കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദേശീയ പാതയില്‍ വിമാനം തകര്‍ന്ന് വീണു

  • By Meera Balan
Google Oneindia Malayalam News

ബെര്‍ലിന്‍: ജര്‍മ്മനിയില്‍ ദേശീയ പാതയില്‍ ചെറു യാത്ര വിമാനം തകര്‍ന്ന് വീണ് പൈലറ്റ് മരിച്ചു. തിരക്കേറിയ റോഡിലാണ് വിമാനം തകര്‍ന്ന് വീണത്. തലനാരിഴയ്ക്കാണ് വന്‍ ദുരന്തം ഒഴിവായത്. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമാണ് വിമാനം തകര്‍ന്ന് വീണത്. ഓള്‍ഡന്‍ബര്‍ഗിന് സമീപമുള്ള ഹേറ്റണിലാണ് വിമാനം തകര്‍ന്ന് വീണ്ത്.

സെസ്സ്‌ന 172 വിമാനമാണ് തകര്‍ന്ന് വീണത്. പറന്നുയര്‍ന്ന് മിനിട്ടുകള്‍ പിന്നിടും മുമ്പായിരുന്നു അപകടം. ദേശീയപാതയില്‍ കാര്‍ ഉള്‍പ്പടെ ഒട്ടേറെ വാഹനങ്ങള്‍ ഉണ്ടായിരുന്നെങ്കിലും അവയ്ക്ക് മേല്‍ വിമാനം വീഴാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. പൈലറ്റിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

Cessenna

രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്. റോഡരികിലുള്ള മരക്കൂട്ടങ്ങള്‍ക്കിടയിലേയ്ക്കാണ് വിമാനം തകര്‍ന്ന് വീണത്. രക്ഷാപ്രവര്‍ത്തനം ഉടന്‍ ആരംഭിച്ചിരുന്നു. അപകടത്തിന്റെ കാരണം വ്യക്തമല്ല. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൂന്ന് പേര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്.

English summary
Pilot killed and three passengers injured as plane crashes on German motorway
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X