവീഴുകയായിരുന്നു. അപകടത്തില്‍പ്പെട്ട് അപകടത്തില്‍പ്പെട്ടവര്‍ക്ക് അടിയന്തര സഹായം ഉറപ്പുവരുത്തിയതായും വിദേശകാര്യ മന്ത്രി ട്വീറ്റില്‍ അറിയിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+